Tuesday, July 23, 2019 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 02.26 PM

താര കുടുംബത്തില്‍ നിന്നായിട്ടും ചലച്ചിത്ര രംഗത്ത് നിലനില്‍ക്കുക ഭയങ്കരമായ ബുദ്ധിമുട്ടാണ് - ശ്രദ്ധാകപൂര്‍

uploads/news/2018/07/231265/CiniINWShraddhaKapoor060718.jpg

ഹിന്ദി സിനിമാലോകത്തെ താരബഹുലമായ കുടുംബത്തിലെ സുന്ദരിക്കുട്ടിയാണ് ശ്രദ്ധാകപൂര്‍. ശ്രദ്ധ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയും. ഗ്ലാമര്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ താല്പര്യമാണ്. ശ്രദ്ധയോട ചില ചോദ്യങ്ങള്‍-

? ഒരു തലമുറയിലെ അഭിനേത്രി എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്...


ഠ താര തലമുറയിലെ അഭിനേത്രിയായിരുന്നിട്ടും ചലച്ചിത്ര രംഗത്ത് നിലനില്‍ക്കുക ഭയങ്കരമായ ബുദ്ധിമുട്ടാണ്. ഇവിടെ നമുക്കുവേണ്ടി നാംതന്നെ പോരാടിയേ പററൂ.

? നിങ്ങളുടെ അച്ഛന്‍ ശക്തികപൂറില്‍ നിങ്ങള്‍ കണ്ടെത്തിയ ഇഷ്ടപ്പെട്ട വിഷയം.


ഠ അദ്ദേഹം ഒരു രസികനായ വ്യക്തിയാണ്.

? നിങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവെന്ന് വിശേഷിപ്പിക്കുന്നത് എന്തിനെക്കുറിച്ചാണ്...


ഠ അമേരിക്കയിലെ ബാസ്റ്റണ്‍ സര്‍വകലാശാലയില്‍ വച്ച് സ്‌റ്റേജ് കലകളെക്കുറിച്ചുള്ള പരിശീലനം സിദ്ധിച്ചപ്പോള്‍.

? ആഷിക്കി എന്ന സിനിയുടെ രണ്ടാം നിര്‍മാണത്തില്‍ നിങ്ങള്‍ അഭിനയിച്ചല്ലോ 1990-ല്‍ റിലീസായ യഥാര്‍ത്ഥ ആഷിക്കി പടം കണ്ടപ്പോള്‍ നിങ്ങള്‍ക്ക് എന്തുതോന്നി.


ഠ നിങ്ങള്‍ ആ പടം കാണരുതെന്ന് പടതതിന്റെ സംവിധായകന്‍ എന്നോട് പറയുകയുണ്ടായി. അതുകൊണ്ട് ഇന്നുവരെ ഞാന്‍ ആ പടം കണ്ടിട്ടില്ല.
uploads/news/2018/07/231265/CiniINWShraddhaKapoor060718a.jpg

? നിങ്ങള്‍ ഒരു വിജനദ്വീപില്‍ ഏകയായി അകപ്പെട്ടുവെന്നിരിക്കട്ടെ. തല്‍സമയം അഞ്ചുസാധനങ്ങള്‍ കൈവശം ഉണ്ടായിരുന്നെങ്കില്‍ എന്നു നിങ്ങള്‍ വിചാരിക്കും. എന്തൊക്കെയാവും ഈ അഞ്ചു സാധനങ്ങള്‍.


ഠ നിറയെ പടങ്ങളുള്ള എന്റെ ഐപേഡ്, ഭക്ഷണം, എന്റെ നായ, ഒരു പുതപ്പ്...പ ിന്നെ ഒരു കത്തി...

? നിങ്ങള്‍ നല്ലൊരു നായികകൂടിയാണ്. ഏതു പടത്തില്‍ ഏതു പാട്ടുപാടാമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ട്.


ഠ എന്റെ കഥാപാത്രത്തിനായുള്ള എല്ലാ പാട്ടുകളും ഞാന്‍ തന്നെ പാടണമെന്ന ആഗ്രഹക്കാരിയാണ്.

? നിങ്ങള്‍ക്ക് പൂര്‍വകാലത്തിലേക്ക് പോകാന്‍ കഴിയുമെന്നിരിക്കെ, ചരിത്രത്തിന്റെ ഏത് കാലഘട്ടത്തിലേക്കു പോകാനാണ് ആഗ്രഹം.


ഠ ഇപ്പോള്‍ ഈ നിമിഷം പോലും മധുരോദാരമാണ്. പിന്നെന്തിന് പൂര്‍വകാലത്തേക്ക് പോകണം.

? നിങ്ങള്‍ ഒരു കോമഡി പടം നിര്‍മ്മിക്കുമെങ്കില്‍ അതിലെ പ്രധാന കഥാപാത്രങ്ങളായി ആരെയൊക്കെയാവും സെലക്ട് ചെയ്യുക.


ഠ ശ്രീദേവി ജീവിച്ചിരുന്നെങ്കില്‍ അവരെയും എന്റച്ഛനെയും ഗോവിന്ദയെയും സെലക്ട് ചെയ്യും.

? നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന വീട്ടുജോലി


ഠ എന്റെ അലമാരി തട്ടിത്തൂത്ത് ശരിയാക്കുന്ന ജോലി.

? നിങ്ങള്‍ സെന്റിമെന്റലായി ഇരിക്കുന്നത്.


ഠ എന്റെ കുടുംബത്തെക്കുറിച്ചുള്ള വിഷയത്തില്‍.

? ഷോപ്പിംഗിനു പോകാന്‍ നിജ്ങള്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍.


ഠ ലണ്ടന്‍, പാരിസ്, മററും ലോകത്താകമാനമുള്ള പ്രധാന കടകള്‍.

? നിങ്ങളുടെ പതിവുള്ള വ്യായാമം.


ഠ ആഴ്ചയില്‍ മൂന്നുതവണ ജിമ്മില്‍ പോകും അത്രതന്നെ.

? എന്തുവേണമെങ്കിലും കഴിക്കാം. പക്ഷേ തടി കൂടുകയില്ല എങ്കില്‍ നിങ്ങള്‍ ഏറ്റവും കൂടുതലായി കഴിക്കുന്ന ആഹാരം.


ഠ ഞാനിപേപാള്‍ ആഗ്രഹിക്കുന്നതെല്ലാം കഴിക്കുന്നുണ്ട്. ഭാഗ്യവശാല്‍ തടി വയ്ക്കുന്നില്ല.
uploads/news/2018/07/231265/CiniINWShraddhaKapoor060718b.jpg

? നിങ്ങളുടെ ഇഷ്ടപ്പെട്ട തോഴി.


ഠ ഡല്‍ഹിയില്‍ താമസിക്കുന്ന എന്റെ സഹോദരി ഇഷാ ജാവാനി.

? നിങ്ങള്‍ ഏറ്റവും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നത്.


ഠ ലോകത്തിനോട്

? നിങ്ങളുടെ സമൃദ്ധമായ തലമുടിയുടെ രഹസ്യം.


ഠ ഞാന്‍ ഉപയോഗിക്കുന്ന മികച്ച വസ്തുക്കള്‍ പ്രത്യേക പരിചരണം.

? എന്തെങ്കിലു പ്രതിസന്ധി നേരിട്ടാല്‍.


ഠ ഉടനെ എന്റമ്മയെ ഫോണിലൂടെ ബന്ധപ്പെടും. തുടര്‍ന്ന് എല്ലാം ഫലപ്രദമാകും.

? നിങ്ങള്‍കക് ഇഷ്ടപ്പെട്ട പാതയോരങ്ങളിലെ ഭക്ഷണം


ഠ സേവ് പൂരി.

? നിങ്ങള്‍ നിങ്ങളെ റിലാക്‌സ് ചെയ്യുന്നത്.


ഠ സംഗീതം മൂലം

-സുധീന ആലങ്കോട്

Ads by Google
Friday 06 Jul 2018 02.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW