Wednesday, September 12, 2018 Last Updated 26 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 03.45 PM

ലോകകപ്പ് തോല്‍വി: ബ്രസീല്‍ ആരാധകരെ ആശ്വസിപ്പിച്ച് അര്‍ജന്റീനന്‍ ആരാധകനായ മാര്‍പ്പാപ്പ

Argentine pope,  Brazil,  World Cup exit

വത്തിക്കാന്‍ സിറ്റി: ലോകകപ്പ് ക്വാര്‍ട്ടറിലെ ബ്രസീലിന്റെ തോല്‍വിയില്‍ മരവിച്ചു പോയ മഞ്ഞപ്പടയുടെ ആരാധകരെ ആശ്വാസിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അര്‍ജന്റീനയുടെ ആരാധകനായ മാര്‍പ്പാപ്പ കട്ട ഫുട്‌ബോള്‍ പ്രേമിയാണ്. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെ ബ്രസീലിന്റെ പതാകയുമേന്തി നിരവധി വിശ്വാസികള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് മാര്‍പ്പാപ്പ ആരാധകരെ ആശ്വസിപ്പിച്ചത്.

ഈ ജനക്കൂട്ടത്തിനിടയില്‍ നിരവധി ബ്രസീല്‍ പതാകകള്‍ താന്‍ കാണുന്നു. ധൈര്യമായിരിക്കൂ, അടുത്ത തവണ ഭാഗ്യമുണ്ടാകും എന്നായിരുന്നു മാര്‍പ്പാപ്പയുശട വാക്കുകള്‍. അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റാണ് റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്. ബ്രസീലിന്റെ പുറത്താകലോടെ നാലിലേക്ക് ചുരുങ്ങിയ ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകകള്‍ മാത്രമാണ്.

കായികമേഖലയില്‍ അതീവ തല്പരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഏറ്റവും പ്രിയം ഫുട്‌ബോളിനോടാണ്. വിവിധ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ടീമുകളുമായി കൂടിക്കാഴ.ച നടത്താറുള്ള മാര്‍പ്പാപ്പയുടെ കൈവശം ജഴ്‌സികളുള്‍പ്പെടെയുള്ളവയുടെ വന്‍ ശേഖരമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW