Saturday, September 08, 2018 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 03.58 PM

സ്കിൻ സെറം – ചർമ്മ പരിചരണത്തിൽ എങ്ങനെ?

ക്രീമുകളെക്കാളും ലോഷനുകളെക്കാളും എളുപ്പത്തിൽ സെറം ചർമ്മത്തിന് വലിച്ചെടുക്കാൻ സാധിക്കും. ഇതു തന്നെയാണ് ഇതിന്റെ ജനപ്രീതിക്കു കാരണവും. വളരെ ചെറിയ കണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അത് കൂടുതൽ ഫലപ്രദമാണെന്ന് മാത്രമല്ല, എളുപ്പത്തിൽ വലിച്ചെടുക്കാൻ ചർമ്മത്തിനെ സഹായിക്കുകയും ചെയ്യും.
uploads/news/2018/07/231993/MDhelthnews090718a.jpg

സ്കിൻ സെറം എന്ന് കേൾക്കുമ്പോൾ പ്രായവുമായി ബന്ധപ്പെട്ട ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിപണിയിൽ എത്തിച്ചിരിക്കുന്ന പുതിയ ഒരു ചർമ്മ പരിചരണ ഉത്പന്നമായി തോന്നിയേക്കാം. എന്നാൽ, ഇക്കാലത്ത് സ്കിൻ സെറത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുന്നു. പ്രായഭേദമില്ലാതെ ചർമ്മ പരിചരണവുമായി ബന്ധപ്പെട്ട ഒരു പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ് ഇത്.

സെറവും മോയിസ്ചറൈസറും തമ്മിലുള്ള വ്യത്യാസം എന്താണ്? (What is the difference between Skin serum and Moisturizers)


സെറം ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി പ്രവർത്തിക്കുമ്പോൾ മോയിസ്ചറൈസർ ചർമ്മത്തിന്റെ ഉപരിതലത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ആന്റിഓക്സിഡന്റുകളും ചർമ്മത്തിന്റെ മുറുക്കം നിലനിർത്താൻ സഹായിക്കുന്ന ചേരുവകളും അടങ്ങിയതും ചർമ്മത്തിന് എളുപ്പം വലിച്ചെടുക്കാൻ കഴിയുന്നതുമായ ഉത്പന്നമാണ് സെറം.

സ്കിൻ സെറം ക്രീമുകളെക്കാൾ നല്ലതാണ്, എന്തുകൊണ്ട്? (Why Skin serums work better than creams)


ക്രീമുകളെക്കാളും ലോഷനുകളെക്കാളും എളുപ്പത്തിൽ സെറം ചർമ്മത്തിന് വലിച്ചെടുക്കാൻ സാധിക്കും. ഇതു തന്നെയാണ് ഇതിന്റെ ജനപ്രീതിക്കു കാരണവും. വളരെ ചെറിയ കണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ അത് കൂടുതൽ ഫലപ്രദമാണെന്ന് മാത്രമല്ല, എളുപ്പത്തിൽ വലിച്ചെടുക്കാൻ ചർമ്മത്തിനെ സഹായിക്കുകയും ചെയ്യും. ഇതു കൂടാതെ, ചർമ്മത്തെ ജലീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായുള്ള ആക്ടീവ് ചേരുവകൾ അടങ്ങിയിരിക്കുന്നതിനാൽ സ്കിൻ സെറം വളരെ പെട്ടെന്ന് പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യും.

സ്കിൻ സെറം എന്തൊക്കെ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്? (What is the Skin serum composed off)


ആന്റിഓക്സിഡന്റുകൾ, പെപ്റ്റൈഡുകൾ, ഹയലുറോണിക് ആസിഡുകൾ, ഗ്ളൈക്കോളിക് ആസിഡ്, നിയാസിനാമൈഡ് എന്നിവയും സെറാമൈഡ്സ്, കോജിക് ആസിഡ്, വൈറ്റമിനുകൾ തുടങ്ങി ചർമ്മകാന്തി വർദ്ധിപ്പിക്കുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും സഹായിക്കുന്ന ഘടകങ്ങളും സെറത്തിൽ അടങ്ങിയിരിക്കുന്നു.

ക്രീമുകളും മോയിസ്ചറൈസറുകളുമായി താരതമ്യം ചെയ്താൽ, സുഗന്ധതൈലം, കുരുവെണ്ണ തുടങ്ങി കട്ടികൂട്ടുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ സെറത്തിൽ അടങ്ങിയിട്ടുള്ളൂ. സെറത്തിൽ പ്രധാനമായും ഉയർന്ന അളവിൽ ഗാഢ ആക്ടീവ് ചേരുവകളാണ് അടങ്ങിയിരിക്കുന്നത്.

എന്നാൽ, സെറത്തിന്റെ ഗുണങ്ങൾ വിശദമാക്കുന്നതിലൂടെ അത് ഉപയോഗിക്കുമ്പോൾ മോയിസ്ചറൈസറുകൾ ഉപയോഗിക്കേണ്ടതില്ല എന്നല്ല അർത്ഥമാക്കുന്നത്. മോയിസ്ചറൈസ് ചെയ്യുന്നതിനു മുമ്പ് സെറം ഉപയോഗിക്കണമെന്നാണ് ശുപാർശചെയ്യപ്പെടുന്നത്. സെറത്തിനും മോയിസ്ചറൈസറിനും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കാൻ സാധിക്കും.

സെറത്തിൽ പകൽ സമയത്ത് ഉപയോഗിക്കുന്ന മോയിസ്ചറൈസറുകളിൽ ഉള്ള സൺസ്ക്രീനോ രാത്രികാലത്ത് ഉപയോഗിക്കുന്ന മോയിസ്ചറൈസറുകളിലെ ചേരുവകളോ അടങ്ങിയിട്ടില്ല. ഇവ ചർമ്മത്തെ പ്രായം ബാധിക്കുന്നതിന് എതിരെയാണ് പ്രവർത്തിക്കുന്നത്.

നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമാണ് അതിനാൽ സെറം ഉപയോഗിച്ച് കൂടുതൽ സംരക്ഷണമൊന്നും നടത്തേണ്ടതില്ല എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? ഒരു നിമിഷം, ഒന്നു കൂടി ചിന്തിക്കൂ. സെറം എണ്ണമയമുള്ള ചർമ്മമുള്ള സുന്ദരിമാർക്കും പ്രയോജനപ്പെടും. അത് വഴുവഴുപ്പ് ഇല്ലാത്ത ഫിനിഷ് നൽകുമെന്നു മാത്രമല്ല ഒട്ടിപ്പിടിക്കുന്ന അവശിഷ്ടങ്ങൾക്ക് കാരണമാവുകയുമില്ല.

സ്കിൻ സെറം ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ (Benefits of using a Skin Serum)

ചർമ്മത്തെ നവീകരിക്കൽ (Skin renewal):

സെറത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചർമ്മകോശങ്ങളെ നവീകരിക്കുകയും വൈറ്റമിൻ ‘ഇ’ ചർമ്മത്തിന് വേണ്ട പോഷണം നൽകുന്നതിനൊപ്പം അതിനെ ജലീകരിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ പാടുകളുടെ നിറം കുറയ്ക്കുന്നതിന് വൈറ്റമിൻ ’കെ’ സഹായിക്കും.

ചർമ്മത്തിലെ ചെറു സുഷിരങ്ങൾ തുറക്കുന്നു (Opens up the pores of skin):


സാലിസിലിക് ആസിഡ്, ഗ്ളൈകോളിക് ആസിഡ് തുടങ്ങിയവ എക്സ്ഫോളിയേറ്ററുകളായി പ്രവർത്തിക്കുകയും ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കുകയും ചെയ്യുന്നതിനാൽ ആക്ടീവ് ചേരുവകൾ ചർമ്മത്തിൽ ആഴ്ന്നിറങ്ങുന്നതിനും ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടുന്നതിനും കാരണമാവുകയും ചെയ്യുന്നു.

ചർമ്മത്തെ ജലീകരിക്കുന്നു (Hydrates the skin);


സെറത്തിൽ അടങ്ങിയിരിക്കുന്ന ഹയലുറോണിക് ആസിഡ് ചർമ്മത്തെ മോയിസ്ചറൈസ് ചെയ്യുന്നതിനും ജലീകരിക്കുന്നതിനും സഹായിക്കുന്നു.

ഫലപ്രദമായ ആന്റി-ഏജിംഗ് ഗുണങ്ങൾ (Efficient anti-ageing effects);


സെറം ഉപയോഗിക്കുന്നതു മൂലം ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് വൈകിപ്പിക്കാൻ സാധിക്കും. സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ മുറുക്കം നിലനിർത്താൻ സഹായിക്കും.

ഇവ ടോണറിനെ പോലെ ഒട്ടിപ്പിടിക്കുന്ന അവശിഷ്ടങ്ങൾക്ക് കാരണമാവില്ല:

സ്കിൻ ടോണറുകളും മറ്റും നിങ്ങളുടെ ചർമ്മം ഒട്ടിപ്പിടിക്കുന്ന രീതിയിൽ ആക്കിയേക്കാം. അതിനാൽ, നിങ്ങൾക്ക് അവ കഴുകി കളയേണ്ടിവരികയും ചെയ്യും. അതേസമയം, കട്ടിയില്ലാത്തതും ഗാഢതയുള്ളതുമായ ഒരു ഉത്പന്നമാണ് സെറം. ഇതാണ് സെറത്തിന്റെ ഏറ്റവും വലിയ ഗുണവും.

സെറം എങ്ങനെയാണ് ഉപയോഗിക്കുന്നത്? ( (How to apply a Serum)


സാധാരണ മോയിസ്ചറൈസറുകളുടെയും ക്രീമുകളുടെയും ഉപയോഗത്തിൽ നിന്ന് അല്പം വ്യത്യസ്തമാണ് സെറത്തിന്റെ ഉപയോഗക്രമം. സെറം ഉപയോഗിക്കുമ്പോൾ ചർമ്മത്തിൽ കൂടുതൽ ശക്തി പ്രയോഗിക്കുകയോ ചർമ്മം വലിച്ചുപിടിക്കുകയോ ചെയ്യരുത്.

നിങ്ങളുടെ ചർമ്മത്തിന്റെ സ്വഭാവത്തിന് അനുസൃതമായ സെറം തെരഞ്ഞെടുക്കുക. ഇത് കൂടിയ അളവിൽ പ്രയോഗിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ചർമ്മത്തിന് വെറും രണ്ട് തവണ ഞെക്കിയെടുക്കുന്നത്ര സെറം ഉപയോഗിച്ചുള്ള പരിചരണം മതിയാവും;

1. ഫേസ്‌വാഷ് അല്ലെങ്കിൽ ക്ളെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
2. സാധാരണപോലെ സ്കിൻ ടോണർ ഉപയോഗിക്കുക. ടോണർ പൂർണമായി ഉണങ്ങാൻ അനുവദിക്കുക.
3. കൈവെള്ളയിൽ ഔൺസ് സെറം എടുത്ത ശേഷം അത് ചൂടാക്കുന്നതിനായി വൃത്താകൃതിയിൽ കൈവെള്ളകൾ കൂട്ടിത്തിരുമ്മുക.
4. കൈകൾ ഉരുമ്മി ചൂടാക്കിയ സെറം മുഖത്ത് പുരട്ടുക. മുഖത്ത് പതിയെ അമർത്തിക്കൊണ്ട് കൈകൾ അകത്തേക്കും പുറത്തേക്കും ചലിപ്പിച്ച് വേണം ഇത് ചെയ്യാൻ. കഴുത്തിൽ പുരട്ടുന്ന കാര്യവും മറക്കരുത്. സെറം മുഴുവൻ വലിച്ചെടുക്കുന്നതു വരെ ഇത് തുടരണം.

ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന് പ്രകടമായ വ്യത്യാസം ഉണ്ടാകും.

കടപ്പാട്: modasta.com

Ads by Google
Ads by Google
Loading...
TRENDING NOW