Friday, November 16, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 02.40 AM

മാര്‍ ആലഞ്ചേരിയും മാര്‍ ക്ലിമീസും മാര്‍പാപ്പയ്‌ക്കൊപ്പം കുര്‍ബാന അര്‍പ്പിച്ചു

uploads/news/2018/07/230692/re3.jpg

കൊച്ചി: റോമില്‍ പുതിയ 14 കര്‍ദിനാള്‍മാര്‍ക്ക്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ സ്‌ഥാനചിഹ്നമായ തൊപ്പിയും മോതിരവും നല്‍കിയ ശുശ്രൂഷയില്‍ ഇന്ത്യയില്‍നിന്നുളള കര്‍ദിനാള്‍മാരും സംബന്ധിച്ചു.
സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും മുംബൈ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസും സിറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവയുമാണു പങ്കെടുത്തത്‌.
വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ മാര്‍പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ മറ്റു കര്‍ദിനാള്‍മാര്‍ക്കും മെത്രാന്മാര്‍ക്കുമൊപ്പം ഇവരും സഹകാര്‍മികരായിരുന്നു.
പൗരസ്‌ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയത്തില്‍ പ്രീഫെക്‌ട്‌ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയെ സന്ദര്‍ശിച്ച്‌ ഭാരതസഭയുടെയും ഗള്‍ഫ്‌ രാജ്യങ്ങളിലെ സിറോ മലബാര്‍ സമൂഹങ്ങളുടെയും കാര്യങ്ങള്‍ മാര്‍ ആലഞ്ചേരി ചര്‍ച്ച ചെയ്‌തു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്തും തിരുക്കര്‍മങ്ങള്‍ക്കു സാക്ഷ്യംവഹിച്ചു. പൗരസ്‌ത്യ സഭാ കാര്യാലയത്തിന്റെ പ്രീഫെക്‌ട്‌ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയെയും സെക്രട്ടറി ആര്‍ച്ച്‌ ബിഷപ്‌ സിറില്‍ വാസിലിനെയും സന്ദര്‍ശിച്ച്‌ പുതിയ ദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച്‌ സംസാരിച്ചിരുന്നു.

Ads by Google
Wednesday 04 Jul 2018 02.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW