Saturday, April 20, 2019 Last Updated 10 Min 33 Sec ago English Edition
Todays E paper
Friday 06 Jul 2018 02.37 AM

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു 19-ന്‌ കൊടിയേറും

ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19 മുതല്‍ 28 വരെ ആഘോഷിക്കുമെന്ന്‌ റെക്‌ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലും വൈസ്‌ റെക്‌ടര്‍ ഫാ. കുര്യന്‍ വരിക്കമാക്കലും പത്രസമ്മേളനത്തില്‍ അറിയിച്ചു.
19-ന്‌ പുലര്‍ച്ചെ 5.15-ന്‌ ഫാ. തോമസ്‌ കിഴക്കേ കൊല്ലിത്താനവും ആറരയ്‌ക്കും എട്ടരയ്‌ക്കും ഫാ. ഏബ്രഹാം കണിയാംപടിയും ഫാ. മാര്‍ട്ടിന്‍ കല്ലറയ്‌ക്കലും ദിവ്യബലിയര്‍പ്പിക്കും. 10.45-ന്‌ തിരുനാളിന്‌ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കൊടിയേറ്റും. 11-ന്‌ സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ജര്‍മനിയിലെ കൊളോണ്‍ അതിരൂപതാ മെത്രാപ്പോലീത്താ കര്‍ദിനാള്‍ റെയ്‌നര്‍ വോര്‍ക്കിജിന്‌ സ്വീകരണം.

Friday 06 Jul 2018 02.37 AM
YOU MAY BE INTERESTED
Loading...
TRENDING NOW