Sunday, September 09, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 08.35 PM

ജി.എന്‍.പി.സി അഡ്മിന്റെ വീട്ടില്‍ എക്‌സൈസ് റെയ്ഡ്

GNPC

തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിച്ചുവെന്ന് ആരോപിച്ച് കേസെടുത്തതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ജി.എന്‍.പി.സി അഡ്മിന്‍ അജിത് കുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. അജിത് കുമാറും ഭാര്യ വിനിതയുമാണ് ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍. ഗ്രൂപ്പിന്റെ പേരില്‍ മദ്യം വിറ്റുവെന്നതിന്റെ തെളിവുകള്‍ റെയ്ഡില്‍ ലഭിച്ചതായാണ് സൂചന. ഇരുവര്‍ക്കുമെതിരെ അബ്കാരി നിയമപ്രകാരമുള്ള കേസുകള്‍ക്ക് പുറമെ പോലീസ് കേസും വരും.

ജി.എന്‍.പി.സിയുടെ പേരില്‍ അഡ്മിന്‍ അജിത് കുമാര്‍ സാമ്പത്തിക സമാഹരണം നടത്തിയിരുന്നതായി എക്‌സൈസ് ആരോപിച്ചു. നഗരത്തിലെ ഹോട്ടലുകളില്‍ കൂട്ടായ്മയുടെ പേരില്‍ ഇടയ്ക്കിടെ ഒത്തുചേരല്‍ നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് നിശ്ചിത തുകയ്ക്കുള്ള കൂപ്പണ്‍ നല്‍കും. ഭക്ഷണത്തിനും മദ്യത്തിനുമുള്ള തുകയാണ് കൂപ്പണ്‍ വഴി ഈടാക്കുന്നത്. ബാര്‍ ഹോട്ടലുകളില്‍ നിന്ന് ഇത്തരം ഒത്തുചേരല്‍ സംഘടിപ്പിക്കുന്നതിന്റെ പേരില്‍ പണം വാങ്ങിയിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ജി.എന്‍.പി.സിക്കെതിരെ എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെ കഴിഞ്ഞ 29-ാം തീയതി വിളിച്ചു വരുത്തി എക്‌സൈസ് മൊഴിയെടുത്തിരുന്നു. മദ്യത്തിനൊപ്പം പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും കുട്ടികളുടെ സാന്നിധ്യത്തില്‍ മദ്യപിക്കുന്ന ചിത്രം പ്രചരിപ്പിക്കുകയും ചെയ്തത് ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണ്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസും ഗ്രൂപ്പ് നടത്തിപ്പുകാര്‍ക്കെതിരെയുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW