Sunday, August 12, 2018 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 03.56 PM

വിഷകന്യകാ ലക്ഷണം എന്നാല്‍ എന്താണ്‌ ?

uploads/news/2018/06/229697/jpythi300618.jpg

ഒരാളുടെ ജനനകാലത്തില്‍ അയാള്‍ ജനിച്ച ദിവസത്തെ വാരം, നക്ഷത്രം, തിഥികര്‍ണ്ണം, നിത്യയോഗം ഇവ ആ വ്യക്തിയുടെ ജീവിതത്തില്‍ ശുഭാശുഭങ്ങളെ ചെയ്യുന്നതാണ്.

ദ്വിതീയ, സപ്തമി, ദ്വാദശി തിഥികളോെട ആയില്യം, ചതയം, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളും, ശനി, ചൊവ്വ, ഞായര്‍ എന്നീ തിഥിവാര നക്ഷത്ര യോഗത്തില്‍ പിറക്കുന്ന സ്ത്രീകളും വിഷകന്യകയാകുന്നു.

ഞായറാഴ്ച-ഭരണി, തിങ്കളാഴ്ച-ചിത്തിര, ചൊവ്വ-ഉത്രാടം, ബുധന്‍-അവിട്ടം, വ്യാഴാഴ്ച- തൃക്കേട്ടയും, വെള്ളി- പൂരാടവും, ശനി- രേവതിയും തമ്മില്‍ ചേരുന്ന ദിവസവും സ്ത്രീജനനം വിഷസംജാതമാകുന്നു.

അതുപോലെ ലഗ്നത്തിന്റെയും ചന്ദ്രന്റെയും ഇരുപുറവും (2, 12) പാപഗ്രഹങ്ങള്‍ നില്‍ക്കുന്നതും പാപഗ്രഹത്തോടുകൂടി രണ്ടു ശുഭഗ്രഹങ്ങള്‍ ലഗ്നത്തില്‍ ശത്രുക്ഷേത്രത്തില്‍ നില്‍ക്കുന്നതും, ഒന്‍പതില്‍ ചൊവ്വയും, അഞ്ചില്‍ ആദിത്യനും, ലഗ്നത്തിലെ ശനി സ്ഥിതിയും വിഷകന്യകാ ലക്ഷണമാണ്.

വിഷയോഗത്തില്‍ സ്ത്രീ ജനനം വൈധവ്യം, അര്‍ത്ഥനാശം, കുലനാശം നേരിടുന്നതിന് കാരണവുമിതാണ്. പുരുഷന്മാര്‍ക്കും ഇപ്രകാരമാണെങ്കിലും സ്ത്രീകള്‍ക്ക് അധികദോഷം ജാതക ചിന്തകൊണ്ട് കാണേണ്ടതാണ്.

ബലവാനായ വ്യാഴത്തിന്റെ യോഗദൃഷ്ടി മേല്‍പ്പറഞ്ഞ ദോഷത്തെ ഹനിക്കുന്നതാണ്. എന്തെന്നാല്‍ എല്ലാ അനിഷ്ട യോഗങ്ങള്‍ക്കും ശുഭഗ്രഹദൃഷ്ടി ആ ദോഷത്തിന്റെ കാഠിന്യത്തെ കുറയ്ക്കുകയോ, ഇല്ലാതാക്കുന്നതോ ആണ് ചെയ്യുന്നത്.

**** വിപിന്‍ കോന്നി

Ads by Google
Saturday 30 Jun 2018 03.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW