Tuesday, November 06, 2018 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 02 Jul 2018 11.58 AM

പ്രായം നാണിച്ചു തലതാഴ്ത്തി ഈ സുന്ദരിയുടെ മുന്നില്‍; ഈ 42 കാരിയുടെ സൗന്ദര്യരഹസ്യം അറിയണോ?

uploads/news/2018/07/230174/lu-sur.jpg

ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് ഒരു സുന്ദരിയാണ്. തായ്‌വാന്‍ സ്വദേശിനിയും ഇന്റീരിയര്‍ ഡിസൈനറുമായ ലൂര്‍ സൂര്‍. ഈ പെണ്‍കുട്ടിയെക്കാള്‍ സൗന്ദര്യമുള്ള വേറെയുമുണ്ട് എന്ന് പറയുന്നവര്‍ ലൂറിന്റെ പ്രായം കേട്ടാല്‍ എന്തായാലും ഞെട്ടും. ഒറ്റനോട്ടത്തില്‍ 18കാരിയാണെന്ന് തോന്നിക്കുന്ന ലൂറിന് യഥാര്‍ത്ഥത്തില്‍ വയസ്സ് 42 കഴിഞ്ഞു. ഇത് തന്നെയാണ് ലൂറിനെ ഇന്‍സ്റ്റഗ്രാമില്‍ താരമാക്കിയതും.

uploads/news/2018/07/230174/lu-su3.jpg

ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ ലൂറിനോട് ചര്‍മ്മ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിച്ചും സോഷ്യല്‍മീഡിയാ ഉപയോക്താക്കളും രംഗത്തെത്തി. എന്നാല്‍ ധാരാളം വെളളം കുടിക്കുകയും സൂര്യപ്രകാശത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ് താന്‍ ചെയ്യാറുളളതെന്ന് ലൂര്‍ പറയുന്നു. മികച്ച സംരക്ഷണം നല്‍കുന്ന സണ്‍സ്‌ക്രീനുകളും ശ്രദ്ധയോടെ ഉപയോഗിക്കും. ഇത് കൂടാതെ ഭക്ഷണത്തിലും ലൂര്‍ ശ്രദ്ധിക്കുന്നുണ്ട്. ധാരാളം വെളളം കുടിക്കുക, എണ്ണ കൂടുതലുളള ഭക്ഷണം ഒഴിവാക്കുക, വഴുവഴുപ്പുളള ഭക്ഷണം ഒഴിവാക്കുക, പഞ്ചസാര അധികമുളള പാനീയങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ലൂര്‍ മറ്റുളളവര്‍ക്ക് ഉപദേശമായി നല്‍കുന്നത്.

uploads/news/2018/07/230174/lu-su2.jpg

താന്‍ എന്നും നന്നായി കട്ടന്‍ ചായ കുടിക്കുന്ന ആളാണെന്നും ലൂര്‍ പറയുന്നു. കൂടാതെ ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍ക്കൊളളിക്കാറുമുണ്ടെന്നും ലൂര്‍ പറയുന്നു. ചര്‍മ്മത്തില്‍ യാതൊരുവിധ പാടുകളോ ചുളിവുകളോ ഇല്ല എന്നതാണ് ഈ 42കാരിയായ ലൂറിന്റെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW