Wednesday, November 14, 2018 Last Updated 52 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 05.01 PM

ലൈംഗീക ബന്ധത്തിനിടെ യുവതി ശ്വാസംമുട്ടി മരിച്ചു; യുവാവിനെതിരെ കൊലക്കേസ്

uploads/news/2018/07/230502/death.jpg

മുംബൈ : ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതി ശ്വാസംമുട്ടി മരിച്ച കേസില്‍ ഇസ്രയേല്‍ പൗരനായ ആണ്‍സുഹൃത്തിനെതിരെ ഇന്ത്യയില്‍ കുറ്റം ചുമത്തി. ഇരുപത്തിമൂന്നുകാരനായ ഒറിറോണ്‍ യാക്കോബിനെതിരെയാണ് മന:പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുംബൈയിലായിരുന്നു സംഭവം. ഒറിറോണും ഇസ്രയേല്‍ സ്വദേശിനിയായ ഇയാളുടെ പെണ്‍സുഹൃത്തും ടൂറിസ്റ്റ് വീസയിലാണ് ഇന്ത്യയില്‍ എത്തിയത്. കൊളാബയിലെ ഹോട്ടല്‍ മുറിയില്‍ ഇരുവരും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവതിയുടെ ചലനം നിലയ്ക്കുകയായിരുന്നു. ഒറിറോണ്‍ വിവരം നല്‍കിയതനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് മരണം സ്ഥിരീകരിച്ചത്. എന്നാല്‍, മരണകാരണം വ്യക്തമല്ലാത്തതിനാല്‍ അപകടമരണത്തിനായിരുന്നു ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലാണ് ലൈംഗീകബന്ധത്തിനിടെ യുവതിയുടെ കഴുത്തില്‍ ഒറിഗോണ്‍ ശക്തിയായി കൈ അമര്‍ത്തിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW