Sunday, April 21, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 03.31 PM

നിഷ്‌കളങ്കതയുടെ ചിത്രരേഖകള്‍

''സമപ്രായത്തിലുള്ള കുട്ടികള്‍ കളിക്കാനും ആടാനും പാടാനും പോകുമ്പോള്‍ ഗൗരി ക്യാന്‍വാസിനും വര്‍ണ്ണക്കൂട്ടുകള്‍ക്കും നടുവിലാണ്.''
uploads/news/2018/06/229690/gowaridrowing300918.jpg

ക്യാന്‍വാസ് കിട്ടിയാല്‍ പിന്നെ ഗൗരിയെ കിട്ടില്ല.. കഴിഞ്ഞ ഒരു വ്യാഴവട്ടകാലമായി അമ്മ വാസന്തിയുടെ പരാതി ഇതാണ്. മറ്റുള്ള കുട്ടികള്‍ കളിക്കാനും ആടാനും പാടാനുമൊക്കെ പോകുമ്പോള്‍ ഗൗരിയുടെ കൂട്ടുകാര്‍ ക്യാന്‍വാസും വര്‍ണ്ണക്കൂട്ടുകളുമാണ്.

15 വയസു പിന്നിട്ട ഗൗരി ഇതിനകം വരച്ചു കൂട്ടിയ ചിത്രങ്ങളുടെ കണക്കെടുപ്പു നടത്തിയിട്ടൊന്നുമില്ല, പക്ഷേ തിരുവനന്തപുരം ശാസ്തമംഗലം മംഗലം ലൈന്‍ എം.എല്‍.എ70 എ ഗൗരീശങ്കരത്തിലെ രണ്ടു മുറികളില്‍ ഈ ചിത്രങ്ങള്‍ ഇപ്പോള്‍ ഒതുങ്ങുന്നില്ലെന്നുള്ളതാണ് സത്യം.

പ്രകൃതിയെ ഏറ്റക്കുറച്ചിലില്ലാതെ വര്‍ണ്ണങ്ങളില്‍ ചാലിക്കുന്നതില്‍ ഗൗരി ഒരു പ്രതിഭാസമാണെന്ന് ഗുരു ആര്‍ട്ടിസ്റ്റ് രവീന്ദ്രന്‍ പുത്തൂര്‍ തിരിച്ചറിഞ്ഞപ്പോള്‍ ഗൗരിയുടെ ആദ്യ ചിത്രപ്രദര്‍ശനത്തിന് തിരുവനന്തപുരം മ്യൂസിയം ആര്‍ട്ട് ഗാലറി സാക്ഷ്യം വഹിച്ചു. അറോറേ എന്നു പേരിട്ട ചിത്രപ്രദര്‍ശനം കാണാന്‍ അതുകൊണ്ടു തന്നെ ഇവിടേക്ക് ഒഴുകിയത് നിരവധിപേരാണ്.

കണ്ണിലൂടെയും അകക്കണ്ണിലൂടെയും കണ്ട കാഴ്ചകളില്‍ ഗൗരി ചായം ചാലിക്കുമ്പോള്‍ വിരിയുന്നത് വരകളുടെയും വര്‍ണ്ണങ്ങളുടെയും മായികപ്രപഞ്ചമാണ്. ക്യാന്‍വാസ് കിട്ടിയാല്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളും ഉള്‍ക്കാഴ്ചകളും അതിലേക്ക് കോറിയിടാന്‍ ഈ ചെറുപ്രായം, പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ വി.എസ് എന്ന ഗൗരിക്കു മുന്നില്‍ പ്രതിബന്ധം തീര്‍ത്തില്ല. അതുകൊണ്ടു തന്നെയാണ് വര്‍ണ്ണങ്ങളുടെ ലോകം ഗൗരിയെ വ്യത്യസ്തയാക്കുന്നത്.

ചിത്രകലയിലെ ഈ അത്ഭുതബാല്യം ഇതിനകം തീര്‍ത്ത ചിത്രങ്ങളില്‍ ചിലതാണ് അറോറയില്‍ പ്രദര്‍ശിപ്പിച്ചത്. അവിടെ കൊണ്ടുവന്ന ചിത്രങ്ങളൊന്നും തിരിച്ചുകൊണ്ടുപോകേണ്ടി വന്നില്ല. ആവശ്യക്കാര്‍ക്ക് നല്‍കാന്‍ ചിത്രങ്ങള്‍ ഇനിയും വരക്കേണ്ടി വരും ഗൗരിക്ക്, ഓര്‍ഡറുകള്‍ അത്രകണ്ട് ഉണ്ട്.

uploads/news/2018/06/229690/gowaridrowing300918a.jpg

പ്രകൃതി ഒരുക്കുന്ന വര്‍ണവിസ്മയം ആവാഹിച്ച് ക്യാന്‍വാസിലേക്ക് ഗൗരി കോറിയിടുമ്പോള്‍ ചായക്കൂട്ടുകളുടെ ഏറ്റക്കുറച്ചില്‍ ഇല്ലാതെ അതിനു പൂര്‍ണ്ണത കൈവരുന്നു. ഈ കൊച്ചുമിടുക്കി വരച്ച ചിത്രങ്ങളിലെ പ്രകൃതിസാന്നിദ്ധ്യമാണ് അതിനെ സമ്പന്നമാ
ക്കുന്നത്.

അച്ഛന്‍, മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ ആര്‍.സുരേഷും അമ്മ വാസന്തിയുമാണ് ഗൗരിയിലെ ചിത്രകാരിയെ ആദ്യം തിരിച്ചറിഞ്ഞത്. ചെറുപ്രായത്തിലെ വരകളോട് പുലര്‍ത്തിയ ആഭിമുഖ്യം കണ്ടറിഞ്ഞ ഇവര്‍ അങ്ങനെയാണ് മകളെ ആര്‍ട്ടിസ്റ്റ് രവീന്ദ്രന്‍ പുത്തൂരിനെ ഏല്‍പ്പിക്കുന്നത്. ഇവിടെയാണ് ഗൗരി എന്ന ചിത്രകാരിയിലെ 'പ്രൊഫഷണലിസം'രൂപപ്പെടുന്നത്.

പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ മുതല്‍ ജീവിതത്തിന്റെ പല രൂപങ്ങളും ഈ കൊച്ചുകലാകാരിയുടെ ഭാവനകളില്‍ വിരിയും. ചിത്രകലയിലെ എല്ലാ മേഖലകളിലും ഇതിനകം കൈവെയ്ക്കാനായി എന്നതാണ് ഗൗരിയുടെ പ്രത്യേകത. കേരളീയ ചുവര്‍ചിത്രകലയും പാശ്ചാത്യരീതിയിലുള്ള പ്രകൃതിയുടെ ആലേഖനവും ഗൗരിയെ വേറിട്ടതാക്കുന്നു.

എണ്ണച്ചായം മുതല്‍ പെന്‍സില്‍ ഡ്രോയിംഗ് വരെ കൈകാര്യം ചെയ്യാന്‍ ഗൗരിക്കായിട്ടുണ്ട്. എണ്ണച്ചായ ചിത്രങ്ങള്‍ക്കൊപ്പം അക്രലിക്ക്, പെന്‍സില്‍ ഡ്രോയിംഗ് തുടങ്ങി വിവിധതരത്തിലുള്ള ചിത്രങ്ങളിലും ചെറുപ്രായത്തിലെ അവഗാഹം നേടാന്‍ ഗൗരിക്കായി.

കളക്ടറും എന്‍ജിനീയറും ഡോക്ടറുമൊന്നും ആകാന്‍ ആഗ്രഹമില്ലാത്ത ഈ കൊച്ചു മിടുക്കിക്ക് ചിത്രകലയില്‍ കൂടുതല്‍ പഠനം നടത്താനാണ് ഇഷ്ടം.

**** ജി.അരുണ്‍

Ads by Google
Saturday 30 Jun 2018 03.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW