Monday, September 17, 2018 Last Updated 40 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 11.14 AM

'അമ്മ' എക്‌സിക്യൂട്ടീവ് യോഗം ചേരുന്നു; ദിലീപിനെ തിരിച്ചെടുക്കല്‍ അടക്കം ചര്‍ച്ച ചെയ്യും; മോഹന്‍ലാല്‍ 12 മണിക്ക് മാധ്യമങ്ങളെ കാണും

യോഗത്തിന്റെ തീരുമാനം അറിയിക്കാന്‍ ഉച്ചയ്ക്ക് 12 മണിക്ക് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.
Amma

കൊച്ചി: താര സംഘടനയായ 'അമ്മ'യില്‍ അടുത്തനാളിലുണ്ടായ ഭിന്നത പരിഹരിക്കാന്‍ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നു. പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തിലാണ് കൊച്ചിയില്‍ യോഗം ചേരുന്നത്. യോഗം വിളിക്കണമെന്ന് രേവതിയും പാര്‍വ്വതിയും അടക്കമുള്ള നടികള്‍ ആവശ്യപ്പെട്ടിരുന്നു.

അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ ചൊല്ലി ഏതാനും നടികള്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഇവരുടെ രാജിക്കു ശേഷം ചേരുന്ന ആദ്യ എക്‌സിക്യൂട്ടീവ് ആണ് ഇന്നത്തേത്. ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

യോഗത്തിന്റെ തീരുമാനം അറിയിക്കാന്‍ ഉച്ചയ്ക്ക് 12 മണിക്ക് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.

Ads by Google
Monday 09 Jul 2018 11.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW