എം.ജി.
പി.ജി. ഏകജാലകം: വികലാംഗ/സ്പോര്‍ട്സ്/കള്‍ച്ചറല്‍ സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം ഇന്ന്
ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ വികലാംഗ/സ്പോര്‍ട്സ്/കള്‍ച്ചറല്‍ വിഭാഗങ്ങളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം ഇന്ന് അതാത് കോളജുകളില്‍ നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ബന്ധപ്പെട്ട കോളജുകളില്‍ രാവിലെ 10 മണിക്ക് സാക്ഷ്യപത്രങ്ങളും അനുബന്ധരേഖകളുമായി ഹാജരായി പ്രവേശനം നേടേണ്ടതാണ്. ഇന്ന് പ്രവേശനം നേടാത്തവര്‍ക്ക് പിന്നീട് ക്വാട്ടകളില്‍ പ്രവേശനം ലഭിക്കുന്നതല്ല. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോളജധികൃതര്‍ ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് മുന്‍പായി ഓണ്‍ലൈന്‍ അഡ്മിഷന് പോര്‍ട്ടലില്‍ നിര്‍ബന്ധമായും അപ്ലോഡ് ചെയ്യേണ്ടതാണ്. അഡ്മിഷന് പോര്‍ട്ടല്‍ സേവനം വൈകീട്ട് അഞ്ചു മണിക്ക് അവസാനിക്കും.
പുതുക്കിയ പരീക്ഷാത്തീയതി
11നും 13നും നടത്തുവാന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം/എം.സി.ജെ./എം.എസ്.ഡബ്ല്യു. എം.ടി.എ. (2017 അഡ്മിഷന് റഗുലര്‍/2014, 2015 2016 അഡ്മിഷന് ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2012, 2013 അഡ്മിഷന് മേഴ്സി ചാന്‍സ്) പരീക്ഷകള്‍ യഥാക്രമം 26, 31 തീയതികളില്‍ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. മറ്റ് പരീക്ഷാ തീയതികള്‍ക്ക് മാറ്റമില്ല.
പരീക്ഷാഫലം
2018 ജനുവരിയില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എസ്.സി. നഴ്സിങ് (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
2018 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ സുവോളജി (20152016 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക്സ് (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ജിയോളജി (റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
കേരള
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലിന് അവസരം
ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ (ഗവ.,എയ്ഡഡ്,സ്വാശ്രയ,യു.ഐ.റ്റി,ഐ.എച്ച്.ആര്.ഡി) ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റം വരുത്താന്‍ അവസരം നല്കുന്നു. 16-ാം തീയതി രാവിലെ 10 മണി വരെ മാറ്റങ്ങള്‍ വരുത്താം.
പുതിയ ഓപ്ഷനുകള്‍ ചേര്‍ക്കാനും, ഹയര്‍ ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്യാനും, കാറ്റഗറി മാറ്റം റീവാല്യൂവേഷന്, ഗ്രേസ് മാര്‍ക്ക് തുടങ്ങി മാര്‍ക്കുകളിലെ തിരുത്തലുകള്‍ തുടങ്ങിയവ വരുാന്‍ ഉണ്ടെങ്കില്‍ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. പേര്, ജനന തീയതി എന്നിവ ഒഴികെ മറ്റു തിരുത്തലുകള്‍ അപേക്ഷകര്‍ക്ക് തന്നെ ചെയ്യാവുന്നതാണ്. തിരുത്തലുകള്‍ വരുത്തി കഴിഞ്ഞാല്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്.
സര്‍വകലാശാലയില്‍ തിരുത്തലിനായി അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ സ്വമേധയാ തന്നെ അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടതാണ്.ഓരോ കോളജുകളിലെയും വിവിധ കോഴ്സുകളുടെ ഒഴിവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഏറ്റവും ഒടുവില്‍ പ്രവേശനം ലഭിച്ച കുട്ടികളുടെ ഇന്‍ഡക്സ് മാര്‍ക്ക് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഇന്‍ഡക്സ് മാര്‍ക്ക് ഈ വിവരവുമായി താരതമ്യപ്പെടുത്തി തങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഓപ്ഷനുകള്‍ ക്രമീകരിക്കാവുന്നതാണ്.
ഇത്തരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാം പരിഗണിച്ച് 16-ാം തീയതി ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും അവരവരുടെ ഹയര്‍ ഓപ്ഷനില്‍ മാറ്റം വരുത്താം. ഒന്നാം ഓപ്ഷനില്‍ തന്നെ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് തിരുത്തലിന് അവസരം ഇല്ല. ഏതെങ്കിലും കാരണവശാല്‍ അലോട്ട്മെന്റില്‍ നിന്നും പുറത്തായ വിദ്യാര്‍ഥികള്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേര്ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്കായി അപേക്ഷകര്‍ സര്‍വകലാശാലയില്‍ നേരിട്ട് സമീപിക്കേണ്ടതില്ല. ഓണ്‍ലൈനായി അപേക്ഷയില്‍ തിരുത്തല്‍ വരുത്തിയാല്‍ മതിയാകും. നിലവില്‍ കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഹയര്‍ ഓപ്ഷനുകളില്‍ മാറ്റം വരുത്തുവാന്‍ കഴിയും. മറ്റൊരു തരത്തിലുള്ള തിരത്തലുകളും സ്വമേധയാ വരുത്താന്‍ കഴിയില്ല. അങ്ങനെയുള്ളവര്‍ തിരുത്തലുകള്‍ക്ക് സര്‍വകലാശാലയെ സമീപിക്കേണ്ടതാണ്.
പി.എച്ച്.ഡി രജിസ്ട്രേഷന്
ജൂലൈ 2018 സെഷന് പി.എച്ച്.ഡി രജിസ്ട്രേഷന് മലയാളം വിഭാഗത്തിലും അപേക്ഷിക്കാം. 15 വരെ സര്‍വകലാശാലയുടെ റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്സൈറ്റില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ്
നാലാം സെമസ്റ്റര്‍ എം.സി.എ (2015 സ്കീം) റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി ജൂലൈ 2018, രണ്ടാം സെമസ്റ്റര്‍ എം.സി.എ (2015 സ്കീം) റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി - ഓഗസ്റ്റ് 2018 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 50 രൂപ പിഴയോടുകൂടി 19 വരെയും 125 രൂപ പിഴയോടു കൂടി 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.