Wednesday, July 24, 2019 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 01.55 PM

മലയാളി യുവാവിന് ഓസ്‌ട്രേലിയൻ മിഡ് നോർത്താ കോസ്ററ് ഹെൽത്ത് ഇന്നോവേഷൻ പുരസ്‌കാരം

uploads/news/2018/07/231260/aust060718a.jpg

സിഡ്നി:വയനാട്ടിൽ നിന്നുള്ള ഷിബു ജോൺ കീരിപ്പേലിന് മിഡ് നോർത്താ കോസ്ററ് ഹെൽത്ത് ഇന്നോവേഷൻ പുരസ്‌കാരം.ഷിബു കോഫ്സ് ഹാർബർ ഹോസ്പിറ്റലിലെ സോഷ്യൽ വർക്കർ ആയി കഴിഞ 8 വർഷങ്ങളായി ജോലി ചെയ്തു വരികയാണ്‌.

ഡിമെൻഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളേ നൂതനമായ രീതിയിൽ തിരിച്ചറിയാനുള്ള 2 വർഷത്തെ പഠനത്തിനാണ് ഷിബുവിനെ ന്യൂ സൗത്ത് വെയിൽസ്‌ ഹെൽത്ത് ഈ പുരസ്‌കാരം നൽകി ആദരിച്ചത്. ഷിബുവിന് സമാനമായ പുരസ്‌കാരങ്ങൾ ഇതിനു മുൻപും ലഭിച്ചിട്ടുണ്ട്.

2017 ലെ ന്യൂ സൗത്ത് വെയിൽസ്‌ ഹെൽത്ത് റിസർച്ച് ഇമ്പാക്ട് അവാർഡും, 2018 ലെ മികച്ച സ്റ്റാഫ് ആയി മിഡ് നോർത്താ കോസ്ററ് ഹെൽത്തും ഷിബുവിനെ തിരഞ്ഞെടുത്തു. കൂടാതെ വേൾഡ് സോഷ്യൽ വർക്കർ ഡേയിൽ, ഓസ്‌ട്രേലിയൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ (AASW) ഷിബുവിൻ്റെ ഒരു കഥാ സമാഹാരം പബ്ലിഷ് ചെയ്യുകയുമുണ്ടായി.

വാർ‍ത്ത : എബി പൊയ്ക്കാട്ടിൽ

Ads by Google
Friday 06 Jul 2018 01.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW