Monday, February 18, 2019 Last Updated 13 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 02 Jul 2018 11.12 AM

യുവനടി പറഞ്ഞതു മുഴുവന്‍ വിശ്വാസ യോഗ്യമല്ല, നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത നാറിയ കഥകള്‍ എനിക്കറിയാം: ദിലീപിനൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് സംഗീത ലക്ഷ്മണ

uploads/news/2018/07/230157/sangeetha.jpg

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ മുതല്‍ അദ്ദേഹത്തിന് പിന്തുണയുമായി ഉറച്ചു നില്‍ക്കുന്നവരിലൊരാളാണ് അഡ്വ. സംഗീത ലക്ഷ്മണ. ദിലീപ് വിഷയം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ തന്റെ നിലപാടുമായി വക്കീല്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

പുറത്താക്കാത്ത ദിലീപിനെ തിരിച്ചെടുത്തിന്റെ പേരിൽ പ്രതിഷേധിക്കാൻ ഇറങ്ങിതിരിച്ച നടിമാർക്ക് കുടപിടിക്കാൻ എന്ന വ്യാജേന 'അമ്മ -മക്കൾ-പെൺമക്കൾ- സ്ത്രീവിരുദ്ധത' എന്നൊക്കെ പറഞ്ഞ് എത്ര വിദഗ്ധമായിട്ടാണ് ആ പള്ളീലച്ചന്മാരുടെ പീഡനക്കേസിൽ നിന്ന് നമ്മുടെ ശ്രദ്ധ തിരിച്ചു നിർത്തിയത് ഇവിടത്തെ മാധ്യമക്കാര്...!!

അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ വിചാരണ തുടങ്ങാനിരിക്കുന്ന കേസാണ് യുവനടി കേസ്. ഇനിയുള്ള തീരുമാനം കോടതിക്ക് വിട്ടുകൊടുക്കുകയാണ് മാധ്യമങ്ങളും പൊതുജനവും ചെയ്യേണ്ടത്. "ഇരയ്‌ക്കൊപ്പം" എന്ന് വിളംബരം ചെയ്ത് കൈകൊട്ടി, ചെണ്ടകൊട്ടി ആളെ വിളിച്ചു കൂട്ടിയ പെൺകൂട്ടങ്ങള് അഥവാ WCC, പിന്നീടിപ്പോ ഇരയുടെ കേസ് നിലനിൽക്കില്ല, മൂടി വെച്ചത് പലതും പുറത്തറിയും എന്നൊക്കെ മനസിലാക്കിയിട്ടാണ് പുതിയ ചില കസ്രത്തും കൊണ്ട് ഇറങ്ങിയിരിക്കുന്നത്. അല്ലെങ്കിൽ പിന്നെന്താണ് ഈ കാണിച്ചു കൂട്ടുന്നത് അവര്? തീ ആളികത്തിക്കാനുള്ള പാഴ്ശ്രമങ്ങളുമായി ഈ സമയത്ത് അവർ ഇറങ്ങി തിരിച്ചത് എന്തിന്? ഇതുവരെ 'AMMA' പുറത്താക്കാത്ത ദിലീപിനെ തിരിച്ചെടുത്തിന്റെ പേരിൽ എന്തിനാണ് പ്രതിഷേധം പറഞ്ഞ് ഈ പെണ്ണുങ്ങൾ മുറവിളി കൂട്ടുന്നത്? ഇര പറഞ്ഞതൊന്നും ശരിയല്ല എന്ന് മനസിലായിട്ടാവുമോ മഞ്ജു വാര്യർ നേരത്തെ തന്നെ സ്ഥലം കാലിയാക്കി പോയത്? എവിടെ ബീനാ പോൾ? എവിടെ അഞ്ജലി മേനോൻ? പേരെടുത്ത് പറയാവുന്ന, മേന്മയുള്ള അവരെയൊന്നും കാണാനില്ലല്ലോ? അന്ന് മുഖ്യമന്ത്രിയെ കാണാൻ ചമഞ്ഞൊരുങ്ങി പോയ കൂട്ടത്തിൽ വേറേയുമുണ്ടായിരുന്നല്ലോ മഹതികൾ? കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി ഒഴിഞ്ഞുമാറി പോയതാണ് പലരും.
ഇരയുടെ മൊഴിയും പിന്നെ ഇപ്പോൾ കോടതി മുൻപാകെയുള്ള വീഡിയോ ക്ലിപ്പ് ദൃശ്യങ്ങളുടെ ഉള്ളടക്കവും പൊതുജനമദ്ധ്യത്തിലേക്ക് എത്തില്ല എന്നറിയാവുന്നത് കൊണ്ട് മാത്രമാണ് WCC യുടെ പേരും പറഞ്ഞുകൊണ്ടുള്ള ഇരയ്‌ക്കൊപ്പം എന്ന ഒരു പേകൂത്ത് ഈനാട്ടിൽ ഇങ്ങനെ നടക്കുന്നത്. "അമ്മ"യിലെ ബഹുഭൂരിപക്ഷം വരുന്ന മറ്റു നടിമാർക്കൊന്നും ദിലീപിനോടുള്ള സംഘടനയുടെ സമീപനത്തോട് പരിഭവമില്ലാത്തത് എന്തുകൊണ്ടാണ്? യുവനടിയെ പരസ്യമായി പിന്തുണയ്ക്കാൻ മുതിർന്ന നടിമാർ ആരും തന്നെ ഇറങ്ങിവരാത്തത് എന്തുകൊണ്ടാണ്? യുവനടി പറഞ്ഞ പരാതി മുഴുവൻ വിശ്വാസയോഗ്യം അല്ലാത്തത് കൊണ്ടാണ്. അതുകൊണ്ട് മാത്രമാണ്. ചിന്തിക്ക്..... ഞാനീ പറയുന്നത് ശരിയല്ലേ ന്ന് ചിന്തിക്ക്...!!!

സ്ത്രീത്വം എന്നത് അല്പമെങ്കിലും കൈവശമുണ്ടെങ്കിൽ കോടതിയെ സ്വാധീനിക്കാനുള്ള ഗിമ്മിക്‌സുമായി പേപ്പട്ടികളെ പോലെ കൊരച്ചുകൂട്ടാതെ വിചാരണ നടത്തി കേസ് തെളിയിക്ക്...ഇരയും കൂട്ടുകാരികളും !! കാടടച്ചു വെടിവെക്കുന്നത് നിർത്ത്....അവളുടെ പരാതിയിന്മേലുള്ള നിയമയുദ്ധത്തിന് വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊടുക്ക് WCC!! അതാണ് ചെയ്യേണ്ടത്. എന്നിട്ട് കോടതി മുറിയിൽ കയറി നിൽക്ക്..!! രഹസ്യവിചാരണയല്ലേ? ഈ ഇരയും കൂട്ടരും പിന്നെന്തിന് ഇങ്ങനെ ഭയക്കുന്നത്? അവർക്കീ വെപ്രാളവും അങ്കലാപ്പും എന്തിനാണ്? പൊരുതാൻ ഇറങ്ങിതിരിച്ചവൾക്ക് ഇപ്പോൾ എന്തിനിത്ര ചങ്കിടിപ്പ്? കരുത്ത് പകരാൻ നിൽക്കുന്ന കൂട്ടുക്കാരികളുടെ കൈകാലുകൾ വിറച്ചു പോകുന്നത് എന്തേ? കോടതിയുടെ തീർപ്പ് വരാൻ കാത്തുനിൽക്കാനുള്ള ചങ്കൂറ്റം കാണിക്ക് ഈ WCC, യുവനടി എന്ന ഇര പറഞ്ഞതൊക്കെയും ശരി എന്നുറപ്പുണ്ടെങ്കിൽ!! കാണട്ടെ ഞങ്ങൾ എന്നിട്ടാ ആ പിൻബലം!! ഇര പോലും!! ഇരയ്‌ക്കൊപ്പം പോലും!! ഹ്ഹ്!!

അതെ ഞാൻ ദിലീപിനൊപ്പം തന്നെയാണ്. ദിലീപ് എന്ന ഇരയോടൊപ്പം. ഒരു യുവ നടിയെ ബലാത്സംഗം ചെയ്യാൻ - അതോ നഗ്നഫോട്ടോ എടുക്കാനോ എന്നത് പോലീസിന് തന്നെ വലിയ ഉറപ്പില്ല- കൊട്ടെഷൻ കൊടുത്ത ഭീകര, കൊടുംഭീകരക്രിമിനൽ ദിലീപ് എന്ന ജനപ്രിയനായകനോടൊപ്പം തന്നെയാണ് ഞാൻ . കാരണം പോലീസ് തന്നെ തയ്യാറാക്കി എടുത്ത കേസ് രേഖകൾ പലതും കണ്ടതാണ് ഞാൻ. ഇരയെ ഭീഷണിപ്പെടുത്തി ഭയപ്പെടുത്തി ഒന്നാം പ്രതി സംഭവസമയത്ത് എടുത്തു എന്ന പോലീസ് കഥയിലെ വീഡിയോ ക്ലിപ്പിലെ ദൃശ്യങ്ങൾ ഇതിനോടകം കണ്ടുകഴിഞ്ഞ അഭിഭാഷകർ പറഞ്ഞു തന്ന വിവരങ്ങൾ എനിക്ക് അറിയാവുന്നതാണ്. മുഴുവൻ അല്ലെങ്കിലും മുക്കാൽ ഭാഗത്തിലധികം കേസ് രേഖകൾ ഞാൻ വായിച്ചതാണ്. അവയിൽ ചിലതെങ്കിലും എന്റെ കൈവശം എത്തിയത് മാധ്യമസുഹൃത്തുക്കൾ വഴിയാണ്. കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കിയിട്ടും മാധ്യമക്കാര് യുവനടിയുടെയും കൂട്ടുകാരികളുടെയും അജണ്ടയ്ക്ക് ചൂട്ട് കത്തിച്ചു പിടിച്ചു കൊടുക്കുന്നത് അവർക്ക് വേറെ ഉദ്ദേശലക്ഷ്യങ്ങൾ ഉള്ളത് കൊണ്ടാണ്.

പലർക്കും അറിയാത്ത, ഊഹിക്കാൻ പോലും കഴിയാത്ത, നാറുന്ന കഥകൾ യുവനടി കേസുമായി ബന്ധപ്പെട്ട പലതും എനിക്ക് അറിയാവുന്നതും മനസ്സിലായതും കേസ് രേഖകളിൽ നിന്നാണ്. കേസ് രേഖകളിൽ നിന്ന് മാത്രമാണ്. എന്നെ പേടിപ്പിക്കാൻ മെനക്കെടണ്ട.!! ഞാൻ പേടിക്കില്ല.

"മറ്റൊരു സ്വതന്ത്ര അന്വേഷണ ഏജൻസിയായ CBI യെ കൊണ്ട് നേരാം വണ്ണം കേസ് അന്വേഷിപ്പിക്കൂ, ഞാൻ നേരിടാം അന്വേഷണം" എന്ന് 85 ദിവസങ്ങളും 85 രാത്രികളും ജയിലിൽ കഴിഞ്ഞ ശേഷം പുറത്തു വന്നു നിന്ന് നെഞ്ചുവിരിച്ച് തല ഉയർത്തി പിടിച്ച് നിന്ന് കൊണ്ട് ഒരു ഗൂഢാലോചന-ബലാത്സംഗ കേസിലെ ഒൻപതാം പ്രതിയായ ജനപ്രിയനടൻ ദിലീപ് പറയണമെങ്കിൽ അതിന് ഞാൻ എന്ന അഭിഭാഷകയ്ക്ക് ഒരു അർത്ഥം മാത്രമേ കാണാൻ കഴിയുന്നുള്ളു. തന്റെ കൈകൾ ശുദ്ധമാണ് എന്ന് അദ്ദേഹത്തിന് അത്രമേൽ ഉറപ്പാണ് എന്ന്. അത് കൊണ്ട് തന്നെ മുൻപത്തേക്കാൾ ദൃഢതയോടെ, വിശ്വാസത്തോടെ ഞാൻ ദിലീപിനൊപ്പമാണ്. All ways. Always.

# ശ്രീ. ദിലീപ്,
ആഗ്രഹമുണ്ട് എനിക്ക്...നിങ്ങളെ പരിചയപ്പെടണം, നേരിൽ കാണണം, അൽപനേരം കൂടെ ഇരിക്കണം എന്നൊക്കെ. കേസ് കഴിയട്ടെ. കോടതിയുടെ വിധി വരുന്ന ദിവസം പുറത്ത് ഞാനുമുണ്ടാവും നിങ്ങളെ സ്വീകരിക്കാൻ, അനുമോദനം അറിയിക്കാൻ.
അതുകഴിഞ്ഞ് ഒരു ദിവസം ഞാൻ വരും ദിലീപ്, ഒരിക്കൽ നിങ്ങളെയും കാവ്യയെയും മീനാക്ഷിയെയും കാണാനായി. I love you Dileep. I love you even more now. Also, please know this...My prayers are with you and everyone at home with you. Yes; All ways. Always.

Ads by Google
Monday 02 Jul 2018 11.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW