Sunday, November 18, 2018 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 06 Jul 2018 08.37 AM

കുമ്പസാരരഹസ്യം ചോര്‍ത്തിയെന്ന് മറ്റൊരു വൈദികനെതിരേയും ആരോപണം ; മനോനില തെറ്റി യുവതി ആത്മഹത്യ ചെയ്തു, അച്ചനെതിരേ പരാതിപ്പെട്ട സഭാംഗത്തെ പത്തു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു

uploads/news/2018/07/231216/crime-rape.jpg

പത്തനംതിട്ട: കുമ്പസാരരഹസ്യം ചോര്‍ത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നാലു വൈദികരാണ് ബലാത്സംഗക്കേസ് അഭിമുഖീകരിക്കുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് യുവതി ആത്മഹത്യ ചെയ്ത കേസിലും കുമ്പസാര രഹസ്യം ചോര്‍ത്തിയെന്ന ആരോപണത്തില്‍ മറ്റൊരു വൈദികനും വിവാദം നേരിടുന്നു. തേക്കുങ്കല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗം ആയിരുന്നു ലില്ലി ജോര്‍ജ്ജ്.

ഇക്കാര്യത്തില്‍ വികാരിക്ക് എതിരേ പരാതി നല്‍കിയ സഭാംഗത്തെ സഭ പത്തു വര്‍ഷത്തേക്കാണ് പുറത്താക്കിയത്. 2015 ല്‍ ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ലില്ലി ജോര്‍ജ്ജിന്റെ മരണവുമായി ബന്ധപ്പെട്ടാണ് മറ്റൊരു വൈദികന്റെ കൂടി പേര് ഉയര്‍ന്നത്.

മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച കുറിപ്പില്‍ ഇടവക വികാരിയുടെയും ഒരു സ്ത്രീയുടെയും പേര് പറഞ്ഞിരുന്നതായും വൈദികനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് സഭാനേതൃത്വത്തിന് പരാതി നല്‍കിയ സഭാംഗമായ എബ്രഹാം ജോര്‍ജിനെ പത്തുവര്‍ഷത്തേക്ക് ഇടവക ചുമതലകളില്‍നിന്ന് വിലക്കുകയും ചെയ്തു. ഈ കുറിപ്പ് എബ്രഹാമിന്റെ കൈവശമുണ്ട്.

സംഭവത്തില്‍ കോയിപ്രം പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല. ഇതിനുപിന്നില്‍ സഭാനേതൃത്വത്തിന് പങ്കുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. തന്റെ മരണത്തിന് കാരണം അച്ചനും സ്ത്രീയും ആണെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നതായാണ് ഏബ്രഹാം ജോണിന്റെ വാദം. തന്നെ അപമാനിച്ചെന്നും അതില്‍ മനോവിഷമം ഉണ്ടായെന്നും ഇവരെ വെറുതേ വിടരുതെന്നും വ്യക്തമാക്കുന്നുണ്ട്. ഈ അച്ചന്‍ വന്നാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും അച്ചന്‍ തങ്ങളെ അപമാനിച്ചതിനാല്‍ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.

ഇടവക വികാരിയുടെ മുന്നില്‍ മരിക്കുന്നതിന് മാസങ്ങള്‍ മുമ്പ് ലില്ലി ജോര്‍ജ്ജ് നടത്തിയ കുമ്പസാര രഹസ്യം ആത്മഹത്യാകുറിപ്പില്‍ പേര് പറഞ്ഞിട്ടുള്ള സ്ത്രീയുമായി തര്‍ക്കം ഉണ്ടായപ്പോള്‍ യോഗത്തില്‍ അവര്‍ പരസ്യമാക്കിയെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. മനോനില തെറ്റി ലില്ലി ദിവസങ്ങളോളം ചികിത്സയിലായിരുന്നു. കൗണ്‍സിലിംഗ് നടത്തിയ ഡോക്ടറോടും അവര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നടന്ന പോലീസ് അന്വേഷണം സഭാ നേതൃത്വം ഇടപെട്ട് പൂര്‍ത്തിയാക്കിച്ചില്ലെന്നാണ് ആരോപണം.

കേസിന്റെ ആരംഭഘട്ടംമുതല്‍ വൈദികനെ സംരക്ഷിക്കുന്ന നിലപാടാണ് സഭാനേതൃത്വം സ്വീകരിച്ചത്. യുവതിയുടെ ഭര്‍ത്താവും താനുള്‍പ്പെടുന്ന ഇടവകാംഗങ്ങളും ആത്മഹത്യക്കുറിക്കുറിപ്പിന്റെ ആധികാരിത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പോലീസ് മേധാവിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കുറ്റാരോപിതനായ വൈദികന്‍ ഇന്നും സഭയില്‍ ഉയര്‍ന്ന സ്ഥാനത്ത് തുടരുന്നുണ്ടെന്നും ഇയാളെ സഹായിക്കാന്‍ ഇടവക മെത്രാപോലീത്ത ശ്രമിച്ചെന്നും എബ്രഹാം ജോര്‍ജ് പറഞ്ഞു.

Ads by Google
Friday 06 Jul 2018 08.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW