Friday, June 21, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 03.12 PM

കാവ്യയല്ല റബേക്ക...

''കസ്തൂരിമാനിലെ കാവ്യയായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ റബേക്ക സന്തോഷ് മനസ്സുതുറക്കുന്നു...''
uploads/news/2018/07/230765/RabeccaSanthosh040718.jpg

കലോത്സവവേദികളില്‍ നിന്ന് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചെത്തിയ നടി, റബേക്ക സന്തോഷ്. സിനിമയിലും സീരിയലിലും ഒരേ പോലെ തിളങ്ങുന്ന റബേക്ക ഇന്നറിയപ്പെടുന്നത് കസ്തൂരിമാന്‍ സീരിയലിലെ കാവ്യയായാണ്.

സ്ഥിരം കണ്ണീര്‍പരമ്പരകളില്‍ നിന്നു വ്യത്യസ്തമായ കഥാപാത്രം. ശക്തമായ നിലപാടുകളുമായി മുന്നേറുന്ന കസ്തൂരിമാനിലെ കാവ്യയില്‍ നിന്നും റബേക്കയിലേക്കുള്ള ദൂരം ഏറെയാണ്.

ആദ്യ സീരിയല്‍ ഏതായിരുന്നു ?


ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുഞ്ഞിക്കൂനനില്‍ അഭിനയിച്ചത്. അതിന് ശേഷം തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തില്‍ ജയറാമേട്ടന്റെ സഹോദരന്റെ മകളായി. പിന്നീട് ചെറിയൊരു ബ്രേക്ക് എടുത്ത് പഠനത്തില്‍ ശ്രദ്ധിച്ചു.

പ്ലസ് ടു കഴിഞ്ഞാണ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി. മിഴി രണ്ടിലും, നീര്‍മാതളം എന്നീ സീരിയലുകള്‍ ചെയ്തു. ആ യാത്ര കസ്തൂരിമാനിലെത്തി നില്‍ക്കു ന്നു.

സ്‌കൂളിലും കോളജിലും താരമായിരുന്നുവെന്ന് കേട്ടിട്ടുണ്ടല്ലോ ?


സ്‌കൂള്‍ കലോത്സവ വേദികളില്‍ ഞാനെന്നും സജീവമായിരുന്നു. ഡ്രാമ, ഓര്‍ക്കസ്ട്ര, ഗാനമേള, കഥാപ്രസംഗം അങ്ങനെ എന്നെക്കൊണ്ടാവുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഡ്രാമ ചെയ്തത്. പിന്നണിയിലായിരുന്നുവെന്ന് മാത്രം. പാട്ടു പാടാന്‍. പ്രോഗ്രാം കഴിഞ്ഞപ്പോള്‍ ജഡ്ജ് ഞങ്ങളെട സാറിനോട് പറഞ്ഞു, വേദിയില്‍ നിന്ന കുട്ടികളേക്കാള്‍ മുഖത്ത് ഭാവങ്ങള്‍ വന്നത് പിന്നണിയില്‍ നിന്നവര്‍ക്കാണ്.

അതിന് ശേഷമുള്ള ഡ്രാമയ്ക്ക് ഞാ നും എന്റെ സുഹൃത്തുമായിരുന്നു പ്രധാനകഥാപാത്രങ്ങള്‍. അന്നു മുതലാണ് അഭിനയിക്കാന്‍ കഴിവുണ്ടെന്ന് മനസ്സിലായത്.

uploads/news/2018/07/230765/RabeccaSanthosh040718c.jpg

കസ്തൂരിമാനിലെ കാവ്യയെക്കുറിച്ച് ?


നീര്‍മാതളം കഴിഞ്ഞപ്പോഴാണ് കസ്തൂരിമാനിലേക്ക് വിളിച്ചത്്. കഥ കേട്ടപ്പോഴേ ചെയ്യാമെന്ന് ഉറപ്പിച്ചു. പലപ്പോഴും സീരിയല്‍ നായികയെന്ന് കേള്‍ക്കുമ്പോള്‍ കരഞ്ഞ് കൂവി വിഷമിച്ചിരിക്കുന്ന പെണ്‍കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്.

പക്ഷേ കാവ്യ നേരെ തിരിച്ചാണ്. വളരെ ബോള്‍ഡാണ്. എന്തു പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കുന്ന,കുടുംബത്തിന്റെ നെടുംതൂണായ കഥാപാത്രം.

ദേശീയ ശ്രദ്ധ നേടിയ മിന്നാമിനുങ്ങില്‍ അഭിനയിച്ചതിനെക്കുറിച്ച് ?


നീര്‍മാതളം കഴിഞ്ഞപ്പോഴാണ് മിന്നാമിനുങ്ങിലേക്ക് അവസരം കിട്ടിയത്. സുരഭി ലക്ഷ്മി ചേച്ചിയുടെ മകളായാെണന്നറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി.

കാരണം ചേച്ചിയും ഞാനും തമ്മില്‍ വലിയ പ്രായ വ്യത്യാസമില്ല. മിന്നാമിനുങ്ങിന്റെ രണ്ടു മൂന്ന് സീന്‍ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ നല്ല കമ്പനിയായി. ശരിക്കും അമ്മമ്മമകള്‍ പോലെ. അമ്മേയെന്ന് വിളിക്കാവുന്നത്ര അടുപ്പം.

മിന്നാമിനുങ്ങും സുരഭിച്ചേച്ചിക്കൊപ്പമുള്ള നിമിഷങ്ങളും മറക്കാനാവാത്തതാണ്. അവസാന സീനൊക്കെ ചേച്ചിയും ഞാനും നന്നായി പ്ലാന്‍ ചെയ്താണഭിനയിച്ചത്. ചേച്ചിക്ക് അവാര്‍ഡ് കിട്ടിയപ്പോഴും സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോഴും എനിക്കൊരുപാട് അഭിമാനം തോന്നി.

കാവ്യയെപ്പോലെ ബോള്‍ഡാണോ ?


ഏയ്. ഒട്ടുമല്ല. ഞാന്‍ കാവ്യയെപ്പോലെയല്ല. നിസാര കാര്യങ്ങള്‍ക്ക് ടെന്‍ഷനാകുന്ന വ്യക്തിയാണ്. ആരെങ്കിലും മുഖം ചുളിച്ചൊന്നു പറഞ്ഞാല്‍ അപ്പോള്‍ കരയും.

ടെന്‍ഷനാകുമ്പോള്‍ എല്ലാവര്‍ക്കും റിലാക്‌സ് ചെയ്യാന്‍ പാട്ടു കേള്‍ക്കുകയോ സിനിമ കാണുകയോ ചെയ്യുന്ന ശീലങ്ങളൊക്കെ ഉണ്ടാകുമല്ലോ. എന്റെ കാര്യം വ്യത്യസ്തമാണ്.

ടെന്‍ഷനാകുമ്പോള്‍ ഞാന്‍ കാണുന്നത് ടോം ആന്‍ഡ് ജെറി, മിക്കി മൗസ് കാര്‍ട്ടൂണുകളാണ്. ടെന്‍ഷനില്‍ നിന്നെല്ലാം എന്നെ രക്ഷിക്കുന്നത് ഇവരാണ്. ഇവരാണെന്റെ സൂപ്പര്‍ ഹീറോസ്.

പഠനവും അഭിനയവും എങ്ങനെ മുന്നോട്ട് കൊണ്ടു പോകുന്നു ?


ഞാനിപ്പോള്‍ എറണാകുളം സെന്റ് തെരേസാസില്‍ ബാച്ച്‌ലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റുഡന്റാണ്. സെക്കന്‍ഡ് ഇയര്‍ കഴി ഞ്ഞു.
കോളജില്‍ കട്ട സപ്പോര്‍ട്ടാണ്. പരീക്ഷയാകുമ്പോഴാ പ്രശ്‌നം.

ചിലപ്പോള്‍ രാത്രി 10 മണി വരെ ഷൂട്ടുണ്ടാകും. ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ രാത്രി മുഴുവനിരുന്ന് പഠിക്കും. അതിരാവിലെ ഷൂട്ടിന് പോകും. തിരുവനന്തപുരത്താണ് ഷൂട്ടിംഗ്. ഞാന്‍ തൃശ്ശൂര്‍ നല്ലങ്കരക്കാരിയാണ്്. അമ്മ ജയയും പപ്പ സന്തോഷും ചേച്ചി ഗീതുവുമാണ് എന്റെ സപ്പോര്‍ട്ട്.

uploads/news/2018/07/230765/RabeccaSanthosh040718a.jpg

സോഷ്യല്‍ മീഡിയയില്‍ ഒരു ഡബ്‌സ്മാഷ് റാണിയാണല്ലോ ?


ലൊക്കേഷനിലെ ഒഴിവ് സമയത്ത് ചെയ്യുന്നതാണ് അതെല്ലാം. അടുത്തിടെ സീരിയലില്‍ ഞാന്‍ കള്ളു കുടിച്ച് കിറുങ്ങിരിക്കുന്നൊരു സീനുണ്ടായിരുന്നു. അത് ചെയ്യുമ്പോള്‍ നല്ല ടെന്‍ഷനായിരുന്നു.

കാരണം കാവ്യയ്ക്ക് ഒരു ഗുഡ് ഗേള്‍ ഇമേജല്ലേ. എങ്ങാനും പാളിപ്പോയാലോ. പക്ഷേ ടെലിക്കാസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും എപ്പിസോഡ് ഹിറ്റായി. നന്നായി ചെയ്തു എന്ന് എല്ലാവരും പറഞ്ഞു.

സീരിയല്‍ ലൊക്കേഷനിലെ അനുഭവങ്ങള്‍?


കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫീല്‍ ആണ്. 15 ദിവസമാണ് ഷൂട്ടിംഗ്. ഒപ്പമുള്ളവരും നല്ല കമ്പനിയാണ്. പ്രവീണച്ചേച്ചി, ശ്രീലതാമ്മ, രാഘവന്‍ സാര്‍. സീരിയലില്‍ എന്റെ മുത്തച്ഛനായാണ് രാഘവന്‍ സാര്‍ അഭിനയിക്കുന്നത്.

സീരിയല്‍ കഴിഞ്ഞാലും ഞാന്‍ മുത്തച്ഛനെന്നാണ് വിളിക്കാറ്. അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിംഗ് നല്ല രസമാണ്. ഒരുപാട് കഥകളും പണ്ടത്തെ സിനിമാ വിശേഷങ്ങളുമെല്ലാം പറയും. എന്റെ ഈ 199ാം വയസ്സില്‍ ഒട്ടനവധി അഭിനയപ്രതിഭകളേയും നല്ല വ്യക്തികളേയും പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്.

പ്രേക്ഷകരുടെ പ്രതികരണമെങ്ങനെ ?


കഴിഞ്ഞ ദിവസം ഷൂട്ടിംഗിനിെട എന്റെ കാല്‍ മുറിഞ്ഞു. നഖം പകുതി പൊട്ടിപ്പോയി. അപ്പോള്‍ തന്നെ അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി. എനിക്കൊപ്പം ഭര്‍ത്താവായഭിനയിക്കുന്ന ജീവയും ഉണ്ടായിരുന്നു. ജീവയും കാവ്യയും സീരിയലില്‍ പൊരിഞ്ഞ അടിയാണ്.

ഞാന്‍ ഹോസ്പിറ്റലില്‍ ചെന്ന് കാലില്‍ മരുന്നൊക്കെ വച്ച് തിരിച്ചിറങ്ങുമ്പോഴാണ് കുറച്ചു പേര്‍ വന്നു സംസാരിച്ചത്. മോളേ, ഇത് ഇത് ജീവ നിന്നോട് പ്രതികാരം തീര്‍ത്തതാണ്. നീ സൂക്ഷിക്കണം. അവന്റെ സ്വഭാവം നിനക്കറിയില്ല!! എന്നൊക്ക.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കും ചുറ്റുമുള്ളവര്‍ക്കുമെല്ലാം നല്ല ചിരി വരുന്നുണ്ടായിരുന്നു. പ്രതികാരം തീര്‍ത്തതല്ല എന്ന് എത്ര പറഞ്ഞിട്ടും അവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല.

uploads/news/2018/07/230765/RabeccaSanthosh040718b.jpg
* റബേക്ക അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം

ഹോബീസ് ?


ബുള്ളറ്റ് ഓടിക്കുന്നത് വലിയ ഇഷ്ടമാണ്. ട്രെക്കിംഗിനൊക്കെ പോകാറുണ്ട്. തൃശ്ശൂരിലുണ്ടായിരുന്നപ്പോള്‍ സ്ഥിരമായി ജിമ്മില്‍ പോകാറുണ്ടായിരുന്നു. അവിടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിംഗിന് പോകുന്നതാണ് പ്രധാന ഹോബി.

ഭാവി പരിപാടികള്‍ ?


അഭിനയം തുടരണം. സെന്റ് തെരേസാസിലെ പഠനത്തിന് ശേഷം സിനിമാറ്റോഗ്രഫി പഠിക്കണമെന്നാണ് ആഗ്രഹം. ഒപ്പം ഒരു ക്യാമറാ വുമണുമാകണം.

മറക്കാനാവാത്ത അനുഭവം ?


നീര്‍മാതളത്തില്‍ പ്രേതമായാണഭിനയിച്ചത്. കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുന്നൊരു സീനുണ്ടായിരുന്നു. ഡ്യൂപ്പില്ലാതെയാണ് ചെയ്തത്.
എനിക്ക് സാഹസികമായ കാര്യങ്ങളൊക്കെ ചെയ്യാന്‍ ഇഷ്ടമാണ്.

ഒരുപക്ഷേ ഡ്യൂപ്പാണ് ചെയ്തിരുന്നതെങ്കില്‍ മുന്നോട്ടുള്ള പല റിസ്‌ക്ക് സീനുകളും എനിക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതെ ല്ലാം ചെയ്‌തെന്ന് പറയുമ്പോള്‍ ചിലര്‍ പറയും സീരിയലില്‍ എന്തിനാ ഇത്രയും റിസ്‌ക് എടുക്കുന്നത്. സിനിമയൊന്നുമല്ലല്ലോ. നിനക്ക് നിലത്ത് നിന്നാല്‍ പോരേരഎന്നൊക്ക.

ഇങ്ങനെ ചിന്തിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ. അഭിനയം എന്റെ പാഷനാണ്. അതിന് വേണ്ടി ഡ്യൂപ്പില്ലാതെ ഇനിയും ഞാന്‍ സ്റ്റണ്ട് സീനില്‍ അഭിനയിക്കും.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Ads by Google
Loading...
TRENDING NOW