Thursday, June 27, 2019 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 03.20 PM

നവാസ് ഷെരീഫിനെതിരെ ലണ്ടനില്‍ ആക്രമണ ശ്രമം; വീഡിയോ പുറത്ത്

Nawaz Sharif

ലണ്ടന്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ ലണ്ടനില്‍ ആക്രമണ ശ്രമം. അവെന്‍ഫീല്‍ഡിലെ മകന്റെ വസതിയിലേക്ക് പോകുമ്പോഴാണ് നവാസ് ഷെരീഫിനെതിരെ ആക്രമണ ശ്രമമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു. നവാസ് ഷെരീഫിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്ന യുവാക്കളുടെ ദൃശ്യമാണ് വീഡിയോയിലുള്ളത്. രോക്ഷാകുലരായ യുവാക്കള്‍ ഷെരീഫിനെ അസഭ്യം പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

പാക് മാധ്യമങ്ങളായ ജിയോ, ഡോണ്‍ എന്നിവയാണ് ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നവാസ് ഷെരീഫിന്റെ അംഗരക്ഷകനെന്ന് തോന്നിക്കുന്ന ആള്‍ക്കെതിരെ യുവാക്കളിലൊരാള്‍ ഷോപ്പിംഗ് കാര്‍ട്ട് എറിയുന്നതും ദൃശ്യത്തില്‍ കാണാം. ഉടന്‍ തന്നെ ലണ്ടന്‍ പോലീസ് ഇടപെട്ട് അക്രമികളെ പിന്തിരിപ്പിച്ചു. എന്നാല്‍ കേസെടുത്തിട്ടില്ല. ഷെരീഫ് കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാത്തത്.

പാകിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക് ഇ ഇന്‍സാഫിന്റെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ആരോപിച്ചു. തെഹ്‌രീക് ഇ ഇന്‍സാഫ് അവരുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശീലനം ഇതാണെന്നും മറിയം പറഞ്ഞു. അതേസമയം ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തെഹ്‌രീക് ഇ ഇന്‍സാഫിന്റെ ലണ്ടന്‍ യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.

അഴിമതിക്കേസില്‍ നവാസ് ഷെരീഫിനേയും മകള്‍ മറിയം നവാസിനേയും മരുമകനേയും കഴിഞ്ഞ ആഴ്ച പാക് കോടതി ശിക്ഷിച്ചിരുന്നു. നവാസ് ഷെരീഫിന് പത്ത് വര്‍ഷം തടവും പിഴയും മകള്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. ലണ്ടനില്‍ ഫ്‌ളാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് ഷെരീഫിനെ ശിക്ഷിച്ചത്. അക്കൗണ്ടബിലിറ്റി കോര്‍ട്ട് 1 ജഡ്ജ് മുഹമ്മദ് ബാഷിര്‍ ആണ് ശിക്ഷ വിധിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW