Wednesday, January 23, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 09.49 AM

കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ച കേസില്‍ വൈദികര്‍ക്കെതിരേ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്; മജിസ്‌ട്രേറ്റിന് മുന്നിലും മൊഴിയില്‍ ഉറച്ച് യുവതിയുടെ മൊഴി ; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ടു പുരോഹിതന്മാര്‍ ഒളിവില്‍

uploads/news/2018/07/230706/crime-rape.jpg

കൊച്ചി: കുമ്പസാര രഹസ്യം ചോര്‍ത്തി ഓര്‍ത്തഡോക്‌സ് വൈദികര്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വൈദികള്‍ പീഡിപ്പിച്ചെന്ന മൊഴിയില്‍ ഉറച്ച് യുവതി. വൈദികള്‍ ബലാത്സംഗം ചെയ്‌തെന്ന് പോലീസിന് കൊടുത്ത മൊഴി തന്നെ യുവതി മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചതോടെ വിവാദ സംഭവത്തില്‍ വൈദികര്‍ക്കെതിരേയുള്ള അറസ്റ്റിനൊരുങ്ങുകയാണ് അന്വേഷണസംഘം. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാത്ത വൈദികരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ജോര്‍ജ്ജ് എബ്രഹാം വര്‍ഗ്ഗീസ്, ജോബ് മാത്യൂ എന്നിവരുടെ അറസ്റ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ശേഷമായിരിക്കും തീരുമാനിക്കുക. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത വൈദികള്‍ രണ്ടുപേരും ഒളിവിലാണ്. നാലു വൈദികള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് നല്‍കിയിരിക്കുന്ന മൊഴി ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചു. സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത ശേഷം രണ്ടു തവണ യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

രണ്ടിലും വൈദികര്‍ ബലാത്സംഗം ചെയ്‌തെന്ന വാദത്തില്‍ ഉറച്ചു നിന്ന യുവതി അതു തന്നെ ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴും ആവര്‍ത്തിച്ചു. രണ്ടേകാല്‍ മണിക്കൂറോളമായിരുന്നു യുവതിയുടെ മൊഴിയെടുക്കല്‍ നടന്നത്. മജിസ്‌ട്രേറ്റിന് യുവതി നല്‍കിയ മൊഴിയുടെ പകര്‍പ്പിനു വേണ്ടിയുള്ള അപേക്ഷ ക്രൈംബ്രാഞ്ച് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചാണ് തെളിവെടുപ്പുകള്‍ നടത്തുക.

വീടുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് നാലു വൈദികര്‍ പലയിടത്തും കൊണ്ടുപോയി ബലാത്സംഗം ചെയ്തതായിട്ടാണ് യുവതിയുടെ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. ഇതനുസരിച്ച് കേസില്‍ ശക്തമായ തെളിവുകള്‍ ശേഖരിക്കേണ്ട നിലയിലാണ് അന്വേഷണസംഘം. വൈദികര്‍ക്കെതിരേ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. വൈദികര്‍ക്കെതിരേ ഓര്‍ത്തഡോക്‌സ് സഭ എന്തു നടപടിയെടുക്കുമെന്നാണ് അറിയേണ്ടത്. പതിനാറു വയസുമുതല്‍ ഫാ. ഏബ്രഹാം വര്‍ഗീസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ഇര ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി

തന്റെ നഗ്നഫോട്ടോകള്‍ എല്ലാവരുടെയും കൈവശമുണ്ടെന്നാണ് യുവതി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. തന്നെ വിവസ്ത്രയാക്കി ഫോണില്‍ ഫോട്ടോയെടുത്തത് ഫാ. ഏബ്രഹാം വര്‍ഗീസ് ആണെന്നും യുവതി പറഞ്ഞു. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന ഏബ്രഹാം വര്‍ഗീസ് വിവാഹവാഗ്ദാനം നല്‍കിയായിരുന്നു ആദ്യപീഡനം. ശെമ്മാശനായിരുന്ന 1999 മുതല്‍ ഏബ്രഹാം വര്‍ഗീസിനെ അടുത്തറിയാം. വീട്ടില്‍ പാല്‍ വാങ്ങാന്‍ ചെന്ന വേളയില്‍ കല്യാണം കഴിച്ചുകൊള്ളാമെന്നും പുറത്തു പറയരുതെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനം. 2006 ഒക്‌ടോബര്‍ 16നു തന്റെ വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവിനോടു വിവരങ്ങള്‍ പറയുമെന്നു ഭീഷണിപ്പെടുത്തി 2017 വരെ െലെംഗികമായി പീഡിപ്പിച്ചു.

ഫാ. ജോബ് മാത്യുവിനോടു കുമ്പസാരിച്ച ശേഷം പിന്നീട് അദ്ദേഹം സ്ഥിരമായി ഫോണില്‍ വിളിക്കുകയും 2012 ല്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലെ ബാത്ത്‌റൂമില്‍വച്ച് െലെംഗികപീഡനത്തിനിരയാക്കുകയും ചെയ്തു. ഇക്കാര്യം തന്റെ ബാല്യകാല സുഹൃത്തായ ഫാ. ജോബ് മാത്യുവിനോട് പറഞ്ഞു. ഭര്‍ത്താവിനോടും മറ്റു വിവരമറിയിക്കുമെന്നു ഭീഷണിപ്പെടുത്തി അദ്ദേഹം െലെംഗികമായി പീഡിപ്പിച്ചു. ഡല്‍ഹിയിലെ ഫാ. ജോണ്‍സണ്‍ മാത്യുവിനെ കൗണ്‍സിലിങ്ങിനായി കണ്ടപ്പോള്‍ അദ്ദേഹവും തന്നെ പീഡിപ്പിച്ചു.

ഇതേക്കുറിച്ച് പരാതി പറയാന്‍ മുന്‍ സഹപാഠിയായ ജെയ്‌സ് കെ.ജോര്‍ജിനെ കണ്ടു. എന്നാല്‍ ജെയ്‌സ് ജോര്‍ജും പീഡിപ്പിച്ചു. പീഡനങ്ങളെത്തുടര്‍ന്ന് കൗണ്‍സലിങ്ങിനായി ജോണ്‍സണ്‍ വി. മാത്യുവിനടുത്തെത്തി. ഇക്കാര്യങ്ങള്‍ മുതലെടുത്ത് ഫാ. ജോണ്‍സണും പീഡിപ്പിച്ചു.'' അഞ്ചു വൈദികര്‍ തന്റെ ഭാര്യയെ പീഡിപ്പിച്ചതായി യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടിരുന്നു. എന്നാല്‍, നാലുപേര്‍ക്കെതിരേയാണു യുവതി മൊഴി നല്‍കിയത്.

പ്രതികള്‍ക്കെതിരേ ബലാല്‍സംഗം, പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. താനുമായി ബന്ധമുള്ള കാര്യം മൂന്നു വൈദികര്‍ക്കും പരസ്പരം അറിയാമായിരുന്നു എന്നും ഏബ്രഹാം മാത്യുവിനെതിരേ ഹോട്ടല്‍ ബില്‍ തെളിവായി തന്റെ കൈവശമുണ്ടെന്നും യുവതി പറഞ്ഞു. ഏബ്രഹാം വര്‍ഗീസിനൊപ്പം എറണാകുളത്തെ നക്ഷത്രഹോട്ടലിലെത്തിയപ്പോഴാണു ഭര്‍ത്താവ് വിവരമറിഞ്ഞത്.

പ്രധാനപ്പെട്ട ഒരു വിഷയം സംസാരിക്കാനുണ്ടെന്നും നക്ഷത്രഹോട്ടലിലെത്തണമെന്നും ആവശ്യപ്പെട്ടു. വൈദികനായതിനാല്‍ ഹോട്ടലിലെത്തി മുറിയെടുക്കുന്നതു സംശയത്തിന് ഇടനല്‍കുമെന്നു പറഞ്ഞ് തന്നോടു മുറി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ മുറി ബുക്ക് ചെയ്തു. അവിടെവച്ച് ഫാ. ഏബ്രഹാം വര്‍ഗീസ് തന്നെ ബലാല്‍ക്കാരം ചെയ്തു. അതിനുശേഷം ഹോട്ടല്‍ ബില്‍ അടയ്ക്കാതെ വൈദികന്‍ മുങ്ങി. ഈ തുക അടയ്ക്കുന്നതിനുവേണ്ടി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ച്ചെന്ന് ഏഴരപവന്റെ സ്വര്‍ണം മോഷ്ടിക്കേണ്ട ഗതികേടു തനിക്കുണ്ടായി. ഇക്കാര്യം സുഹൃത്ത് ഭര്‍ത്താവിനെ അറിയിച്ചു. പിന്നീട് ഭര്‍ത്താവ് എത്തി ഏഴര പവന്‍ സ്വര്‍ണം സുഹൃത്തിനു മടക്കി നല്‍കുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW