Friday, November 16, 2018 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 02.03 AM

പ്രസംഗവേദിയില്‍ കരഞ്ഞ ബാലന്‍; വളര്‍ന്നതു യു.എന്‍. വരെ

uploads/news/2018/07/231909/bft1.jpg

പഠിച്ചുകൊണ്ടുവന്ന പ്രസംഗം മറന്ന്‌ മഞ്ചാടിമറ്റം സ്‌കൂളിലെ സ്‌റ്റേജില്‍ കണ്ണീരൊഴുക്കിനിന്ന കൊച്ചുകുട്ടിയെ അന്നു ബന്ധുക്കളാണ്‌ കൂട്ടിക്കൊണ്ടുപോയത്‌. സദസിനെ അഭിമുഖീകരിക്കണമെന്ന വാശി അവിടെത്തുടങ്ങി. അന്നത്തെ കുഞ്ഞു ജേക്കബ്‌ വളര്‍ന്ന്‌ എം.എം. ജേക്കബായി. രാജ്യസഭാ നടപടികള്‍ നിയന്ത്രിച്ചു. ആ ശബ്‌ദം യു.എന്‍. വേദികള്‍ വരെ ഉയര്‍ന്നു.
പാലായില്‍ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കെ.എം. മാണിയോടു പരാജയപ്പെട്ടപ്പോള്‍ എം.എം. ജേക്കബെന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ രാഷ്‌ട്രീയം അവസാനിച്ചെന്നു വിധിച്ചവരുണ്ട്‌. എന്നാല്‍ വളര്‍ച്ച തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസില്‍ ജവാഹര്‍ലാല്‍ നെഹ്‌്റു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധി നിര്‍ണായക രാഷ്‌ട്രീയ ഘട്ടങ്ങളില്‍ വിളിക്കുന്നതു രാമപുരത്തേക്കായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കതിരായ ജേക്കബിന്റെ വിമര്‍ശനങ്ങള്‍ പലപ്പോഴും കോളിളക്കം സൃഷ്‌ടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പു പരാജയങ്ങള്‍ക്കു ശേഷം 1982ലും 1988ലും രാജ്യസഭാംഗമായതോടെയാണ്‌ ജേക്കബിനെ ദേശീയരാഷ്‌ട്രീയം അറിഞ്ഞത്‌. 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷന്‍, കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പാര്‍ലമെന്റ്‌ ചീഫ്‌ വിപ്പ്‌ (1989 -91) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. രാജീവ്‌ ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററി സഹമന്ത്രിയും പിന്നീട്‌ സ്വതന്ത്ര ചുമതലയുള്ള ജലവിഭവ മന്ത്രിയുമായി. നരസിംഹറാവു മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ്‌ സഹമന്ത്രിയുമായി.
രാജ്യാന്തര തലത്തില്‍ നിരവധി സമ്മേളനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്‌ ഈ രാമപുരത്തുകാരന്‍. യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1956ല്‍ നടന്ന യുവജന നേതാക്കന്മാരുടെ ക്യാമ്പിലും 1957ല്‍ മോസ്‌കോയില്‍ നടന്ന ആറാമത്‌ യുവജന കോണ്‍ഫറന്‍സിലും അതേവര്‍ഷം ഉത്തര വിയറ്റ്‌നാമിലും ചൈനയിലും നടന്ന രാജ്യാന്തര സമ്മേളനങ്ങളിലും ഇന്ത്യയില്‍നിന്നുള്ള പ്രതിനിധിയായി.
1963ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന രാജ്യാന്തരതലത്തിലുള്ള സാമൂഹികപ്രവര്‍ത്തകരുടെ സമ്മേളനത്തിലും 1968ല്‍ ജര്‍മനിയിലെ ബോണില്‍ നടന്ന വികസ്വര രാജ്യങ്ങളിലെ യുവജനനേതാക്കന്മാരുടെ സമ്മേളനത്തിലും 1976ല്‍ ഒഹായോയില്‍ രാജ്യാന്തര സോഷ്യല്‍ അഡ്‌മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തകരുടെ സമ്മേളനത്തിലും 1975ല്‍ മലേഷ്യയിലെ കുലാലംപൂരിലും 1980ല്‍ ശ്രീലങ്കയിലും റബര്‍ ഉല്‍പ്പാദക രാഷ്‌്രടങ്ങളിലെ പ്രതിനിധികളുടെ സമ്മേളനത്തിലും പങ്കെടുത്തു.
1986ല്‍ ലണ്ടനില്‍ കോമണ്‍വെല്‍ത്ത്‌ അംഗരാഷ്‌ട്രങ്ങളിലെ പാര്‍ലമെന്റംഗങ്ങളുടെ സമ്മേളനത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ പങ്കെടുത്തു. മധ്യ ആഫ്രിക്കയിലെ സെയറില്‍ പാര്‍ലമെന്റംഗങ്ങളുടെ സംഘത്തെ നയിച്ച ജേക്കബ്‌ 1989ല്‍ ബുഡാപെസ്‌റ്റിലും 1985ല്‍ മെക്‌സിക്കോയിലും പാര്‍ലമെന്റംഗങ്ങളുടെ രാജ്യാന്തര സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു.
1985, 1993 വര്‍ഷങ്ങളില്‍ ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസഭയില്‍ പങ്കെടുത്തു. ഫ്രാന്‍സില്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ കോണ്‍ഫറന്‍സിലും (1993) വിയന്നായില്‍ കോമണ്‍വെല്‍ത്ത്‌ പാര്‍ലമെന്ററി അസോസിയേഷന്‍ സമ്മേളനത്തിലും (1993) പങ്കെടുത്തു. 1994ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളുടെ പ്രതിനിധിയെന്ന നിലയില്‍ നിരീക്ഷകനായി.

Ads by Google
Monday 09 Jul 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW