Tuesday, November 20, 2018 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jul 2018 02.32 AM

റെയില്‍വേയില്‍ 4103 ഒഴിവുകള്‍

uploads/news/2018/07/230683/c1.jpg

സെക്കന്തരാബാദ്‌ ആസ്‌ഥാനമായുള്ള സൗത്ത്‌ സെന്‍ട്രല്‍ റെയില്‍വേ വിവിധ ട്രേഡുകളില്‍ അപ്രന്റിസ്‌ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 4103 ഒഴിവുകളുണ്ട്‌. ജൂലൈ 17 വരെ അപേക്ഷിക്കാം. 15-24നും മധ്യേ പ്രായമുള്ളവരായിരിക്കണം. 2018 ജൂണ്‍ 18 അടിസ്‌ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുക. പട്ടിക വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സിക്ക്‌ മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്‌.
എ.സി. മെക്കാനിക്‌ (ഒഴിവ്‌ - 249), കാര്‍പെന്റര്‍(ഒഴിവ്‌ - 16), ഡീസല്‍ മെക്കാനിക്‌(ഒഴിവ്‌ - 640), ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്(ഒഴിവ്‌ - 18), ഇലക്‌ട്രീഷ്യന്‍(ഒഴിവ്‌ - 871), ഇലക്‌ട്രോണിക്‌ മെക്കാനിക്‌(ഒഴിവ്‌ - 102), ഫിറ്റര്‍(ഒഴിവ്‌ - 1460), മെഷിനിസ്‌റ്റ്(ഒഴിവ്‌ - 74), എം.എം.ഡബ്ല്യു.(ഒഴിവ്‌ - 24), എം.എം.ടി.എം(ഒഴിവ്‌ - 12), പെയിന്റര്‍(ഒഴിവ്‌ - 40), വെല്‍ഡര്‍(ഒഴിവ്‌ - 597) എന്നീ ട്രേഡുകളിലാണ്‌ ഒഴിവ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.scr.inidanrailways.gov.in എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. ഉദ്യോഗാര്‍ഥികള്‍ ഒന്നിലേറെ അപേക്ഷ അയയ്‌ക്കേണ്ടതില്ല.
യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക്‌ അടിസ്‌ഥാനമാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌. ശാരീരിക പരിശോധനയും സര്‍ട്ടിഫിക്കറ്റ്‌ വെരിഫിക്കേഷനും വൈദ്യപരിശോധനയുമുണ്ടാകും. 100 രൂപയാണ്‌ അപേക്ഷാഫീസ്‌.
Assistant Personnel Officer (Recruitment), Railway Recruitment Cell, Secunedraba d500 025 എന്ന പേരില്‍ ഹൈദരാബാദ്‌/സെക്കന്തരാബാദില്‍ മാറാവുന്ന വിധത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നുമെടുത്ത ക്രോസ്‌ഡ് ഡിമാന്റ്‌ ഡ്രാഫ്‌റ്റായോ ക്രോസ്‌ഡ് ഇന്ത്യന്‍ പോസ്‌റ്റല്‍ ഓര്‍ഡറായോ ഫീസടയ്‌ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്‌ത്രീകള്‍ എന്നിവര്‍ക്ക്‌ ഫീസില്ല.
ഇംഗ്ലീഷ്‌/ഹിന്ദി ഭാഷയില്‍ സ്വന്തം കൈയക്ഷരത്തില്‍ അപേക്ഷ തയാറാക്കണം. നിശ്‌ചിത മാതൃകയില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അയയ്‌ക്കണം.
പ്രായം തെളിയിക്കുന്നതിന്‌ പത്താംക്ലാസ്‌/എസ്‌.എസ്‌.സി. സര്‍ട്ടിഫിക്കറ്റ്‌, ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്‌ മാര്‍ക്ക്‌ ഷീറ്റുള്‍പ്പെടെ (എല്ലാ വര്‍ഷങ്ങളിലേയും), എസ്‌.സി, എസ്‌.ടി, ഒ.ബി.സി. ബന്ധപ്പെട്ട ജാതി സര്‍ട്ടിഫിക്കറ്റ്‌ (മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും), ഭിന്നശേഷിക്കാര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്‌ (മാതൃക വെബ്‌സൈറ്റില്‍), അപേക്ഷ ഫോമില്‍ പതിച്ചതു കൂടാതെ രണ്ടു കളര്‍ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ (വേറെ കവറില്‍ തുന്നിക്കെട്ടിയത്‌).
അപേക്ഷാഫോറം താഴെപ്പറയുന്ന ഏതെങ്കിലും സ്‌ഥാപനത്തിലെ മേലധികാരി മുഖേനയാണ്‌ അയയ്‌ക്കേണ്ടത്‌. ഏറ്റവുമടുത്തുള്ള എംപ്ലോയ്‌മെന്റ്‌ എക്‌സ്ചേഞ്ച്‌, എസ്‌.സി./എസ്‌.ടി./ഒ.ബി.സി. ഓര്‍ഗനൈസേഷന്‍, ഐ.ടി.ഐ, റെയില്‍വേ ജീവനക്കാരുടെ ആശ്രിതര്‍ ബന്ധപ്പെട്ട കണ്‍ട്രോളിങ്‌ ഓഫീസര്‍.
വിലാസം:The Deputy Chief Personnel Officer/A & R/SCR, RRC, 1st Floor, CBlock, Rail Nilayam, Secunedraba d500 025.

Ads by Google
Wednesday 04 Jul 2018 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW