Sunday, September 09, 2018 Last Updated 25 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 08.19 PM

സ്വന്തം കുഞ്ഞിന് മുലയൂട്ടി ലോകഹീറോ ആയി ഒരച്ഛന്‍

uploads/news/2018/07/231305/max.jpg

സ്വന്തം കുഞ്ഞിനെ പിതാവ് മുലയൂട്ടി. ഇന്ന് ലോകത്തിനാകമാനം ഹീറോയായി മാറിയിരിക്കുകയാണ് ഈ പിതാവ്. സ്വന്തം കുഞ്ഞ് വിശന്നാല്‍ അമ്മയ്ക്കു മാത്രമല്ല അച്ഛനും സഹിക്കാനാവില്ല. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഭാര്യയ്ക്ക് കഴിയാതെ വന്നതോടെയാണ് പിതാവ് മാക്സ്മില്യന്‍ ആ ദൗത്യം ഏറ്റെടുത്തത്. ജൂണ്‍ 26 നാണ് മാക്സ്മില്യന്റെ ഭാര്യ ഏപ്രില്‍ ന്യൂബൗറിന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പ്രസവത്തിനുശേഷം ന്യൂബൗറിന്റെ ആരോഗ്യനില മോശമായി. ഇതോടെ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് ആശങ്ക ഉണ്ടായി. കുപ്പിപ്പാല്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും തന്റെ മകള്‍ക്ക് മുലകുടിക്കുന്ന അനുഭവം കിട്ടില്ലെന്ന് മനസ്സിലാക്കിയ മാക്സ്മില്യന്‍ അതിനു തയ്യാറായില്ല.

അപ്പോഴാണ് ആശുപത്രിയിലെ നഴ്സ് മാക്സ്മില്യന് മറ്റൊരു ആശയം പറഞ്ഞു കൊടുത്തത്. ഒരു ട്യൂബു വഴി സിറിഞ്ചുമായി ബന്ധിപ്പിച്ച പ്ലാസ്റ്റിക് നിപ്പിള്‍ ഷീല്‍ഡ് മാക്സ്മില്യന്റെ മാറില്‍ ഘടിപ്പിക്കുക. അതിലൂടെ കുഞ്ഞിന് മുലകുടിയുടെ അനുഭവം കിട്ടും. അങ്ങനെ മാറില്‍ മകളെ ചേര്‍ത്തുകിടത്തി മാക്സ്മില്യന്‍ കുഞ്ഞിന് പാല് കൊടുത്തു.

Ads by Google
Friday 06 Jul 2018 08.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW