Saturday, July 06, 2019 Last Updated 25 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jul 2018 02.53 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/07/229914/azcha.jpg

അശ്വതി: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും.

ഭരണി: വാഹനം വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം.

കാര്‍ത്തിക: ശാരീരികമായി എന്തെങ്കിലും അരിഷ്‌ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന്‌ മികച്ച നേട്ടം. സ്‌ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍അടുത്തു കഴിയും.

രോഹിണി: ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും, യാത്രകള്‍ക്കിടയില്‍ പരുക്കുപറ്റുവാന്‍ സാധ്യതയുണ്ട്‌. മറ്റുള്ളവരോട്‌ സംസാരിച്ച്‌ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പകര്‍ച്ചവ്യാധി പിടിപ്പെടാന്‍ സാധ്യതയുണ്ട്‌. ഭവനം, വാഹനം എന്നിവയ്‌ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും.

മകയിരം: രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍ നിന്ന്‌ ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്ന്‌ ലോണ്‍ പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നിന്നു മോചനം.

തിരുവാതിര: കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി പിടിപ്പെടും. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക.

പുണര്‍തം: സഹായ വാഗ്‌ദാനത്തില്‍ നിന്ന്‌ സുഹൃത്തുക്കള്‍ വിട്ടുനില്‍ക്കും. തൊഴില്‍ പരമായി അനുകൂലവാരം. ബന്ധുക്കള്‍വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ദീര്‍ഘദൂരയാത്രകള്‍ ആവശ്യമായി വരും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിച്ച്‌ മേലധികാരികളുടെ പ്രീതി സമ്പാദിക്കും.

പൂയം: ബന്ധുജന സഹായം ലഭിക്കും. മേലധികാരികള്‍ അനുകൂലരാകും. പ്രണയാഭ്യര്‍ത്ഥനകള്‍ വിജയിക്കും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കുവാനും സാധ്യത. സ്വയമേ തൊഴിലുകളില്‍ നിന്ന്‌ ധനലാഭയോഗം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക്‌ കാത്തിരിക്കുന്നവര്‍ക്ക്‌ അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

ആയില്യം: ഉറ്റസുഹൃത്തിന്റെ ഇടപെടല്‍മൂലം പ്രതിസന്ധികളില്‍ നിന്നു രക്ഷനേടും. നഷ്‌ടപ്പെട്ടെന്നു കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. വാസസ്‌ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലംമാറ്റം, ഇഷ്‌ടസ്‌ഥാനലബ്‌ധി എന്നിവയുണ്ടാകും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ ജനസമ്മിതി.

മകം: ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ലോട്ടറി, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ക്കു പണം മുടക്കും.

പൂരം: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. സമയക്കുറവുമൂലം പ്രധാനജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ വരും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ അപമാനമുണ്ടാകും. കണ്ണുകള്‍ക്ക്‌ രോഗബാധാ സാധ്യത.

ഉത്രം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍ നിന്ന്‌ പണം കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടയ്‌ക്ക് ധനനഷ്‌ടം സംഭവിക്കുവാന്‍ സാധ്യത. ബന്ധുജനങ്ങള്‍ക്ക്‌ അവര്‍ അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന്‌ മോചനം. പ്രധാനരേഖകള്‍ മോഷണം പോകാം. സുഹൃത്തുക്കള്‍വഴി നേട്ടം.

അത്തം: ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ദ്ധിക്കും. ലോട്ടറി, ഊഹക്കച്ചവടം എന്നിവയില്‍ നഷ്‌ടം സംഭവിക്കാം. ബന്ധുക്കളെ താല്‌ക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും. പ്രണയനൈരാശ്യം ഉണ്ടാകും.

ചിത്തിര: മേലുദ്യോഗസ്‌ഥരില്‍ നിന്ന്‌ പ്രശംസ ലഭിക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അധികശ്രദ്ധ പുലര്‍ത്തുക. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. ദീര്‍ഘകാലമായി നിലനിന്നിരുന്ന തടസങ്ങള്‍ തരണം ചെയ്യുവാന്‍ സാധിക്കും. ജലജന്യരോഗ സാധ്യത.

ചോതി: വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും. പണമിടപാടുകളില്‍ നേട്ടം. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബസമേതം മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും.

വിശാഖം: സ്‌നേഹിക്കുന്നവരില്‍ നിന്ന്‌ എതിര്‍പ്പ്‌ നേരിടും. വ്യാപാരം, മറ്റു ബിസിനസ്‌ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. ഇഷ്‌ടജനങ്ങള്‍ക്ക്‌ തൊഴില്‍പരമായി മാറ്റം. അന്യദേശവാസം എന്നിവയുണ്ടാകും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും.

അനിഴം: പുതിയ പദ്ധതികളില്‍ പണം മുടക്കി നേട്ടം കൈവരിക്കും. മേലധികാരികളില്‍ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. വാഹനയാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപ്പെടാനിടയുണ്ട്‌.

തൃക്കേട്ട: രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ള വാരമാണ്‌. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. സുഹൃത്തുക്കളുമായി അനാവശ്യ കലഹം ഉണ്ടാകാനിടയുണ്ട്‌. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ധനപരമായി വാരം അനുകൂലമല്ല.

മൂലം : ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്‌. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. സഹോദരങ്ങള്‍ക്ക്‌ തൊഴില്‍പരമായ നേട്ടം. സാമ്പത്തിക വിജയം കൈവരിക്കും.

പൂരാടം: നിക്ഷേപങ്ങളില്‍ നിന്നു നേട്ടം. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന്‍ സാധിക്കും. രോഗാരിഷ്‌ടത മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന്‌ അലര്‌ജി പിടിപ്പെടാനിടയുണ്ട്‌.

ഉത്രാടം: വിശ്രമം കുറയും. കാര്യവിജയത്തിന്‌ തടസ്സം നേരിടും. സുഹൃത്തുക്കളുടെ പ്രവര്‍ത്തികള്‍ മൂലം അപവാദം കേള്‍ക്കാനിടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച്‌ അബദ്ധത്തില്‍ ചാടുവാന്‍ സാദ്ധ്യത. ജലദോഷം, പനി ഇവ മൂലം വിഷമിക്കും.

തിരുവോണം: വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. ഉന്നത പഠനത്തിനുള്ള പ്രവേശനം ലഭിക്കും. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച്‌ മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത.

അവിട്ടം: അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള വാരമാണ്‌. നേരായ മാര്‍ഗ്ഗത്തില്‍ ധനലാഭമുണ്ടാകും. വിവാഹാലോചനകളില്‍ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അന്യരുടെ ഇടപെടല്‍ കുടുംബത്തില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടാക്കാം. സന്താനങ്ങള്‍ക്ക്‌ ഉയര്‍ന്ന കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കും.

ചതയം: തൊഴിലന്വേഷകര്‍ക്ക്‌ അനുകൂല ഫലം. സുഹൃത്തുക്കളുടെ ഇടപെടല്‍വഴി പെട്ടെന്നുള്ള കാര്യസാധ്യം. പ്രണയബന്ധങ്ങളില്‍ പുരോഗതി. കടങ്ങള്‍ വീട്ടുവാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരവിജയം നേടും.

പൂരുരുട്ടാതി: അലഞ്ഞുതിരിയുന്ന ശീലമുണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. അതില്‍നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുക. കേസ്‌, വ്യവഹാരങ്ങള്‍ എന്നിവയ്‌ക്ക് സാദ്ധ്യതയുള്ള വാരമാണ്‌. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്‌ രോഗാരിഷ്‌ടതകള്‍ ഉണ്ടാകും.

ഉത്രട്ടാതി: മറ്റുള്ളവരുമായി കലഹങ്ങള്‍ക്കു സാധ്യത. ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പിതാവിന്‌ അരിഷ്‌ടതകള്‍. അനുകൂലമായി നിന്നിരുന്നവര്‍ എതിരാകുവാന്‍ ഇടയുണ്ട്‌. അനാരോഗ്യം നേരിടുന്ന വാരമാണ്‌. വിദേശജോലി ലഭിക്കാന്‍ സാധ്യത. എന്നാല്‍ അതില്‍നിന്നുള്ള ഗുണാനുഭവങ്ങള്‍ക്ക്‌ അല്‌പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

രേവതി: അപ്രതീക്ഷിത ധനനഷ്‌ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‌പം കൂടി നീട്ടിവയ്‌ക്കുന്നതുത്തമം. ലഹരിവസ്‌തുക്കളില്‍ താല്‌പര്യം വര്‍ദ്ധിക്കും. പ്രധാനരേഖകള്‍ കൈമോശം വരാനിടയുണ്ട്‌. ബന്ധുജന സഹായത്തിനുള്ള ശ്രമം വിജയിക്കുകയില്ല.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 01 Jul 2018 02.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW