Monday, November 12, 2018 Last Updated 42 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 01.20 PM

ലോകകപ്പിലെ ബ്രസീലിന്റെ തോല്‍വി; സെല്‍ഫ് ഗോള്‍ വഴങ്ങിയ ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് ചീത്തവിളി, വധഭീഷണി ; പൗളീഞ്ഞോയെ ബാഴ്‌സിലോണ ചൈനയിലേക്ക് നാടുകടത്തി

uploads/news/2018/07/231968/paulinho.jpg

റിയോ : കിരീടപ്രതീക്ഷയുടെ ഭാരവുമായി റഷ്യയില്‍ ഇറങ്ങുകയും ബെല്‍ജിയത്തോട് പരാജയപ്പെട്ട് പാതി വഴിയില്‍ മടങ്ങുകയും ചെയ്ത ബ്രസീല്‍ ടീമിന് ആരാധകരുടെ കടുത്ത എതിര്‍പ്പ്. തലസ്ഥാനത്ത് വിമാനമിറങ്ങിയ ടീം സഞ്ചരിച്ച ബസിന് നേരെ ചീമുട്ട എറിഞ്ഞ് ആരാധകര്‍ പ്രതിഷേധിച്ചപ്പോള്‍ ബല്‍ജിയത്തിനെതിരേ ആദ്യഗോള്‍ വഴങ്ങിയ ഫെര്‍ണാണ്ടീഞ്ഞോയെ സാമൂഹ്യ മാധ്യമങ്ങളില്‍ ചീത്ത വിളിച്ചും വധഭീഷണി മുഴക്കിയുമാണ് ആരാധകര്‍ രോഷം പ്രകടിപ്പിച്ചത്.

കളിയില്‍ ബെല്‍ജിയത്തിന് കിട്ടിയ കോര്‍ണര്‍ ഫെര്‍ണാണ്ടീഞ്ഞോയുടെ ശരീരത്ത് തട്ടിയാണ് ബ്രസീല്‍ ആദ്യഗോള്‍ വഴങ്ങിയത്. ഇതിന് പിന്നാലെ കെവിന്‍ ഡിബ്രൂയന്‍ നേടിയ ഗോളില്‍ ടീം രണ്ടു ഗോളിന് പിന്നിലായി പോകുകയും ചെയ്തു. അതിന് ശേഷം ബ്രസീലിന് തിരിച്ചടിക്കാന്‍ കഴിഞ്ഞത് ഒരു ഗോള്‍ മാത്രമായിരുന്നു. ഫെര്‍ണാണ്ടീഞ്ഞോയുടെ ഭാര്യ റോസയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ആരാധകരുടെ രോഷം പെരുകുകയാണ്. നിങ്ങളുടെ ഭര്‍ത്താവ് എല്ലാം തുലച്ചെന്ന് ഒരാള്‍ റോസയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.

ചിലര്‍ അദ്ദേഹത്തെ വംശീയമായി ആക്ഷേപിച്ച് കുരങ്ങന്‍ എന്നും അധിക്ഷേപിച്ചു. ചീത്തവിളി കൂടിയതോടെ ഫെര്‍ണാണ്ടീഞ്ഞോയുടെ അമ്മ അക്കൗണ്ട് തന്നെ നീക്കം ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്ഷേപത്തില്‍ താരത്തിനെതിരേയുള്ള വധഭീഷണി വരെയുണ്ടായിരുന്നു.

ടീമിലെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറും കഴിഞ്ഞ സീസണില്‍ നേട്ടമുണ്ടാക്കിത്തന്ന ആളുമായ പൗളീഞ്ഞോയെ ബാഴ്‌സിലോണ ചൈനയിലേക്ക് നാടുകടത്തുന്നതായി മറ്റൊരു റിപ്പോര്‍ട്ടുമുണ്ട്. ഗുവാംഗ്‌സൂ എവര്‍ഗ്രാന്‍ഡേയില്‍ നിന്നും കഴിഞ്ഞ സീസണില്‍ ബാഴ്‌സിലോണയിലേക്ക് വന്ന താരത്തെ ഒരു വര്‍ഷത്തേക്ക് അടുത്ത സീസണില്‍ ചൈനീസ് ക്‌ളബ്ബിന് വായ്പ്പയായി നല്‍കാനാണ് ബാഴ്‌സയുടെ തീരുമാനം. അടുത്ത വര്‍ഷം താരത്തിന്റെ കൈമാറ്റം പൂര്‍ത്തിയാക്കാന്‍ ചൈനീസ് ക്‌ളബ്ബ് ആലോചനയിലാണ്.

2015 ലായിരുന്നു ഇംഗ്‌ളീഷ് ക്‌ളബ്ബ് ടോട്ടന്‍ഹാമില്‍ നിന്നും താരം ചൈനീസ് ക്‌ളബ്ബിലെത്തിയത്. തുടര്‍ന്ന് അവിടെ മൂന്ന് സീസണിലായി 100 മത്സരങ്ങള്‍ കളിക്കുകയും മൂന്ന് തവണ ലീഗ് കീരിടത്തില്‍ പങ്കാളിയാകുകയും ചെയ്തു. അതിന് ശേഷം കഴിഞ്ഞ സീസണിലാണ് ബാഴ്‌സിലോണ 31 ദശലക്ഷം പൗണ്ടിന് താരത്തെ വാങ്ങിയത്. ബാഴ്‌സയ്ക്കായി 49 കളിയില്‍ ഒമ്പത് ഗോള്‍ നേടിയിരുന്നു. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള കളിക്കാരെ നില നിര്‍ത്തുന്ന കാര്യത്തില്‍ വിഷമിക്കുന്നതാണ് ബാഴ്‌സ താരത്തെ വിട്ടു കൊടുക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW