Wednesday, June 26, 2019 Last Updated 28 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 01.32 PM

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പെരിയാറ്റിലേക്ക് വീണ യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി

uploads/news/2018/07/230751/aluva.jpg

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും പുഴയില്‍ വീണ യുവതിയെ നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് രക്ഷപെടുത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെ ആലുവായില്‍ പെരിയാറിന് കുറുകെയുള്ള പാലത്തില്‍ എത്തിയപ്പോഴേക്കും താഴേക്ക് വീഴുകയായിരുന്നു.

എറണാകുളം ബിലാസ്പൂര്‍ തീവണ്ടിയില്‍ നിന്നുമാണ് യുവതി വീണത്. പുഴയിലൂടെ നീന്തുന്നത് കണ്ട നാട്ടുകാരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും വഞ്ചിയില്‍ എത്തി കരയിലേക്ക് എത്തിക്കുകയായിരുന്നു.

പെണ്‍കുട്ടി മനപ്പൂര്‍വം ചാടിയതാണോ അബദ്ധത്തില്‍ വീണതാണോ എന്ന് വ്യക്തമല്ല. ബിലാസ്പൂര്‍ സ്വദേശിനിയാണിവര്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW