Monday, September 10, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 02.41 AM

300 എം.ബി.ബി.എസ്‌. സീറ്റിലേക്കുകൂടി പ്രവേശനാനുമതി

uploads/news/2018/07/231707/v1.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന്‌ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 300 എം.ബി.ബി.എസ്‌. സീറ്റുകളിലേക്കും ഒരു ദന്തല്‍ കോളേജിലെ 100 ബിഡിഎസ്‌ സീറ്റിലേക്കും കൂടി പ്രവേശനാനുമതി നല്‍കാന്‍ തലസ്‌ഥാനത്ത്‌ ചേര്‍ന്ന ആരോഗ്യ സര്‍വകലാശാല ഗവേണിങ്‌ കൗണ്‍സില്‍ തീരുമാനം. അസീസിയ കൊല്ലം, എസ്‌. യു. ടി. തിരുവന്തപുരം, സി.എസ്‌.ഐ. കാരക്കോണം എന്നീ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന വിലക്കാണ്‌ നീങ്ങിയത്‌.
കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിനും അനുമതി ലഭിച്ചു. ഇവയിലേക്ക്‌ അടുത്ത അലോട്ടുമെന്റില്‍ പ്രവേശന കമീഷണറര്‍ക്ക്‌ അലോട്ടുമെന്റ്‌ നടത്താനാകും. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശന വിലക്ക്‌ നീക്കുന്ന കാര്യം ഗവേണിങ്‌ കൗണ്‍സില്‍ പരിഗണിച്ചില്ല. അഫിലിയേഷന്‍ ഫീസില്‍ അഞ്ചുശതമാനം വര്‍ധന വരുത്താനും ഗവേണിങ്‌ കൗണ്‍സില്‍ തീരുമാനിച്ചു.

Ads by Google
Sunday 08 Jul 2018 02.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW