Saturday, June 22, 2019 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 08.17 PM

ദിലീപിനെ കാണാന്‍ ജയിലില്‍ പോയത് എല്ലാവരും വലിയകുറ്റമായി ആഘോഷിച്ചു; ആക്രമിക്കപ്പെട്ട നടിയെ കണ്ടത് ആരും ചോദിച്ചില്ല: കെ.പി.എ.സി. ലളിത

K.P.A.C. lalitha, dileep

നടിയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസ്സി ലളിത നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടിരുന്നു. എന്നാല്‍ താന്‍ കുറ്റാരോപിതനെ മാത്രമല്ല ആക്രമണത്തെ അതിജീവിച്ച നടിയെയും പോയി കണ്ടിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കെപിഎസ്‌സി ലളിത ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

'രമ്യാ നമ്പീശന്റെ വീട്ടില്‍ വെച്ചാണ് നടിയെ പോയി കണ്ടത്. ഒരുപാട് നേരം സംസാരിക്കുകയും ചെയ്തു. അന്ന് അവള്‍ എന്തെല്ലാമോ പറഞ്ഞ് കരഞ്ഞു. സയനോരയും അനുമോളുമൊക്കെ അവിടെ ഉണ്ടായിരുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അവിടെ വന്ന ദിവസം തന്നെയാണ് ഞാനും പോയത്. അന്ന് എന്നോട് അതേക്കുറിച്ച് ആരും ഒന്നും ചോദിച്ചില്ല, ഞാന്‍ പറഞ്ഞുമില്ല' കെപിഎസ്സി ലളിത പറഞ്ഞു.

'നടിയെ പോയി കണ്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ കാണാന്‍ ജയിലില്‍ പോയത്. അത് വലിയ കുറ്റമായി. ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. എന്റെ മനസാക്ഷി പറഞ്ഞ കാര്യമാണ് ഞാന്‍ ചെയ്തത്' - ലളിത കൂട്ടിച്ചേര്‍ത്തു. അഭിനേതാക്കളുടെ സംഘടനയില്‍നിന്ന് കൈനീട്ടം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്‍ കമല്‍ നടത്തിയ പ്രസ്താവന അസ്ഥാനത്തുള്ളതാണ്. എങ്കിലും അതുമായി ബന്ധപ്പെട്ട് ഒരിടത്തും പരാതി കൊടുത്തിട്ടില്ലെന്നും അഭിമുഖത്തില്‍ ലളിത വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW