Saturday, September 15, 2018 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 06.56 PM

വിജയ് മല്യയുടെ യു.കെയിലെ വസതി റെയ്ഡ് ചെയ്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അനുമതി

Vijay Mallya

ലണ്ടന്‍: കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം യു.കെയില്‍ അഭയം തേടിയ മുന്‍ മദ്യരാജാവ് വിജയ് മല്യയുടെ യു.കെയിലെ വസതി റെയ്ഡ് ചെയ്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അനുമതി. യു.കെ കോടതിയാണ് അനുമതി നല്‍കിയത്. വിജയ് മല്യയുടെ തട്ടിപ്പിനിരയായ പതിമൂന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. ലണ്ടന് സമീപം ഹെര്‍ട്‌ഫോര്‍ഡ് ഷെയറിലെ മല്യയുടെ വസതി റെയ്ഡ് ചെയ്ത് സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് കോടതി അനുമതി നല്‍കിയത്.

മല്യയുടെ വസതിയില്‍ പ്രവേശിച്ച് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള അനുമതിയാണ് യു.കെ കോടതി നല്‍കിയത്. എന്നാല്‍ ഇത് നിര്‍ബന്ധമായി നടപ്പിലാക്കേണ്ട ഉത്തരവല്ല. മല്യയുടെ വസതിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാം. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യ നിലവില്‍ വെല്‍വിനിലാണുള്ളത്. ഹെര്‍ട്‌ഫോര്‍ഡ് ഷെയറിലെ വസതിക്ക് പുറമെ ഇവിടെയും പരിശോധന നടത്താം. യു.കെ ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കും സംഘത്തിനുമാണ് റെയ്ഡ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

കേസില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ആശ്വാസകരമായ ഉത്തരവ് ജൂണ്‍ 26നാണ് യു.കെ ഹൈക്കോടതിയുടെ ക്യൂന്‍സ് ബെഞ്ച് ഡിവിഷന്‍ പുറപ്പെടുവിച്ചത്. യു.കെ കോടതിയുടെ ഉത്തരവ് പ്രകാരം 114 കോടി പൗണ്ടോ അതിന് തത്തുല്യമായ സ്വത്തുക്കളോ ആണ് കണ്ടുകെട്ടേണ്ടത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ജമ്മു കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, യൂകോ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി എന്നീ സ്ഥാപനങ്ങളെയാണ് വിജയ് മല്യ പറ്റിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW