Tuesday, August 14, 2018 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 02.32 AM

എന്‍.എസ്‌.എസ്‌. കോളജുകളില്‍ 51 അറ്റന്‍ഡന്റ്‌

കേരള സര്‍വകലാശാല, എം.ജി. സര്‍വകലാശാലകള്‍ക്കു കീഴിലുള്ള വിവിധ എന്‍.എസ്‌.എസ്‌. കോളജുകളില്‍ ഓഫീസ്‌ അറ്റന്‍ഡന്റ്‌ ഒഴിവിലേക്ക്‌ ഇന്റര്‍വ്യൂ നടത്തുന്നു. 51 ഒഴിവുകളുണ്ട്‌. കേരള സര്‍വകലാശാലയ്‌ക്കു കീഴില്‍ 35 ഒഴിവുകളും എം.ജി. സര്‍വകലാശാലയ്‌ക്കു കീഴില്‍ 16 ഒഴിവുകളുമാണുള്ളത്‌.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 10. യോഗ്യത: യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം. പ്രായം: ഗവണ്‍മെന്റ്‌ കോളജ്‌ ചട്ടപ്രകാരം.
അപേക്ഷിക്കേണ്ട വിധം: ചീഫ്‌ അക്കൗണ്ട്‌സ് ആന്‍ഡ്‌ ഓഡിറ്റ്‌ ഓഫീസര്‍, എന്‍.എസ്‌.എസ്‌. ഹെഡ്‌ ഓഫീസ്‌, ചങ്ങനാശേരി-686102 എന്ന വിലാസത്തില്‍ നിന്ന്‌ 300 രൂപ അടച്ച്‌ അപേക്ഷാഫോം വാങ്ങാം. സര്‍വകലാശാലകള്‍ക്ക്‌ കീഴിലുള്ള ഓരോ കോളജുകളിലേക്കും വെവ്വേറെ അപേക്ഷ അയയ്‌ക്കണം. 2014 നവംബറിലെ വിജ്‌ഞാപനപ്രകാരം മുന്‍പ്‌ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിലാസം: Secretary, NSS Colleges Central Committee, NSS Hea dOffice, Perunna P.O., Changanacherry 686102.
വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481-2420604.

Ads by Google
Wednesday 04 Jul 2018 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW