Monday, July 08, 2019 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 09.52 AM

ഡബ്ല്യൂസിസിയില്‍ നിന്നും മഞ്ജു വാരിയര്‍ രാജി വച്ചതായി വ്യാജപ്രചരണം

Manju Warrier

തൃശ്ശൂര്‍: മലയാള സിനിമയിലെ വനിതാ കൂട്ടായ്മ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്നും മഞ്ജു വാരിയര്‍ രാജി വച്ചതായി വ്യാജപ്രചരണം. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ ഇത് സംബന്ധിച്ച് വിവരങ്ങള്‍ അറിയിച്ചതായി പ്രചരണം. എന്നാല്‍ ഡബ്ല്യൂസിസിയില്‍ നിന്നും ഇത്തരമൊരു കത്ത് ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

രാജി സംബന്ധിച്ച കത്ത് ഒരാഴ്ച മുന്‍പെ ലഭിച്ചിരുന്നത് എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. നേരത്തെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് നടിമാര്‍ രാജിവെച്ചിരുന്നെങ്കിലും മഞ്ജു വാരിയര്‍ രാജി സംബന്ധിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ആദ്യം ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചത് മഞ്ജു വാരിയരാണ്. സംഘടന രൂപീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നത് മഞ്ജു തന്നെയാണ്. അതിനാല്‍ തന്നെ അമ്മയില്‍ നിന്നും രാജിവച്ച സംഭവത്തില്‍ മഞ്ജുവിന്റെ നിലപാട് അറിയുന്നതിനുള്ള ആകാംഷയിലാണ്് എല്ലാവരും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW