Thursday, September 13, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jul 2018 02.07 AM

ആള്‍ക്കൂട്ട കൊലപാതകം: പ്രതിവിധി ബോധവത്‌കരണം

uploads/news/2018/07/230410/editorial.jpg

ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്ന സംഭവങ്ങള്‍ വീണ്ടും ഇന്ത്യയില്‍ തലപൊക്കുകയാണ്‌. കുട്ടികളെ തട്ടിയെടുക്കുന്നവരെന്നു സംശയിച്ച്‌ ഞായറാഴ്‌ച മഹാരാഷ്‌ട്രയില്‍ അഞ്ചു പേരെ തല്ലിക്കൊന്നത്‌ മനഃസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്‌. മുന്‍പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മഹാരാഷ്‌ട്രയില്‍ ആദിവാസി ഗ്രാമമായ റെയിന്‍പാഡയില്‍ ആഴ്‌ചച്ചന്ത നടക്കവെ അവിടെയെത്തിയവരാണു കൊല്ലപ്പെട്ടത്‌. ഇവരിലൊരാള്‍ സമീപത്തു കണ്ട ഒരു കൊച്ചുകുട്ടിയോട്‌ സംസാരിക്കുന്നതു കണ്ട ഗ്രാമീണര്‍ ഇവരുടെ മേല്‍ ചാടി വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കൊച്ചുകുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നു. ഇവരും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തില്‍ പെട്ടവരാണെന്നു കരുതിയായിരുന്നു ആക്രമണം. പോലീസിനു പോലും ഈ അഞ്ചു പേരെയും രക്ഷിക്കാനായില്ല. ഞായറാഴ്‌ചതന്നെ ഇതേപോലെ രണ്ടു സംഭവങ്ങള്‍കൂടി അരങ്ങേറി. തമിഴ്‌നാട്ടില്‍ ചെൈന്നയിലെ തെയ്‌നാംപെട്ടില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരാണെന്നു സംശയിച്ച്‌ രണ്ട്‌ അന്യസംസ്‌ഥാന തൊഴിലാളികളെ നാട്ടുകാര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. അസമിലെ സോണിത്‌പുരില്‍ മനോവൈകല്യമുള്ള ഒരു സ്‌ത്രീയെ ജനക്കൂട്ടം മര്‍ദിഅടുത്തകാലത്ത്‌ ഇത്തരം ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഏപ്രില്‍ 28-ന്‌ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഹിന്ദി സംസാരിക്കുന്ന ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. അതിനുശേഷം അന്യസംസ്‌ഥാനക്കാര്‍ തമിഴ്‌നാട്ടില്‍ ജീവഭയത്തോടെയാണ്‌ കഴിയുന്നത്‌. കഴിഞ്ഞ മാസം മാത്രം പല സംസ്‌ഥാനങ്ങളിലുമായി ഇങ്ങനെ എട്ടു പേര്‍ കൊല്ലപ്പെട്ടു.
ജൂണ്‍ ഒന്‍പതിന്‌ അസമിലെ കര്‍ബി അങ്‌ലോങ്ങില്‍ രണ്ടു യുവാക്കളും 14-ന്‌ ബംഗാളിലെ മാള്‍ഡയില്‍ യുവാവും കൊല്ലപ്പെട്ടു, 23-ന്‌ ഛത്തിസ്‌ഗഡിലെ സുര്‍ജയില്‍ ഒരാളെ തല്ലിക്കൊന്നു. ജൂണ്‍ 26-ന്‌ ഗുജറാത്തിലെ വാഡജില്‍ ഒരു ഭിക്ഷാടക കൊല്ലപ്പെട്ടപ്പോള്‍ 28-ന്‌ ത്രിപുരയില്‍ മൂന്നിടങ്ങളിലായി മൂന്നു പേര്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ മരിച്ചു. ഈ സംഭവത്തിനു ശേഷം ത്രിപുരയില്‍ അസത്യ പ്രചാരണങ്ങള്‍ക്കെതിരേ ജനങ്ങള്‍ക്കിടയില്‍ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്‌.അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവിനെ ഏതാനും പേര്‍ ചേര്‍ന്ന്‌ തല്ലിക്കൊന്നത്‌ മറക്കാറായിട്ടില്ല.
തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതു പ്രധാനമായും സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ്‌. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ താത്‌പര്യമുള്ള മനോരോഗികളെ ധാരാളം കാണാന്‍ കഴിയും. അതുവഴികിട്ടുന്ന പ്രശസ്‌തിയോ ആത്മസംതൃപ്‌തിയോ എന്താണ്‌ അവരെ ഇത്തരം പ്രവൃത്തിക്കു പ്രേരിപ്പിക്കുന്നതെന്ന്‌ അറിയില്ല. ഇത്തരം ധാരാളം സന്ദേശങ്ങളാണ്‌ ഓരോദിവസവും പങ്കുവയ്‌ക്കപ്പെടുന്നത്‌. വക്രബുദ്ധിക്കാരല്ലാത്ത ഭൂരിപക്ഷവും ഇതു വിശ്വസിക്കും. പലരും അതു വീണ്ടു പ്രചരിപ്പിക്കും.
അങ്ങനെ ഞൊടിയിടയ്‌ക്കുള്ളില്‍ ഇത്തരം സന്ദേശങ്ങള്‍ ലക്ഷക്കണക്കിനു പേരിലെത്തും. ഇതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണെന്ന്‌ ആള്‍ക്കൂട്ട കൊലപാതകം വ്യക്‌തമാക്കിത്തരുന്നു. ഇതുപോലെ അനേകം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കും.
ഇത്തരം സന്ദേശങ്ങള്‍ സൃഷ്‌ടിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നാലേ ഈ മാനസികരോഗത്തിന്‌ പ്രതിവിധിയുണ്ടാക്കൂ. എന്തെങ്കിലും കണ്ടാലുടനേ ചാടിയിറങ്ങാതിരിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ബോധവത്‌കരണവും നടക്കേണ്ടതുണ്ട്‌.

Ads by Google
Tuesday 03 Jul 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW