Wednesday, November 14, 2018 Last Updated 42 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 02.14 AM

യു.പിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ബജ്രംഗി

uploads/news/2018/07/232203/bft2.jpeg

ലഖ്‌നൗ: കുറ്റവാളികള്‍ പോലും ഭയന്നിരുന്ന കൊടുംകുറ്റവാളി. കൊലപാതകം മുതല്‍ ഭീഷണിപ്പെടുത്തി പണംതട്ടല്‍ വരെ നാല്‍പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതി. ഒരു ഘട്ടത്തില്‍ തലയ്‌ക്ക്‌ ഏഴു ലക്ഷം രൂപ വരെ ഇനാം പ്രഖ്യാപിക്കപ്പെട്ട പിടികിട്ടാപ്പുള്ളി...യു.പി. പോലീസിനും നിയമവ്യവസ്‌ഥയ്‌ക്കും എന്നും തലവേദനയായിരുന്ന മുന്നാ ബജ്‌രംഗിക്ക്‌ വിശേഷണങ്ങള്‍ ഏറെയാണ്‌.
1967 ലാണു മുന്ന ബജ്‌രംഗി എന്ന പ്രേംപ്രകാശ്‌ സിങ്ങിന്റെ ജനനം. അഞ്ചാം ക്ലാസില്‍ പഠനമുപേക്ഷിച്ചു. തുടര്‍ന്നായിരുന്നു കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള രംഗപ്രവേശം. 17 ാം വയസില്‍ ആദ്യമായി കേസില്‍ പ്രതിയായി. ജോണ്‍പുരിലെ മാഫിയാത്തലവന്‍ ഗജരാജ്‌ സിങ്ങിന്റെ സംഘത്തിലെത്തിയതോടെ ബജ്‌രംഗിയുടെ തലവരമാറി. 1984 ലായിരുന്നു ആദ്യ കൊലപാതകം. മാഫിയാ തലവനില്‍നിന്നു രാഷ്‌ട്രീയ നേതാവായ മുക്‌താര്‍ അന്‍സാരിക്കൊപ്പമെത്തുന്നത്‌ 1990 കളിലാണ്‌. അന്‍സാരിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്ന നിലയിലേക്കുള്ള ബജ്‌രംഗിയുടെ വളര്‍ച്ച മിന്നല്‍ വേഗത്തിലായിരുന്നു. കിഴക്കന്‍ യു.പിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ കൂട്ടുകെട്ടായിരുന്നു അത്‌.
1996 ല്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ അന്‍സാരി എം.എല്‍.എയായതോടെ ബജ്‌രംഗിയുടെ ബന്ധങ്ങളും വിപുലമായി. ബ്രിജേഷ്‌ സിങ്ങെന്ന മറ്റൊരു അധോലോക നേതാവും അന്‍സാരിയും തമ്മിലുള്ള വൈരമാണ്‌ ബി.ജെ.പി. എം.എല്‍.എയായിരുന്ന കൃഷ്‌ണാനന്ദ്‌ റായിയുടെ കൊലപാതകത്തില്‍ കലാശിച്ചത്‌. ബ്രിജേഷിന്റെ അടുപ്പക്കാരനായിരുന്നു റായി.
2001 ല്‍ മാവു-ലഖ്‌നൗ ഹൈവേയില്‍ അന്‍സാരിയുടെ സംഘത്തെ ബ്രിജേഷ്‌ സിങ്ങിന്റെ സംഘം ആക്രമിച്ചു. ഇതിനുള്ള തിരിച്ചടിയായിരുന്നു എം.എല്‍.എ. റായിയുടെ കൊലാപാതകം. 2005 ലെ ഒരു പട്ടാപ്പകലാണ്‌ റായി ആറ്‌ അനുചരന്‍മാര്‍ക്കൊപ്പം വധിക്കപ്പെട്ടത്‌. ആറ്‌ എ.കെ. 47 തോക്കുകളുപയോഗിച്ചാണു ബജ്‌രംഗിയും കൂട്ടരും കൃത്യം നിര്‍വഹിച്ചത്‌. 67 വെടിയുണ്ടകള്‍ മൃതദേഹങ്ങളില്‍നിന്ന്‌ കണ്ടെത്തി. ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസില്‍ 2009 ലാണ്‌ മുംബൈയിലെ മലാഡില്‍നിന്ന്‌ ബജ്‌രംഗി പിടിയിലായത്‌. തിഹാര്‍ ജയിലിലായിരിക്കെ 2012 ലെ യു.പി. നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു തോറ്റു.
അപ്‌നാ ദളിന്റെയും പീസ്‌ പാര്‍ട്ടിയുടെയും സംയുക്‌ത സ്‌ഥാനാര്‍ഥിയായിരുന്നു ബജ്‌രംഗി. 2016 മാര്‍ച്ചില്‍, ബജ്‌രംഗിയുടെ ബിസിനസുകള്‍ നോക്കി നടത്തിയിരുന്ന ഭാര്യാ സഹോദരന്‍ പുഷ്‌പജീത്ത്‌ വെടിയേറ്റു മരിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഇയാളുടെ അടുത്ത അനുയായി താരീഖും കൊല്ലപ്പെട്ടു. ബജ്‌രംഗിയുടെ ജീവനു ഭീഷണിയുണ്ടെന്നു കഴിഞ്ഞ 29 നാണു ഭാര്യ സീമാ സിങ്‌ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്‌.

Ads by Google
Tuesday 10 Jul 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW