Wednesday, July 03, 2019 Last Updated 59 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 05.04 PM

കാണാതായ കുട്ടികള്‍ പോലീസ് പിടിയില്‍; ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു; വിഷം കഴിച്ചെന്ന് വെളിപ്പെടുത്തല്‍

uploads/news/2018/07/232009/poison.jpg

ആലപ്പുഴ : തകഴിയില്‍ നിന്ന് കാണാതായ 19 കാരനും 15 കാരിയും ഓച്ചിറ പോലീസ് പിടിയില്‍. വിവരങ്ങള്‍ ചോദിക്കുന്നതിനിടെ കുഴഞ്ഞു വീണ കുട്ടികളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തിട്ടുണ്ട്. ഇവരെ ഐസിയുവില്‍ നിന്നു വാര്‍ഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അമ്പലപ്പുഴ മജിസ്‌ട്രേറ്റ് എത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.

ആണ്‍കുട്ടി പോലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് പോലീസ് പറഞ്ഞു. ആണ്‍കുട്ടി പോലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ക്കെതിരെ പോക്‌സോ നിയപ്രകാരം കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് പോലീസ് പറഞ്ഞു. ആണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിതാവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇദ്ദേഹവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നാലാം തീയതിയാണ് കുട്ടികളെ കാണാതായത്. ഇവര്‍ പൊള്ളാച്ചി, തെങ്കാശി എന്നിവിടങ്ങളില്‍ പോയ ശേഷം ഓച്ചിറയില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച പോലീസ് നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാത്രി ഒന്നരയോടെ കണ്ടെത്തിയത്. ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കഴിച്ചിരുന്നുവെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW