Friday, June 21, 2019 Last Updated 10 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 02.25 PM

ആർത്തവവിരാമവും സെക്സും തമ്മിൽ ബന്ധമുണ്ടോ?

Sex Life After Menopause

മിക്ക മനുഷ്യരും ജീവിതകാലം മുഴുവൻ ലൈംഗികത ആഗ്രഹിക്കുന്നവരായിരിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവവിരാമം (മെനോപോസ്) എന്ന് പറയുന്നത് ആർത്തവചക്രത്തിന്റെ അവസാനമാണ്. എന്നാൽ, അത് ഒരിക്കലും ലൈംഗികാഗ്രഹത്തിന്റെ അവസാനമല്ല. അതിനാൽ, പരിപൂർണമായ അർത്ഥത്തിൽ പറയുകയാണെങ്കിൽ, ആർത്തവവിരാമം ലൈംഗിക ജീവിതത്തിന് ഒരു തരത്തിലും തടസ്സമല്ല. എന്നിരിക്കിലും, ഈ അവസരങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.

ആർത്തവവിരാമം മൂലം ലൈംഗിക ജീവിതത്തിൽ സംഭവിക്കുന്നത് (The impact of menopause on the sex life);


ആർത്തവചക്രം സ്ഥിരമായി നിലയ്ക്കുകയും അണ്ഡാശയങ്ങൾ ലൈംഗിക ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്റ്റെറോണും ഉത്പാദിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആർത്തവവിരാമം. അത്യുഷ്ണം, ക്ഷീണം, യോനീവരൾച്ച, ലൈംഗികതൃഷ്ണ കുറയൽ, ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന തുടങ്ങിയ ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ കാരണം സ്ത്രീകൾ തങ്ങളുടെ പങ്കാളികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് വിമുഖത കാണിച്ചേക്കാം. ഇതു കൂടാതെ, ശരീരഭാരം വർദ്ധിക്കൽ, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും മനോനിലയിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ, അസ്വസ്ഥത, വിഷാദരോഗം തുടങ്ങിയ മാനസിക പ്രശ്നങ്ങളും ആർത്തവവിരാമം കാരണവും പ്രായം വർദ്ധിക്കുന്നതു മൂലവും ഉണ്ടാകാം. ഇത് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ആത്മവിശ്വാസം ഇല്ലാതാക്കിയേക്കാം.

നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല. ആർത്തവവിരാമത്തിനു ശേഷമുള്ള നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ചില ടിപ്പുകൾ ഇതാ;

ലൈംഗികബന്ധത്തിന് വിസമ്മതം പ്രകടിപ്പിക്കരുത് (Don’t hesitate to have sex)


ആർത്തവവിരാമത്തോടെ പ്രത്യുത്പാദനശേഷി അവസാനിച്ചേക്കാം, എന്നാൽ, അത് ലൈംഗിക ജീവിതത്തിന്റെ അവസാനമല്ല. അതിനാൽ, മുമ്പ് പിന്തുടർന്നിരുന്ന അതേ ഇടവേളകളിൽ സംഭോഗത്തിൽ ഏർപ്പെടുക. ഇക്കാര്യത്തിൽ വിസമ്മതം പ്രകടിപ്പിക്കരുത്. വസ്തിപ്രദേശത്തെ മസിലുകൾക്ക് ശക്തി പകരുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മാരകമായ ഹൃദയാഘാതത്തിനുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സഹായിക്കും. അതിനാൽ, ലൈംഗികബന്ധം തുടരുക.

ഭർത്താവുമായുള്ള ആശയവിനിമയത്തിനു ഭംഗം വരുത്തരുത് (Communicate and stay connected with your husband)


ആർത്തവവിരാമ സമയത്ത് വിഷാദരോഗമുണ്ടാവുക സാധാരണമാണ് എന്ന് മാത്രമല്ല അത് നിങ്ങളിലെ ലൈംഗികതൃഷ്ണ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ ഭർത്താവിന് ഇതെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരിക്കില്ല. നിങ്ങളിൽ സംഭവിക്കുന്ന പുതിയ മാറ്റം ഭർത്താവിനെ നിരാശനാക്കുകയും അത് പരസ്പരമുള്ള അഭിപ്രായവ്യത്യാസത്തിൽ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തേക്കാം. അതിനാൽ, നിങ്ങളുടെ മനോനിലയിൽ വ്യത്യാസം ഉണ്ടായതിന്റെ കാരണം എന്താണെന്ന് ഭർത്താവിനെ അറിയിക്കുക. ഈ അവസരങ്ങളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ ശാരീരികമായി അടുത്ത് ഇടപഴകാവുന്നതാണ്. ആലിംഗനം, ചുംബനം, സ്പർശനങ്ങൾ, ഉത്തേജനം നൽകുന്ന രീതിയിലുള്ള മസാജ്, വിവാഹത്തിന്റെ ആദ്യ നാളുകളിലെ ലൈംഗിക ജീവിതത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ പങ്കാളിയോടുള്ള അടുപ്പം ഊട്ടിയുറപ്പിക്കാൻ സാധിക്കും.
Sex Life After Menopause

ഡോക്ടറുമായി സംസാരിച്ച് ഒരു പരിഹാരം കണ്ടെത്തുക (Discuss with your doctor to find a solution)


മനോനിലയിൽ പെട്ടെന്ന് വരുന്ന മാറ്റം, ലൈംഗികതൃഷ്ണയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങളുടെ വൈദ്യശാസ്ത്രപരമായ കാരണങ്ങൾ മനസ്സിലാക്കാൻ പങ്കാളിക്കൊപ്പം ഒരു കൗൺസിലറെ അല്ലെങ്കിൽ ഗൈനക്കോളജിസ്റ്റിനെ സന്ദർശിക്കുക. നിങ്ങൾക്ക് അനുഭവപ്പെടുന്ന അത്യുഷ്ണം ഇല്ലാതാക്കാൻ ഈസ്ട്രജൻ ഗുളികകൾ അല്ലെങ്കിൽ യോനീവരൾച്ച ഇല്ലാതാക്കാൻ ലൂബ്രിക്കന്റുകൾ തുടങ്ങിയവ ഡോക്ടർ നിർദേശിച്ചേക്കാം. മറ്റു ചിലപ്പോൾ, തലച്ചോറിൽ സ്വാധീനം ചെലുത്തി ലൈംഗിക പ്രേരണയോടുള്ള പ്രതികരണം വർധിപ്പിക്കുന്നതിന് ടെസ്റ്റോസ്റ്റിറോൺ പാച്ച് അല്ലെങ്കിൽ ജെൽ നിർദേശിക്കാം. വിഷാദരോഗത്തെ അല്ലെങ്കിൽ മനോനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റത്തെ അതിജീവിക്കാൻ ആന്റിഡിപ്രസന്റുകളും നിർദേശിച്ചേക്കാം. ഇത്തരം നടപടികളെല്ലാം നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ആർത്തവവിരാമം സംഭവിക്കുന്ന അവസരത്തിൽ സന്തുഷ്ടമായ ലൈംഗിക ജീവിതം നയിക്കുന്നതിനും സഹായകമാവും.

ആരോഗ്യകരമായ ജീവിതശൈലി കാത്തുസൂക്ഷിക്കുക (Maintain a healthy and active lifestyle)


ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരുന്നത് ശരീരത്തിൽ ‘ആഹ്ളാദം തോന്നിക്കുന്ന’ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നതിനും നിങ്ങളുടെ ശാരീരിക ശക്തി വർധിപ്പിക്കുന്നതിനും സജീവമായി നിലകൊള്ളുന്നതിനും സഹായകമാവും. പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതും ആവശ്യത്തിന് ഉറങ്ങുന്നതും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതും ശാരീരിക ക്ഷമത വർദ്ധിപ്പിക്കും. ശ്വസന വ്യായാമങ്ങൾ, യോഗ അല്ലെങ്കിൽ ചിത്രരചന, നൃത്തം തുടങ്ങിയവ പോലെ ഏതെങ്കിലും ഹോബികളിൽ മുഴുകുന്നത് വൈകാരികമായ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇവയൊന്നും പ്രയോജനപ്പെടുന്നില്ല എങ്കിൽ ഒരു കൗൺസിലറെ കാണാൻ മടിക്കരുത്.

ഇനിയും നിങ്ങൾക്ക് പങ്കാളിയുമൊത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തോന്നുന്നില്ല എങ്കിൽ പങ്കാളിയുമൊത്ത് ശയിക്കാനുള്ള പ്രാരംഭ നടപടിയായും ആത്മവിശ്വാസം കൈവരിക്കുന്നതിനുമായി ഒന്നോ രണ്ടോ തവണ സ്വയംഭോഗത്തിൽ ഏർപ്പെടാവുന്നതാണ്.

സ്വയംഭോഗത്തിൽ ഏർപ്പെടുന്നത് പങ്കാളിയോടുള്ള അടുപ്പം കുറയാൻ കാരണമാവുമെന്ന് ചിലർ കരുതുന്നുണ്ടാവാം. ഇത് എപ്പോഴും ശരിയാവണമെന്നില്ല. പങ്കാളിയുമൊത്ത് സംഭോഗത്തിൽ ഏർപ്പെടുന്നതിനുള്ള ആഗ്രഹം വർദ്ധിപ്പിക്കുന്നതിനും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

അതിനാൽ, നിങ്ങളുടെ ലൈംഗിക ജീവിതത്തിന് തടസ്സമുണ്ടാക്കാൻ ആർത്തവവിരാമത്തെ അനുവദിക്കരുത്. ഇന്നു തന്നെ, ശരിയായ പാതയിൽ മുന്നേറൂ!

കടപ്പാട്: modasta.com

Ads by Google
Ads by Google
Loading...
TRENDING NOW