Monday, July 23, 2018 Last Updated 50 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 07 Jul 2018 11.52 AM

സൗദി അറേബ്യയിൽ 100 ലധികം നഴ്സുമാർക്ക് തൊഴിലവസരം ; ഇന്റർവ്യൂ ഈ മാസം 27 ,28 തീയതികളിൽ കൊച്ചിയിൽ

uploads/news/2018/07/231495/Gulf070718.jpg

ദമ്മാം : സൗദി അറേബ്യയിലെ ദമ്മാം അല്‍ മൊവാസാത് ആശുപത്രിയിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ബി.എസ്‌സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുളള 25 -35 വയസുവരെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

105 ഒഴിവുകളാണ് ഉള്ളത് .3500 മുതൽ 4000 റിയാൽ വരെയാണ് മാസ ശമ്പളമായി ലഭിക്കുക .

കൂടാതെ പാരാമെഡിക്കൽ സ്റ്റാഫിന് 10 പേർക്കും ,റെസ്പിരേറ്ററി തെറാപ്പിസ്റ്റ് ,എക്സ്റേ ടെക്‌നീഷ്യൻ അടക്കമുള്ള15- തസ്തികകളിലേക്കും ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം . നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത് .

അപേക്ഷ ലഭിക്കേണ്ടുന്ന അവസാന തീയതി ഈ മാസം( ജൂലായ് ) 22 ആണ് .അപേക്ഷ www.norkaroots.net വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയാണ് സമർപ്പിക്കേണ്ടുന്നത് . ഇന്റര്‍വ്യൂ ഈ മാസം 27 , 28 തീയതികളില്‍ കൊച്ചിയില്‍ നടക്കും.കൂടുതല്‍ വിവരങ്ങള്‍ നോർക്കയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാകും .

സൗദി അറേബ്യയിലെ റിയാദ് ,ദമ്മാം ,അൽ ഹസ,ജുബൈൽ തുടങ്ങിയ സ്ഥലങ്ങളിൽ അൽ മൊവാസത്തിന്റെ ശാഖകൾ പ്രവൃത്തിക്കുന്നുണ്ട് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Saturday 07 Jul 2018 11.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW