Wednesday, June 12, 2019 Last Updated 21 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 08.35 PM

‘ഇത്രയും വൃത്തികേടുകള്‍ ചെയ്തിട്ടും ലവലേശം കുറ്റമില്ലാതെ ബിഗ്സ്‌ക്രീനില്‍ വന്ന് സഹതാപ തരംഗം സൃഷ്ടിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു’

uploads/news/2018/07/231564/sanjay-dutt.jpg

സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു എന്ന ചിത്രം ബോളിവുഡില്‍ വമ്പന്‍ കളക്ഷനുമായി മുന്നേറുകയാണ്. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബല്‍ജിത് പര്‍മാര്‍. മുംബൈ സ്ഫോടനക്കേസില്‍ സഞ്ജയ് ദത്തിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതും ബല്‍ജിത്താണ്.

സത്യത്തെ വളച്ചൊടിക്കുന്ന സഞ്ജു താന്‍ കാണില്ലെന്നും ബല്‍ജിത് വ്യക്തമാക്കി. ''മയക്കുമരുന്ന് ഉപയോഗിക്കുക, ഒരുപാട് സ്ത്രീകളുമായി കിടപ്പറ പങ്കിട്ടുവെന്ന് പറയുക, സമൂഹത്തെയും കുറ്റപറയുക, മനപൂര്‍വ്വം തെറ്റുകളിലേക്ക് പോകുക ഇതൊന്നും ആരെയും മഹാനാക്കില്ല. ഇത്രയും വൃത്തികേടുകള്‍ ചെയ്തിട്ടും ലവലേശം കുറ്റമില്ലാതെ സഹതാപ തരംഗം സൃഷ്ടിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു. അതുകൊണ്ടാണ് സഞ്ജു കാണില്ലെന്ന് ഞാന്‍ പറയുന്നത്''- പര്‍മാര്‍ പറഞ്ഞു.

''ഇതുവരെയുള്ള എന്റെ കാഴ്ചപ്പാടില്‍ നിന്നു പറയുകയാണെങ്കില്‍ ബയോപിക് ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് പലപ്പോഴും പ്രസ്തുത വ്യക്തികളുടെ അനുചരന്‍മാരാണ്. പ്രേക്ഷകരെ പ്രചോദിപ്പിക്കുകയല്ല ഇവര്‍ ചെയ്യുന്നത് പകരം ആ വ്യക്തിയെ കുറിച്ച് അവ്യക്തമായ ഒരു ചിത്രം നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. ഇത്രയധികം വൃത്തിക്കേടുകള്‍ കാണിച്ചുകൂട്ടിയ ഒരാള്‍ ബിഗ്സ്‌ക്രീനില്‍ വന്ന് പരിതാപ കഥ പറഞ്ഞ് കണ്ണീരൊഴുക്കി സഹതാപതരംഗം സൃഷ്ടിക്കുകയാണ്. ഇതൊക്കെ കാണുമ്പോള്‍ തന്നെ പുച്ഛം തോന്നുന്നു'' - ബല്‍ജിത് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW