Thursday, June 27, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 08.57 PM

ഭാവന മലയാള സിനിമ ഉപേക്ഷിച്ചു?

uploads/news/2018/07/231568/bhavana.jpg

മലയാളത്തിന്റെ പ്രിയ നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മില്‍ വിവാഹിതരായത് കഴിഞ്ഞ ജനുവരി 22-നായിരുന്നു. വിവാഹ ശേഷം ബാംഗ്ലൂരില്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന ഭാവന ഇപ്പോള്‍ കൈനിറയെ കന്നഡ സിനിമകളുമായി തിരക്കിലാണ്. അതുകൊണ്ട് തന്നെ തത്ക്കാലം മലയാളത്തിലേക്കില്ലെന്ന് തീരുമാനത്തിലാണ് നടിയെന്നാണ് സൂചന. കന്നഡ ചിത്രങ്ങളായ ഇന്‍സ്‌പെക്ടര്‍ വിക്രം, മഞ്ജിന ഹാനി എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം റിലീസായ ആദം ജോണാണ് ഭാവന ഒടുവില്‍ അഭിനയിച്ച മലയാള സിനിമ. അതില്‍ ഒരല്‍പ്പം നെഗറ്റീവ് ടച്ചുള്ള ശ്വേത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മലയാള സിനിമകള്‍ തത്കാലം വേണ്ടെന്ന് വച്ചതോടെ മലയാള സിനിമകള്‍ക്കുവേണ്ടിയുള്ള പുതിയ ചില കഥകള്‍ കേള്‍ക്കാന്‍ നടിയെ ചിലര്‍ ബന്ധപ്പെട്ടെങ്കിലും ഭാവന അതിന് അവസരം നല്‍കിയില്ലെന്നും വാര്‍ത്തകള്‍ പ്രചിരിക്കുന്നുണ്ട്. മാത്രമല്ല ഭര്‍ത്താവ് നവീനിന്റെ തീരുമാനവും അത് തന്നെയാണെന്നാണ് സൂചന. കന്നഡ സിനിമകളിലേക്ക് ധാരാളം ഓഫറുകള്‍ ഉള്ളതുകൊണ്ട് അതിന്റെ തിരക്കുകളിലാണ് നടിയിപ്പോള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW