Thursday, September 20, 2018 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 10.49 AM

പ്രമുഖ സംവിധായകന്‍ പീഡനത്തിനിരയാക്കി, തെളിവുകള്‍ പുറത്തു വിടും: തമിഴ് സിനിമയെ വിറപ്പിച്ച് ശ്രീറെഡ്ഡി

uploads/news/2018/07/231929/sri-reddy.jpg

തെലുങ്ക് സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ച് പീഡനങ്ങളേക്കുറിച്ച് നടി ശ്രീറെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം നടത്തിയത്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോള്‍ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനെതിരെയാണ് ശ്രീ രംഗത്തെത്തിയിരിക്കുന്നത്. തമിഴ് സംവിധായകനും തന്നെ പീഡനത്തിനിരയാക്കി. ഇയാള്‍ക്കെതിരെ 90% തെളിവുകള്‍ എന്റെയടുത്തുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഞാന്‍ പ്രസിദ്ധപ്പെടുത്തും, ശ്രീ പറഞ്ഞു.

ഇതോടെ തമിഴ് സിനിമയും വിറച്ചിരിക്കുകയാണ്. ആര്‍ക്കെതിരെയാകും തെളിവുകള്‍ പുറത്തുവിടുക എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Ads by Google
Monday 09 Jul 2018 10.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW