Saturday, September 15, 2018 Last Updated 15 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 03.35 PM

ഓരോ ദിവസവും ഓരോ സ്ത്രീകള്‍ക്കൊപ്പം സുഖിച്ച്‌ ജീവിച്ചയാളുടെ മൃതദേഹം നായ ഭക്ഷിച്ച നിലയില്‍; പൊലീസ് കണ്ടത് സ്വന്തം യജമാനന്‍ മരിച്ചപ്പോള്‍ വിശപ്പ് സഹിക്കാതെ നായ ഭക്ഷിച്ച പാതി ശരീരം

uploads/news/2018/07/232276/dog-body.jpg

ബാങ്കോങ്ക് : മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളുടെ മൃതദേഹം നായ ഭക്ഷിച്ച നിലയില്‍. ഗ്ലെന്‍ പാറ്റിന്‍സണ്‍ എന്നയാളുടെ മൃതദേഹമാണ് നായ ഭക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്. ജീവിതം സുഖകരമാക്കാനാണ്, ഗ്ലെന്‍ പാറ്റിന്‍സണ്‍ കാനഡയില്‍നിന്ന് തായ്ലന്‍ഡിലെത്തിയത്. ഓരോ ദിവസവും ഓരോ സ്ത്രീകള്‍ക്കൊപ്പം സുഖിച്ചു ജീവിച്ച ഗ്ലെന്നിന് ജീവിതത്തില്‍ ആകെ കൂട്ട് കുജോ എന്ന വളര്‍ത്തുനായ മാത്രമായിരുന്നു.

ഗ്ലെന്‍ പെട്ടെന്ന് മരിച്ചപ്പോള്‍, കുജോ പട്ടിണിയായി. വിശപ്പുസഹിക്കാനാകാതെ ആ നായ തന്റെ യജമാനന്റെ മൃതദേഹം അല്‍പാല്‍പ്പമായി ഭക്ഷിക്കുകയായിരുന്നു. നായയുടെ നിര്‍ത്താതെയുള്ള കുരകേട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നോക്കുമ്പോള്‍ കണ്ടത് പാതിയോളം നഷ്ടപ്പെട്ട മനുഷ്യരൂപവും സമീപം വായയില്‍നിന്ന് ചോരയൊലിപ്പിച്ച നിലയില്‍ കുജോയെയുമായിരുന്നു. മൂന്നുവര്‍ഷമായി ഗ്ലെന്‍ ഈ ഭാഗത്ത് താമസമാക്കിയിട്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് യാതൊരു അസൗകര്യവുമുണ്ടാക്കാത്ത രീതിയില്‍ ശാന്തനായി ജീവിച്ചിരുന്ന ഗ്ലെന്‍ സദാസമയവും വളര്‍ത്തുനായക്കൊപ്പമാണ് പുറത്തുപോയിരുന്നതെന്ന് അവര്‍ പറഞ്ഞു. ഓരോ ദിവസവും വ്യത്യസ്തരായ സ്ത്രീകള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നതായും അവര്‍ പറഞ്ഞു. പ്രമേഹരോഗിയായ ഗ്ലെന്‍, അടുത്തിടെ ആശുപത്രിയെ സമീപിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

uploads/news/2018/07/232276/dog-body2.jpg

മൃതദേഹം നഗ്‌നമായാണ് കാണപ്പെട്ടതെന്നത് പൊലീസില്‍ സംശയമുണര്‍ത്തിയിട്ടുണ്ട്. ഗ്ലെന്നിനെ കാണാനെത്തിയ സ്ത്രീകളിലാരെങ്കിലും അദ്ദേഹത്തെ വധിച്ചതാണോയെന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. ഇതിനായി സിസിടിവി ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. എന്നാല്‍ മുറിയില്‍ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം നടന്നതായി തെളിവുകണ്ടെത്താനായിട്ടില്ല. ഗ്ലെന്നിന്റെ മുഖത്ത് തലയോട്ടിയോളം നഷ്ടപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പത്തുദിവസം മുമ്പെങ്കിലും ഗ്ലെന്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. നെഞ്ചത്ത് വാരിയെല്ലുകള്‍ തെളിഞ്ഞ നിലയിലായിരുന്നു. നഗ്‌നമായിരുന്ന മൃതദേഹത്തില്‍ കാലുകളുടെ ഭാഗവും നഷ്ടപ്പെട്ടിരുന്നു. തന്റെ യജമാനന്റെ മൃതദേഹത്തിനരുകില്‍ അനുസരണയോടെ അടങ്ങിയൊതുങ്ങിയിരിക്കുന്ന നിലയിലായിരുന്നു കുജോയെന്ന് പൊലീസ് പറഞ്ഞു.

Ads by Google
Tuesday 10 Jul 2018 03.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW