Saturday, November 17, 2018 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jul 2018 04.27 PM

അമിതാഹ്‌ളാദം വേണ്ട; ഡല്‍ഹി സര്‍ക്കാരിന് പുതിയ അധികാരമൊന്നും ലഭിച്ചിട്ടില്ല: കോടതി വിധിയോട് ജെയ്റ്റ്‌ലിയുടെ പ്രതികരണം

സംവാദത്തിനു മുന്‍പ് വിധി വ്യക്തമായി വായിക്കണമെന്നാണ് തനിക്കു പറയാനുള്ളതെന്നും ജെയ്റ്റ്‌ലി
Arun Jaitley

ന്യൂഡല്‍ഹി: സുപ്രീം കോടതി വ്യക്തമായ വിധി പുറപ്പെടുവിച്ചാലും ഡല്‍ഹിയിലെ അധികാര തര്‍ക്കത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാരും. സുപ്രീം കോടതി വിധിയുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന ആഘോഷങ്ങള്‍ അനുചിതമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കോടതി വിധി എഎപി തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും ഐഎഎസ് ഓഫീസര്‍മാരുടെ നിയമങ്ങളിലോ അന്വേഷണങ്ങളിലോ ഒന്നും ഇടപെടാന്‍ എഎപി സര്‍ക്കാരിന് കഴിയില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

കോടതിയുടെ ഇന്നലത്തെ വിധി സ്വാഗതം ചെയ്ത എഎപി വലിയ ആഘോഷമാണ് നടത്തിയത്. ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവുമടക്കം തങ്ങള്‍ക്കാണ് അധികാരമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധിയിലെ മൂന്ന് സുപ്രധാന പോയിന്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ജെയ്റ്റ്‌ലി എഎപിയെ നേരിടുന്നത്. ഡല്‍ഹി കേന്ദ്ര ഭരണപ്രദേശമാണ്; ആ നിലയ്ക്ക് പോലീസ്, പൊതു ഉത്തരവ്, ഭൂമി എന്നിവയുടെയെല്ലാം അധികാരി കേന്ദ്രം മാത്രമാണ്. ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഡല്‍ഹി സര്‍ക്കാരിന് അധികാരമില്ലെന്നും ജെയ്റ്റ്‌ലി പറയുന്നു.

ഡല്‍ഹി ഒരു സംസ്ഥാനമല്ല. അതുകൊണ്ടുതന്നെ ഒരു സംസ്ഥാന സര്‍ക്കാരിനുള്ള അധികാരമൊന്നും ഡല്‍ഹിക്ക് ഇല്ല. കേന്ദ്രഭരണ പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുള്ള അധികാരങ്ങള്‍ മാത്രമാണ് ഉള്ളത്. പോലീസ് ഭരണം ഡല്‍ഹി സര്‍ക്കാരിന് ഇല്ലാത്തതിനാല്‍ അന്വേഷണ ഏജന്‍സികളെ നിയോഗിക്കാന്‍ കഴിയില്ല. കോടതി വിധി സംബന്ധിച്ച് പല അഭിപ്രായങ്ങളും പൊതുസമൂഹത്തില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സംവാദത്തിനു മുന്‍പ് വിധി വ്യക്തമായി വായിക്കണമെന്നാണ് തനിക്കു പറയാനുള്ളതെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW