Sunday, June 09, 2019 Last Updated 27 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 03.53 PM

അമ്മ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നോമിനേഷന്‍ സ്വീകരിച്ചില്ലെന്ന് പാര്‍വതി

Parvathy Thiruvoth, AMMA

കൊച്ചി: താരസംഘടനയായ അമ്മ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ നടിമാരായ പാര്‍വതിയും പത്മപ്രിയയും. തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിച്ചുവെന്ന് പാര്‍വതി വെളിപ്പെടുത്തി. ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തല്‍. സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിന് അനുസരിച്ച് ജനറല്‍ ബോഡി യോഗത്തില്‍ ശബ്ദവോട്ടിലൂടെയോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെയോ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അമ്മയുടെ ബൈലോയില്‍ പറയുന്നത് ഇങ്ങനെയാണ്.

എന്നാല്‍ 2018-21 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇതു രണ്ടുമല്ല നടന്നതെന്ന് പാര്‍വതി വെളിപ്പെടുത്തി. തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി നോമിനേഷന്‍ നിരസിക്കുകയായിരുന്നുവെന്ന് പാര്‍വതി വെളിപ്പെടുത്തി. നോമിനേഷന്‍ നല്‍കിയ മറ്റ് രണ്ട് അംഗങ്ങള്‍ വോട്ടും പിന്തുണയും അഭ്യര്‍ത്ഥിച്ച് അമ്മ അംഗങ്ങള്‍ക്ക് ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ ഈ രണ്ട് പേരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. ഒരുകൂട്ടം നോമിനികളെ നേരത്തെ തിരുകിക്കയറ്റുകയായിരുന്നെന്നും പാര്‍വതി പറഞ്ഞു.

അമ്മയുടെ ഭാരവാഹികളാകാന്‍ ആരും (പ്രത്യേകിച്ച് സ്ത്രീകള്‍) മത്സരിച്ചില്ല എന്ന് കമ്മറ്റി കുറ്റപ്പെടുത്തുമ്പോള്‍ ആദ്യം ചോദിക്കാനുള്ളത് എല്ലാവരും ചേര്‍ന്ന് നടത്തുന്ന ഒരു പ്രക്രിയയാണ് തെരഞ്ഞെടുപ്പ് എന്ന തോന്നല്‍ അംഗങ്ങളില്‍ ഉണ്ടാക്കാന്‍ അമ്മയ്ക്ക് സാധിച്ചിട്ടുണ്ടോ എന്നാണ്. വൈവിധ്യത കൊണ്ട് സംഘടനയെ ശക്തിപ്പെടുത്താനോ ലിംഗവിവേചനം ഇല്ലാതാക്കാനോ ഉള്ള ഏതെങ്കിലും ശ്രമം നടന്നിട്ടുണ്ടോയെന്നും പാര്‍വതി ചോദിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW