Sunday, November 18, 2018 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 01.23 PM

മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമില്‍ നിര്‍മ്മാണപ്പിഴവ്; ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു

Ford EcoSport

ഇന്ത്യയില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവികള്‍ തിരിച്ചുവിളിക്കുന്നുവെന്ന് റിപ്പോർട്ട്. ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നും കഴിഞ്ഞ വര്‍ഷം മെയ് - ജൂലായ് കാലയളവില്‍ പുറത്തുവന്ന 4,379 ഇക്കോസ്‌പോര്‍ട് എസ്‌യുവികളിലാണ് പ്രശ്‌നസാധ്യത കണ്ടെത്തിയിരിക്കുന്നത്. മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമില്‍ നിര്‍മ്മാണപ്പിഴവാണ് ഇക്കോസ്‌പോര്‍ട് എസ്‌യുവികള്‍ തിരിച്ചുവിളിക്കാന് കാരണം.

കൂടാതെ, മുന്‍നിര സീറ്റ് റിക്ലൈനര്‍ ലോക്കുകളിലുള്ള തകരാര്‍ മുന്‍നിര്‍ത്തി വരുംദിവസങ്ങളില്‍ 1,018 ഇക്കോസ്‌പോര്‍ട് ഉടമകളെ കൂടി കമ്പനി ഫോര്‍ഡ് ഇന്ത്യ ബന്ധപ്പെടുമെന്നാണ് റിപ്പോർട്ട്. സീറ്റ് റിക്ലൈനര്‍ പ്രശ്‌നം കഴിഞ്ഞ വര്‍ഷം നവംബറിനും ഡിസംബറിനുമിടയില്‍ നിര്‍മ്മിച്ച ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളിലാണ് കണ്ടെത്തിയത്.

ഫോര്‍ഡ് കഴിഞ്ഞ വര്‍ഷമാണ് ഫിയസ്റ്റ സെഡാന്‍, ഫിഗൊ ഹാച്ച്ബാക്ക് മോഡലുകളെ തിരിച്ചുവിളിച്ചത്. സമാനമായ നടപടികൾ ടൊയോട്ട, മെര്‍സിഡീസ് ബെന്‍സ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ എടുത്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW