Monday, April 22, 2019 Last Updated 7 Min 45 Sec ago English Edition
Todays E paper
Ads by Google
എം.എസ്. സന്ദീപ്
Friday 06 Jul 2018 07.22 AM

അക്രമിസംഘത്തില്‍ മുഹമ്മദ് എന്ന പേരില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു ; അഭിമന്യുവിനെയും അര്‍ജുനെയും കുത്തിയത് ഇതില്‍ പൊക്കം കുറഞ്ഞയാള്‍

uploads/news/2018/07/231212/abhimanyu.jpg

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിവീഴ്ത്തിയത് ആരെന്ന് ആശയക്കുഴപ്പം. അഭിമന്യുവിനെ കുത്തിയയാളെ അക്രമിസംഘത്തിലെ മറ്റുള്ളവര്‍ മുഹമ്മദ് എന്നാണു വിളിച്ചതെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു.

ഇത് കോളജിലെ മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദാണെന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ അക്രമിസംഘത്തില്‍ മുഹമ്മദ് എന്ന പേരില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായാണു പുതിയവിവരം. ഇതില്‍ പൊക്കം കുറഞ്ഞയാളാണ് അഭിമന്യുവിനെയും അര്‍ജുനെയും കുത്തിയത്.

കുത്തിയയാളെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും യഥാര്‍ത്ഥ പേര് മുഹമ്മദെന്നാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ കേരളത്തില്‍ത്തന്നെ ഒളിവിലുണ്ടെന്ന സൂചന പോലീസിനു ലഭിച്ചു. അക്രമിസംഘത്തില്‍ 15 പേര്‍ ഉണ്ടായിരുന്നെന്നാണു പ്രഥമവിവര റിപ്പോര്‍ട്ട്. എന്നാല്‍, ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍പേര്‍ അന്വേഷണപരിധിയിലുണ്ട്. മഹാരാജാസ് കൊലപാതകവുമായി ബന്ധപ്പെട്ടു സംസ്ഥാനമൊട്ടാകെ 140 പേരാണു പോലീസ് കസ്റ്റഡിയിലുള്ളത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് അന്വേഷണം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു കേസിന്റെ നിയന്ത്രണം ഡി.ജി.പി. ബെഹ്റ നേരിട്ട് ഏറ്റെടുത്തത്.

ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുമായി സഹകരിച്ചാണു പോലീസ് അന്വേഷണം. മഹാരാജാസിലെത്തിയ അക്രമിസംഘത്തിലെ 14 പേരും പുറത്തുനിന്നുള്ളവരാണെന്നു കണ്ടെത്തിയിരുന്നു. ഇവര്‍ തീവ്രവാദസംഘടനകളുമായി അടുപ്പം പുലര്‍ത്തുന്നവരാണ്.

എറണാകുളം നോര്‍ത്തിലെ കൊച്ചി ഹൗസ് എന്ന വീട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ജില്ലകള്‍ തോറും ഇവര്‍ വീടുകള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നാണു സൂചന. പ്രധാന പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ മൊെബെല്‍ ഫോണ്‍ വിളികള്‍ ചോര്‍ത്തിയാണ് ''ഓപ്പറേഷനുകള്‍''. പോലീസുകാര്‍ ഉള്‍പ്പെട്ട ''പച്ചവെളിച്ചം'' വാട്സ്ആപ് ഗ്രൂപ്പിനു സമാനമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും തീവ്രവാദ അനുകൂലികള്‍ വാട്സ്ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

മഹാരാജാസ് കോളജില്‍ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ ഭാഗമായാണ് അക്രമിസംഘം ക്യാമ്പസിലെത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. തുടര്‍ന്ന് ആയുധങ്ങളുമായി തിരിച്ചെത്തി ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ നാലുപേരെ എന്‍.ഐ.എ-പോലീസ് സംഘങ്ങള്‍ ഇന്നലെ മണിക്കൂറുകളോളം ചോദ്യംചെയ്തു. എന്നാല്‍, നിസ്സഹകരണ സമീപനമായിരുന്നു ഇവരുടേത്. ഓരോരുത്തരെയും വെവ്വേറേ ചോദ്യം ചെയ്തെങ്കിലും ഒന്നിച്ചു നിസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

പോലീസിനെ കുഴപ്പിക്കുന്ന മട്ടില്‍ പഠിച്ചുവച്ച മറുപടികളാണു നല്‍കിയത്. പോലീസ് ഇവര്‍ക്കു വെവ്വേറേ മുറികളില്‍ നിസ്‌കരിക്കാനുള്ള സൗകര്യമാണ് ഒരുക്കിക്കൊടുത്തത്. ഒളിവിലുള്ള പ്രതികളെ പിടികൂടാന്‍ അഞ്ചുസംഘങ്ങളായി തിരിഞ്ഞാണു തെരച്ചില്‍.

എറണാകുളം നോര്‍ത്തിലെ വീട്ടില്‍നിന്നു ചില രേഖകള്‍ പിടിച്ചെടുത്തു. വിദേശസഹായം ഉള്‍പ്പെടെ ഇവര്‍ക്കു ലഭിച്ചിരുന്നതായാണു പ്രാഥമികവിവരം. പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴയില്‍ അധ്യാപകന്റെ െകെ വെട്ടിയ സംഭവത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്.

കേസില്‍ വിദേശസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ കേസ് എന്‍.ഐ.എ. പൂര്‍ണമായി ഏറ്റെടുക്കും. പ്രതികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തുന്ന കാര്യത്തില്‍ ഡി.ജി.പി: ബെഹ്റ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി.

Ads by Google
എം.എസ്. സന്ദീപ്
Friday 06 Jul 2018 07.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW