Monday, April 22, 2019 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 12.25 PM

അഭിനയം 'ജീവവായു ' ഗിന്നസ് പക്രു

''ലോകറെക്കോഡുകളുടെ കൂട്ടുകാരനായി സംവിധായകന്റെ മേലങ്കിയണിഞ്ഞ് മലയാളത്തിലും തമിഴിലുമായി അഭിനയിച്ച സിനിമകളുടെ എണ്ണം നൂറിനോടടുക്കുമ്പോള്‍ അജയകുമാറെന്ന ഗിന്നസ് പക്രു മലയാളസിനിമയുടെ മുഖ്യധാരയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.''
uploads/news/2018/07/231956/ciniINWPakru090718.jpg

അജയകുമാറെന്ന ഗിന്നസ് പക്രുവിന് അഭിനയമെന്നത് ജീവവായുവാണ്. ക്യാമറ ചലിച്ചു തുടങ്ങിയാല്‍ കഥാപാത്രത്തിന്റെ മനസ്സിലൂടെ സഞ്ചരിക്കാന്‍ ഗിന്നസ് പക്രുവിന് നിമിഷങ്ങള്‍ മതി. തന്നെ തേടിയെത്തുന്ന ഓരോ അംഗീകാരങ്ങളും അഭിനയവഴിയിലെ എനര്‍ജിയാണ് ഗിന്നസ് പക്രുവിന്. ലോകറെക്കോഡുകളിലൂടെ സഞ്ചരിക്കുമ്പോഴും ഗിന്നസ് പക്രു വിനയത്തിന്റെ ആള്‍രൂപമായി മാറുകയാണ്.

ഒളശ്ശ സി.എം.എസ്. സ്‌കൂളില്‍ അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഇലന്തൂര്‍ വിജയകുമാര്‍ സംവിധാനം ചെയ്ത വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഉണ്ടപ്പക്രു എന്ന സീരിയലില്‍ അജയകുമാര്‍ അഭിനയിച്ചത്. ഉണ്ടപ്പക്രു അജയകുമാറിനെ പ്രശസ്തനാക്കി. പിന്നീട് മിമിക്രി വേദികളില്‍ തിളങ്ങിയ പക്രുവിന്റെ പെര്‍ഫോമന്‍സ് ജോക്കറെന്ന സിനിമയിലേക്കുള്ള വഴികാട്ടിയായി.

ഇപ്പോള്‍ ലോകറെക്കോഡുകളുടെ കൂട്ടുകാരനായി സംവിധായകന്റെ മേലങ്കിയണിഞ്ഞ് മലയാളത്തിലും തമിഴിലുമായി അഭിനയിച്ച സിനിമകളുടെ എണ്ണം നൂറിനോടടുക്കുമ്പോള്‍ അജയ കുമാറെന്ന ഗിന്നസ് പക്രു മലയാളസിനിമയുടെ മുഖ്യധാരയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇളയരാജയുടെ സെറ്റില്‍വച്ച് തന്റെ ചലച്ചിത്രാനുഭവങ്ങള്‍ സിനിമാമംഗളത്തോട് പങ്കുവയ്ക്കുകയാണ് ഗിന്നസ് പക്രു.

? ഇളയരാജയെന്ന ചിത്രത്തെക്കുറിച്ച്...


ഠ ഇളയരാജയെന്നാല്‍ തമിഴില്‍ ചെറിയ രാജയെന്നാണ് അര്‍ത്ഥം. വനജനെന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. പരിമിതമായ ജീവിത സാഹചര്യത്തില്‍ എല്ലാവിധ പ്രതിസന്ധികളെയും അതിജീവിച്ച കുടുംബത്തെ മുന്നോട്ടു നയിക്കാന്‍ കഷ്ടപ്പെടുന്ന വനജന്‍ നമ്മുടെ ചുറ്റും കാണുന്നവരില്‍ ഒരാളാണ്. വനജനെന്ന കഥാപാത്രത്തിന്റെ ഹൃദയവിചാരങ്ങളിലൂടെ സഞ്ചരിക്കുന്നതിന്റെ ആഹ്‌ളാദത്തിലാണ് ഞാന്‍. ഇളയരാജയുടെ കഥയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതേവരെ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ തുറന്നുപറയുന്നില്ല.
uploads/news/2018/07/231956/ciniINWPakru090718a.jpg

? ഗിന്നസ് പക്രുവിന്റെ സിനിമകളില്‍നിന്നും വ്യത്യസ്തമായ കഥാപാത്രമാണോ വനജന്‍.


ഠ അത്ഭുതദ്വീപ്, ബിഗ് ഫാദര്‍, സ്വന്തം കാര്യം സിന്ദാബാദ്, കുട്ടിയുംകോലും തുടങ്ങിയ ചിത്രങ്ങളിലാണ് ഞാന്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചത്. എന്നാല്‍ ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തനാണ് വനജന്‍. എന്റെ അഭിനയജീവിതത്തിലെ ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രമായിരിക്കും ഇളയരാജയിലെ വനജന്‍.

? സംവിധായകനായ മാധവ് രാമദാസ് ഇളയരാജയുടെ കഥ പറഞ്ഞപ്പോഴുണ്ടായ അനുഭവം...


ഠ മേല്‍വിലാസം ശരിയാണ് എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപി ചേട്ടനും അപ്പോത്തിക്കരിയില്‍ ജയസൂര്യക്കും നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച മാധവ് രാമദാസ് സാറ് എന്നെ നായകനാക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഞാനെന്ന നടനെ മുന്നില്‍ കണ്ട് കേന്ദ്രകഥാപാത്രമാക്കിയാണ് മാധവ് രാമദാസ് സാറ് രചന നിര്‍വഹിച്ചിരിക്കു
ന്നത്. കഥ കേട്ടിട്ട് ഒന്നും മിണ്ടാത്തതെന്തെന്ന് സാറ് ചോദിച്ചപ്പോള്‍ വനജനെന്ന കഥാപാത്രം ത്രില്ലടിപ്പിക്കുന്നുവെന്നായിരുന്നു എന്റെ മറുപടി.

? ഇളയരാജയില്‍ അഭിനയിച്ച് തുടങ്ങിയപ്പോഴുള്ള മാനസികാവസ്ഥ...
ഠ അത് പറഞ്ഞറിയിക്കാനാവാത്തതാണ്. ഷൂട്ടിങ് തുടങ്ങിയതു മുതല്‍ ഓരോ സീനുകള്‍ ചിത്രീകരിക്കുമ്പോഴും ഞാന്‍ ത്രില്ലിലാണ്. ഒരു സീന്‍കഴിഞ്ഞ് മറ്റൊരു സീനിലേക്ക് കടക്കുമ്പോള്‍ കഥാപാത്രത്തിന്റെ സ്വഭാവത്തിലെ കൗതുകകരമായ മാറ്റം കണ്ട് ഞാന്‍ അത്ഭുതപ്പെടുകയാണ്.

? താടി വളര്‍ത്തിയുള്ള സ്‌റ്റൈല്‍...


ഠ ആദ്യമായാണ് താടിവളര്‍ത്തി സിനിമയില്‍ അഭിനയിക്കുന്നത്. സ്വാഭാവികതയോടെ കഥാപാത്രമായി അഭിനയിക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ താടി വളര്‍ത്തുകയായിരുന്നു. ഇളയരാജയുടെ ഫസ്റ്റ് പോസ്റ്ററിന് ഫെയ്‌സ് ബുക്കില്‍ അപാരമായ സ്വീകാര്യതയാണ് ആളുകളില്‍നിന്നും ഉണ്ടായത്.
uploads/news/2018/07/231956/ciniINWPakru090718b.jpg

? ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനുള്ള ഗിന്നസ് റെക്കോഡ് നേടിയ പക്രുവിന് ഇപ്പോള്‍ മൂന്നു ലോക റെക്കോഡുകള്‍ ഒരുമിച്ച് ലഭിച്ചിരിക്കുകയാണല്ലോ.


ഠ അതെ, മൂന്നു ലോക റെക്കോഡുകള്‍ ഒരുദിവസം തന്നെ ഏറ്റുവാങ്ങാന്‍ കഴിഞ്ഞത വളരെ വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനുള്ള ലിംക ബുക്ക് ഓഫ് റെക്കോഡ്, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യാ അംഗീകാരങ്ങളാണ് എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഒരേസമയം ഞാന്‍ ഏറ്റുവാങ്ങിയത്. ഈ അംഗീകാരങ്ങള്‍ എന്റെ അഭിനയജീവിതത്തിലെ മഹാഭാഗ്യമായി ഞാന്‍ കാണുന്നു.

? കുട്ടിയും കോലും സിനിമയിലെ അനുഭവങ്ങള്‍...


ഠ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തതിനുള്ള പ്രതിഫലനമായാണ് എനിക്കു ലഭിച്ച ലോക റെക്കോര്‍ഡുകളെ ഞാന്‍ കാണുന്നത് കുട്ടിയും കോലും എന്റെ ഡ്രീം പ്രോജക്ടായിരുന്നു. ഒരു സംവിധായകനെന്ന നിലയില്‍ കൃത്യതയോടെ വര്‍ക്ക് ചെയ്തതിനാല്‍ മുപ്പത്തിയാറു ദിവസം ചിത്രീകരണം പ്ലാന്‍ചെയ്തു. 75 സീനുകളും മൂന്നു പാട്ടുകളും മൂന്നു സംഘട്ടനങ്ങളും ഈ ചിത്രത്തിലുണ്ടായിരുന്നു. സംവിധാനത്തോടൊപ്പം അഭിനയവും ഒന്നിച്ചു കൊണ്ടുപോയ ചിത്രമാണിത്. ചാനലില്‍ കുട്ടിയും കോലും പ്രക്ഷേപണം ചെയ്തപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേക്ഷകരുടെ നല്ല അഭിപ്രായമാണ് എനിക്കു ലഭിച്ചത്.

? പുതിയ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണെന്ന് കേട്ടല്ലോ...


ഠ ശരിയാണ്. കുട്ടിയും കോലും എന്ന ചിത്രത്തിലെ പോരായ്മകള്‍ പരിഹരിച്ച് പ്രധാന താരങ്ങള്‍ അണിനിരക്കുന്ന വലിയൊരു സിനിമയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നത്. ചിത്രത്തിന്റെ പ്രാഥമികമായ വര്‍ക്കുകള്‍ പുരോഗമിക്കുന്നു.

? പ്രേക്ഷകരോടുള്ള ഇടപെടല്‍...


ഠ ശരിക്കും പറഞ്ഞാല്‍ ഓരോ കലാകാരന്റെയും നിലനില്പ് പ്രേക്ഷകര്‍ നല്‍കുന്ന ശിക്ഷയാണ്. പ്രേക്ഷകര്‍ വേണ്ടെന്നു വച്ചാല്‍ ഏതെങ്കിലുമൊരു കലാകാരന് വളരാന്‍ കഴിയുമോ...? അതുകൊണ്ടുതന്നെ ഓരോ കലാകാരനും പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നു.
uploads/news/2018/07/231956/ciniINWPakru090718c.jpg

? കോമഡി ഉത്സവിലെ പക്രുവിന്റെ അനുഭവം...


ഠ ആരും അറിയപ്പെടാതെ പോകുന്ന വേറിട്ട പ്രതിഭകളോരോരുത്തരും വേദിയിലെത്തുമ്പോള്‍ ഈശ്വരാനുഗ്രഹത്താല്‍ എന്നെപ്പോലുള്ളവരൊക്കെ എത്ര ഭാഗ്യവാന്മാരാണെന്ന് തോന്നാറുണ്ട്. എന്റെ യാത്രയില്‍ വീണുകിട്ടിയ ഓരോ സൗഭാഗ്യവും പ്രേക്ഷകര്‍ നല്‍കിയതാണ്.

? തമിഴിലും ഗിന്നസ് പക്രുവിന് ആരാധകരുണ്ടല്ലോ...


ഠ അതെ, തമിഴില്‍ സ്‌നേഹനിധികളായ ഒരുപാട് പേരുണ്ട്. ഡിഷ്യൂം എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ തമിഴിലെത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിക്കുകയും ചെയ്തു. പിന്നീട് അത്ഭുത ദ്വീപിന്റെ തമിഴ് പതിപ്പായ അര്‍പ്പുത ദ്വീപ്, അറിവാന്‍ കാവലന്‍, ഏഴാം അറിവ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴില്‍ എനിക്ക് വല്ലാത്തൊരു സ്വീകാര്യത തന്നെയാണ്.

? ഗിന്നസ് പക്രുവിന്റെ പുതിയ ചിത്രങ്ങള്‍...


ഠ ഇളയരാജ കഴിഞ്ഞാല്‍ മൂന്നു സിനിമകളില്‍ അഭിനയിക്കാന്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. അഭിനയവും സംവിധാനവും ടെലിവിഷന്‍ പരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത സംതൃപ്തിയാണുള്ളത്.

-എം.എസ്. ദാസ് മാട്ടുമന്ത

Ads by Google
Ads by Google
Loading...
TRENDING NOW