Friday, June 21, 2019 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 01.41 PM

സ്വന്തം അനുഭവം സിനിമയാക്കി അന്‍സിബ

''ഹ്രസ്വചിത്രസംവിധായകയുടെ കുപ്പായമണിഞ്ഞ അന്‍സിബയ്ക്കൊപ്പം ലിയ, അര്‍ച്ചന, ശ്വേത എന്നീ പെണ്‍കുട്ടികളും ചേര്‍ന്നപ്പോള്‍...''
uploads/news/2018/07/231975/chitCHATanseeba090718.jpg

എറണാകുളം കാക്കാനാട് സ്റ്റുഡിയോയില്‍ കന്യകയുടെ കവര്‍ ഷൂട്ടിനായി ഒരുങ്ങുകയാണ് അര്‍ച്ചന, ലിയ, ശ്വേത എന്നീ മൂന്ന് പെണ്‍കുട്ടികള്‍. കൂട്ടത്തില്‍ ഒരു സെലിബ്രിറ്റി കൂടി ഉണ്ടെന്നറിയിച്ചിരുന്നതിനാല്‍ അതാരാണെന്നറിയാനുള്ള ആകാംക്ഷയിലാണവര്‍.

ആദ്യമായി ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുന്നതിന്റെ ടെന്‍ഷന്‍ അര്‍ച്ചനയ്ക്കും ലിയയ്ക്കുമുണ്ട്. മോഡല്‍ കൂടിയായ ശ്വേത ഇതൊക്കെ എന്ത് എന്ന മട്ടിലാണ്. ആരോഗ്യമംഗളത്തിലെ കവര്‍ഗേളായ ആത്മവിശ്വാസം ആ മുഖത്ത് കാണാം.

സംഭാഷണങ്ങള്‍ക്കിടയില്‍ അവര്‍ കാത്തിരുന്ന ആ മൊഞ്ചത്തി പെട്ടെന്നാണെത്തിയത്, അന്‍സിബ ഹസ്സന്‍. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇടവേള നല്‍കി അന്‍സിബ കൂടിയെത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ ഉഷാറായി. പിന്നീടുള്ള ചര്‍ച്ച അന്‍സിബയുടെ എ ലൈവ് സ്‌റ്റോറി എന്ന ഷോര്‍ട്ട്ഫിലിമിനെക്കുറിച്ചായിരുന്നു.

ശ്വേത: ഒരു സെലിബ്രിറ്റിക്കൊപ്പമാണ് ഷൂട്ടെന്ന് പറഞ്ഞപ്പോള്‍ അന്‍സിബയായിരിക്കുമെന്ന് വിചാരിച്ചതേയില്ല. എ ലൈവ് സ്‌റ്റോറി കണ്ടു, നന്നായിട്ടുണ്ട്. അഭിനയം വിട്ട് സംവിധായികയാവുകയാണോ?

അന്‍സിബ: ഒരിക്കലുമല്ല, പഠനത്തിന്റെ ഭാഗമായി ചെയ്തതാണത്. എന്നു കരുതി ഒരിക്കല്‍ക്കൂടി സംവിധായികയാവാന്‍ അവസരം കിട്ടിയാല്‍ വിട്ടുകളയില്ല കേട്ടോ. കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ഫൈനല്‍ ഇയര്‍ സ്റ്റുഡന്റാണ് ഞാന്‍.

കോഴ്‌സിന്റെ ഭാഗമായി ഒരു ഷോട്ട് ഫിലിം സബ്മിറ്റ് ചെയ്യണമായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെ ഒരു വിഷയം അവതരിപ്പിക്കുമെന്ന് കുറേ ആലോചിച്ചു. സ്വന്തം അനുഭവം തന്നെ വിഷയമാക്കുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെയാണ് നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള എ ലൈവ് സ്‌റ്റോറി ചെയ്യുന്നത്. കണ്ടിട്ട് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. പ്രത്യേകിച്ച് പുരുഷന്മാര്‍.

അര്‍ച്ചന: അന്‍സിബയ്ക്കിത്തരം അനുഭവമുണ്ടായെന്നോ?

അന്‍സിബ: - അതെ. ഒരു സെലിബ്രിറ്റിയെന്ന നിലയില്‍ ഇടയ്ക്കൊക്കെ ഫെയ്‌സ്ബുക്കില്‍ ലൈവ് വരാറുണ്ട്. ഒരുദിവസം ലൈവില്‍ വന്നപ്പോള്‍ ഒരു ചേട്ടന്‍ വളരെ മോശമായ ഒരു കമന്റിട്ടു. ഞാനാകെ അപ്‌സെറ്റായി. പിന്നെ എങ്ങനെയൊക്കയോ ആ ലൈവ് അവസാനിപ്പിച്ചു. ഇതൊക്കെ കാണുമ്പോള്‍ മാനസികമായി തളര്‍ന്ന് പോവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്റെ അപ്പോഴത്തെ മാനസികാവസ്ഥ കണ്ട് സുഹൃത്തുക്കള്‍ ആ പ്രൊഫൈല്‍ നോക്കി. വ്യാജ പ്രൊഫൈലാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ അല്ലായിരുന്നു. യഥാര്‍ത്ഥ പ്രൊഫൈലില്‍ നിന്ന് തന്നെയാണ് അയാള്‍ ഈ കമന്റിട്ടിരിക്കുന്നത്.

അതോടെ അയാളെ വെറുതെ വിടരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അയാളുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി വിളിച്ചു. ഈ പ്രൊഫൈലിനെ പറ്റി ചോദിച്ചപ്പോള്‍ അയാള്‍ സമ്മതിച്ചു. 'കമന്റിട്ടത് നിങ്ങളല്ലേ?' എന്ന് ചോദിച്ചപ്പോള്‍ അതുമാത്രം സമ്മതിച്ചില്ല.

കുറെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ ഭയന്നു. ഫോണ്‍ ഭാര്യയുടെ കൈയില്‍ കൊടുക്കാന്‍ പറഞ്ഞു. ഭയന്നതിനാലാവണം അയാള്‍ ഫോണ്‍ കൈമാറി. അവരോട് എന്നെ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ അറിയാമെന്നും അന്‍സിബയെ ഒരുപാടിഷ്ടമാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം ലൈവ് വന്നപ്പോള്‍ ചേച്ചിയുടെ ഭര്‍ത്താവ് കമന്റിട്ടെന്നു പറഞ്ഞ് അത് വായിച്ച് കേള്‍പ്പിച്ചു.

കേട്ടതും അവര്‍ മിണ്ടാന്‍ പോലുമാകാതെ നിന്നു. പാവം അവര്‍ എന്തുപറയാനാ?. പിന്നെ ആ ചേച്ചിയെക്കുറിച്ചോര്‍ത്തപ്പോള്‍ കേസൊന്നും വേണ്ടെന്നുവച്ചു. ഈ അനുഭവം ആര്‍ക്കുമുണ്ടാകരുതെന്ന് കരുതിയാണ് ഞാനിത് വിഷയമാക്കി ഷോര്‍ട്ട് ഫിലിം ചെയ്തത്.

uploads/news/2018/07/231975/chitCHATanseeba090718d.jpg
Archana

Tips for Archana


അര്‍ച്ചനുടേത് അല്‍പം ഓയിലി സ്‌കിന്നാണ്. ദിവസവും രണ്ടു നേരം ക്ലെന്‍സ് ചെയ്യണം. റോസ് വാട്ടര്‍ കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്.

ലിയ: - മുമ്പും അന്‍സിബയ്ക്കുനേരെ ഇത്തരം സൈബര്‍ ആക്രമണമുണ്ടായിട്ടുണ്ടല്ലോ?

അന്‍സിബ: - ഞാനഭിനയിച്ച ഒരു സിനിമയിലെ വിവാഹസീന്‍ പോസ്റ്റ് ചെയ്ത് എന്റെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്തയുണ്ടാക്കിയും എന്റെ മോശം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയി ല്‍ അപ്ലോഡ് ചെയ്തും അപമാനിച്ചിട്ടുണ്ട്.

എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അറിയണമെന്ന് തോന്നി. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഓരോ പോസ്റ്റിനും ലൈക്ക് കൂടുന്നതനുസരിച്ച് ആ പോസ്റ്റിടുന്നയാള്‍ക്ക് പണം കിട്ടുമത്രേ. ഇത്തരം കാര്യങ്ങള്‍ പറഞ്ഞാലാണല്ലോ കൂടുതല്‍ ലൈക്ക് കിട്ടുന്നത്.

ശ്വേത: - പുതിയ സിനിമകള്‍?

അന്‍സിബ: - പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. കുറേ സിനിമകളില്‍ അഭിനയിച്ചിട്ട് കാര്യമില്ലല്ലോ? ദൃശ്യം, പരീത് പണ്ടാരി എന്നീ ചിത്രങ്ങളിലേതുപോലെ അഭിനയ സാധ്യതയുള്ള നല്ല കഥാപാത്രങ്ങള്‍ ചെയ്താലല്ലേ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കൂ.

Tips for Ansiba


പാടുകളൊന്നുമില്ലാത്ത ക്ലിയര്‍ സ്‌കിന്നാണ് അന്‍സിബയുടേത്. അല്‍പം ഗ്ലോയിയാണ്.
പക്ഷേ ഷൂട്ടിനുവേണ്ടിയൊക്കെ ഉറക്കമളയ്ക്കുന്നതുകൊണ്ടാകാം കണ്ണിന് ചുറ്റും കറുത്ത പാടുകളുണ്ട്. ഗ്രീന്‍ ടീ ബാഗ് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം കുറച്ചു സമയം കണ്ണിന് മുകളില്‍ വയ്ക്കുക. അല്ലെങ്കില്‍ വട്ടത്തിലരിഞ്ഞ് തണുപ്പിച്ച കുക്കുമ്പര്‍ കണ്ണിന് മുകളില്‍ വയ്ക്കാം. മാത്രമല്ല, ഷൂട്ട് കഴിയുമ്പോള്‍ മേക്കപ് മാറ്റാന്‍ മറക്കരുത്. ഇടയ്ക്ക് റോസ് വാട്ടര്‍ കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.
uploads/news/2018/07/231975/chitCHATanseeba090718a.jpg
Ansiba

അര്‍ച്ചന: - വീട്ടിലെ വിശേഷങ്ങള്‍ എന്തൊക്കെയാണ്?

അന്‍സിബ: - എല്ലാവരും പെരുന്നാളിന്റെ തിരക്കിലായിരുന്നു. പെരുന്നാള്‍ ആഘോഷിക്കാനാണ് ഞാന്‍ കോയമ്പത്തൂരില്‍ നിന്ന് വന്നത്. എന്റെ വിശേഷങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ, നിങ്ങളെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ലല്ലോ?

ലിയ: - ഞാന്‍ ലിയ അഗസ്റ്റിന്‍. ഇടുക്കിയാണ് സ്വദേശം, ഇപ്പോള്‍ എറണാകുളം കടവന്ത്ര വി.എല്‍.സി.സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്യൂട്ടി ആന്‍ഡ് ന്യൂട്രീഷ്യനില്‍ സ്‌കിന്‍ ഹെയര്‍ കെയര്‍, മേക്കപ്പ് കോഴ്സ് പഠിക്കുകയാണ്. ഇതെന്റെ ആദ്യത്തെ കവര്‍ ഷൂട്ടാണ്.

അര്‍ച്ചന: - എന്റെ പേര് അര്‍ച്ചന കെ. ദാസ്. തൃശ്ശൂര്‍ പുതുക്കാടാണ് വീട്. ഞാനും വി.എല്‍.സി.സിയിലാണ് പഠിക്കുന്നത്. മേക്കപ്പ് ഹെയര്‍ തെറാപ്പി, പ്രൊഫഷണല്‍ മേക്കപ്പ് കോഴ്സാണ് ഞാന്‍ ചെയ്യുന്നത്. ഞാനും ആദ്യമായാണ് ക്യാമറയ്ക്ക് മുമ്പിലെത്തുന്നത്.

അന്‍സിബ: - ഇനി ശ്വേതയുടെ ഊഴമാണ്.

ശ്വേത: - ഞാന്‍ ശ്വേത രഘുനാഥ്. തലശ്ശേരിക്കാരിയാണ്. ഇന്‍ഫോപാര്‍ക്കിലെ വിപ്രോയില്‍ എച്ച്്. ആറായി വര്‍ക്ക് ചെയ്യുന്നു. മുമ്പ് ഞാനൊരു മാഗസിന്റെ കവര്‍ഗേളായിട്ടുണ്ട്. മോഡലിംഗും ചെയ്യുന്നുണ്ട്.

uploads/news/2018/07/231975/chitCHATanseeba090718b.jpg
Swetha

Tips for Swetha


ശ്വേതയുടേത് സെ ന്‍സിറ്റീവ് സ്‌കിന്നാണ്. പരിചരണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീം പുരട്ടാന്‍ മറക്കരുത്. ചര്‍മ്മത്തിന് അലര്‍ജിയുണ്ടാക്കാത്ത സൗന്ദര്യ വര്‍ദ്ധന ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

അന്‍സിബ: - കാണുന്നതുപോലെയല്ല. എല്ലാവരും പുലികളാണല്ലേ?

ശ്വേത: - ഏയ് അത്രയ്ക്കൊന്നുമില്ല, ഞങ്ങളൊക്കെ പാവങ്ങളാണേ!

അന്‍സിബ: - മേക്കപ്പിലും സ്‌കിന്‍ കെയറിലുമൊക്കെ ഇനി ലിയയുടെയും അര്‍ച്ചനയുടെയും ശിഷ്യത്വം സ്വീകരിക്കാലോ,

അര്‍ച്ചന: - ലിയയാണ് സ്‌കിന്‍ കെയറില്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. സംശയമെന്തെങ്കിലുമുണ്ടെങ്കില്‍ ഇപ്പോള്‍ ചോദിച്ചോളൂ...

ലിയ: - അത്രയ്ക്കൊന്നുമില്ല. കോഴ്സ് തുടങ്ങിയിട്ടേയുള്ളൂ. എങ്കിലും ചെറിയ ചെറിയ ടിപ്സൊക്കെ പറഞ്ഞുതരാം.

ശ്വേത: - അന്‍സിബയെ മാത്രമല്ല, ഞങ്ങളെയൊക്കെ സഹായിക്കണം.

ലിയ: - തീര്‍ച്ചയായും. പക്ഷേ ചെലവു ചെയ്യണം.

അന്‍സിബ: - അതൊക്കെ ചെയ്യാം. താന്‍ പറയൂ. (ചുരുങ്ങിയ സമയത്തിനുള്ളില്‍ സുഹൃത്തുക്കളായ ആ നാല് പെണ്‍കുട്ടികളുടെ കുസൃതികള്‍ക്കിടയില്‍ ഷൂട്ട് തുടങ്ങുകയാണെന്ന അറിയിപ്പെത്തി. അതോടെ ക്യാമറക്കണ്ണിലേക്കായി അവരുടെ ശ്രദ്ധ. നാല് പേരും ഒരു ചെറുപുഞ്ചിരിയോടെ ഷൂട്ടിനായി പോസ് ചെയ്യാന്‍ തുടങ്ങി. ഷൂട്ടിനിടയില്‍ ബ്രേക്കായപ്പോഴേക്കും ലിയക്കു ചുറ്റുമായി എല്ലാവരും. സ്‌കിന്‍ കെയറില്‍ സ്പെഷ്യല്‍ ടിപ്സ് കിട്ടിയതോടെ എല്ലാവരും ഹാപ്പിയായി.)

uploads/news/2018/07/231975/chitCHATanseeba090718c.jpg
Liya

Liya’s Tips


ഒരാളുടെ ചര്‍മ്മം കണ്ടാലറിയാം എത്രമാത്രം ഹെല്‍ത്തിയാണെന്ന്. ചര്‍മ്മത്തിന്റെ പ്രത്യേകതയറിഞ്ഞ് പരിപാലിച്ചാല്‍ മനോഹരമായ ചര്‍മ്മം സ്വന്തമാക്കാം...

1. ദിവസവും കുറഞ്ഞത് എട്ടു ക്ലാസ് വെള്ളമെങ്കിലും കുടിക്കണം.
2. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്‌ക്രീം പുരട്ടണം.
3. ചര്‍മ്മത്തിന്റെ പ്രത്യേകതകളറിഞ്ഞ് മേക്കപ്പ് തെരഞ്ഞെടുക്കണം.
4. ദിവസത്തില്‍ രണ്ടുനേരം മുഖം ക്ലെന്‍സ് ചെയ്യണം.
5. കഴിവതും മുഖത്ത് സോപ്പ് തേയ്ക്കാതിരിക്കുക.
6. നല്ല ഭക്ഷണം കഴിക്കുക.
7. 67 മണിക്കൂര്‍ ഉറങ്ങുക.
8. സ്ട്രെസ്സും സ്ട്രെയിനും ഒഴിവാക്കുക.
9. നന്നായി വര്‍ക്കൗട്ട് ചെയ്യുക.

സെന്‍സിറ്റീവ് സ്‌കിന്നാണ് എന്റേത്. ക്ലെന്‍സറും ടോണറുമൊക്കെ ഉപയോഗിക്കാറുണ്ട്. മോയിസ്ചറൈസറും സണ്‍സ്‌ക്രീമും എപ്പോഴുമെന്റെ ബാഗിലുണ്ടാകും. ഫേസ്‌വാഷ് ഉപയോഗിക്കുന്നതല്ലാതെ വേറെ ബ്യൂട്ടി ട്രീറ്റ്മെന്റൊന്നുമില്ല. ധാരാളം വെള്ളം കുടിക്കും, ഇടയ്ക്കിടെ തലമുടിയില്‍ ഓയില്‍ മസാജ് ചെയ്യും.

അശ്വതി അശോക്

Ads by Google
Monday 09 Jul 2018 01.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW