Sunday, August 12, 2018 Last Updated 20 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 03.09 PM

ദഹനശക്തി വര്‍ദ്ധിക്കാന്‍ ത്രികോണാസനം

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ,
uploads/news/2018/07/231527/FitnessPlus070718a.jpg

ത്രികോണാകൃതിയില്‍ ശരീരത്തെ കൊണ്ടുവരുന്നതുകൊണ്ടാണ് ഈ ആസനത്തെ ത്രികോണാസനം എന്നു വിളിക്കുന്നത്. പേശീബലത്തിനും ആരോഗ്യത്തിനും ദൈനംദിന ജീവിതത്തില്‍ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ഈ ആസനം സഹായിക്കും. നിന്നുകൊണ്ട് ചെയ്യുന്ന ഒരു ആസനമാണിത്.

മറ്റ് യോഗാസനങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ കണ്ണുകള്‍ സാവകാശം അടയ്ക്കാറുണ്ട്. എന്നാല്‍ ത്രികോണാസനം ചെയ്യുമ്പോള്‍ കണ്ണുകള്‍ അടയ്ക്കാറില്ല. കണ്ണടച്ചാല്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടും. ആഹാരം കഴിച്ച് രണ്ടോ മൂന്നോ മണിക്കൂറിന് ശേഷമേ ത്രികോണാസനം ചെയ്യാവൂ.

*** ചെയ്യേണ്ട രീതി
1. മാറ്റ് വിരിച്ച് അതിന് മുകളിലായി നിവര്‍ന്ന് നില്‍ക്കുക. ഇരുകാലുകളും തമ്മില്‍ മൂന്നോ, നാലോ അടി അകലം പാലിക്കണം.
2. പിന്നീട് വലത്തേ കാല്‍പ്പാദം വലത്തേക്ക് 90 ഡിഗ്രി ചെരിച്ച് വയ്ക്കണം. ഇടത്തേ പാദം മുന്നോട്ട് നേരെ വയ്ക്കുക. ശരീരത്തിന്റെ മുഴുവന്‍ ഭാരവും ഇരുകാലുകളിലും ഒരുപോലെയാണെന്ന് ഉറപ്പാക്കണം.

3. ഇനി ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് വലത്തേ കൈ ഉയര്‍ത്തി ഇടതു ഭാഗത്തേക്ക് കൊണ്ടുവരിക.
4. ഇടത്തേ കൈ താഴേക്ക് താഴ്ത്തി ഇടത്തേ കാലിനടുത്തേക്ക് നീട്ടി കാലില്‍ ചേര്‍ത്ത് വയ്ക്കുക. ദീര്‍ഘശ്വാസത്തില്‍ 30040 സെക്കന്റ് വരെ ഈ രീതിയില്‍ നില്‍ക്കുക.

5 ശേഷം ശ്വാസം വിട്ടുകൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്ക് വരിക.
6. ഇതേ പോലെ ഇടത്തേവശവും ചെയ്യുക.

**** ഗുണങ്ങള്‍
1. കാലിലേയും വയറിലേയും കൈകളിലേയും പേശികള്‍ക്ക് ദൃഢതയും ആരോഗ്യവും പ്രദാനം ചെയ്യുന്നു.
2. ദഹനവ്യവസ്ഥ സുഗമമാക്കുന്നു. കാലുകള്‍, കാല്‍ക്കുഴ എന്നിവയുടെ പേശികള്‍ കൂടുതല്‍ ബലപ്പെടുവാന്‍ ഈ ആസനം അത്യുത്തമമാണ്.
3. ഉദരഭാഗത്തെ ആന്തരികാവയവങ്ങളെ ഉത്തേജിപ്പിച്ച് ദഹനവ്യവസ്ഥയും മറ്റ് പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കുന്നതില്‍ ഏറെ ഗുണപ്രദമായ ആസനമാണിത്.
4. നട്ടെല്ലിന്റേയും തോളുകളുടേയും സുഗമമായ ചലനത്തിനും യൂട്രസ്, ഓവറി എന്നിവയുള്‍പ്പെടെയുള്ള പ്രത്യുല്‍പ്പാദന അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഈ ആസനം അനുഷ്ഠിക്കുന്നത് ഏറെ ഗുണകരമാണ്.

-----ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW