Saturday, April 20, 2019 Last Updated 7 Min 45 Sec ago English Edition
Todays E paper
Tuesday 10 Jul 2018 12.45 PM

നേട്ടത്തോടെ ഓഹരിവിപണി: സെന്‍സെക്‌സ് 249 പോയന്റ് ഉയര്‍ച്ച

stock market

മുംബൈ: വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. സെന്‍സെക്‌സ് 249.65 പോയന്റ് നേട്ടത്തില്‍ 36,174.72ലും. നിഫ്റ്റി 72.00 പോയന്റ് നേട്ടത്തില്‍ 10,924.90ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 1297 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 508 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ത്രിഡെന്റ് ലിമിറ്റഡ്, സദ്ഭവ് എന്‍ജിനിയറിങ്ങ് ലിമിറ്റഡ്, പ്രജ് ഇന്‍ഡസ്ട്രീസ്, ശ്രീരാം ട്രാന്‍സ്ഫര്‍ ഫിനാന്‍സ്, എന്‍ഐഐടി ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഹാക്‌സ്‌വെയര്‍ ടെക്‌നോളജിസ്, മോത്തില്ലാല്‍ ഓസ്‌വാള്‍ ഫിനാന്‍സ് ലിമിറ്റഡ്, പേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ക്വാളിറ്റി, ബ്ലൂ സ്റ്റാര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Loading...
TRENDING NOW