Monday, November 19, 2018 Last Updated 35 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 12.32 PM

എസ്‌ഐ ടെസ്റ്റില്‍ ഒരു സെന്റീമീറ്റര്‍ ഉയരം തോന്നാന്‍ യുവാവ് കാണിച്ച അതിബുദ്ധി ഒടുവില്‍ പണിയായി

uploads/news/2018/06/229665/ankith1.jpg

മീറററ്റ് : എസ്‌ഐ ടെസ്റ്റിന് ഉയരം തോന്നാന്‍ യുവാവ് കാണിച്ച അതിബുദ്ധി ഒടുവില്‍ പണിയായി. അന്‍കിത് കുമാര്‍ എന്ന യുവാവാണ് ഉയരം തോന്നാന്‍ സാഹസികതന്ത്രവുമായി മീററ്റിലെ പരീക്ഷാ സെന്ററില്‍ വച്ച് പിടിയിലായത്. എസ്.ഐ ടെസ്റ്റില്‍ പാസാകാന്‍ ഉയരം പോരെന്ന് തോന്നിയ അന്‍കിത് കുമാര്‍ എങ്ങനെയും ടെസ്റ്റ് പാസ്സാകണമെന്ന് തന്നെ തീരുമാനിച്ചു. 168 സെ.മീറ്ററാണ് എസ്.ഐ ടെസ്റ്റിന്റെ ഭാഗമായി ശാരീരിക ക്ഷമത തെളിയിക്കാന്‍ വേണ്ട ഉയരം. എന്നാല്‍ അന്‍കിതിന് ഒരു സെ.മീ ഉയരം കുറവായിരുന്നു.

ഉയരമുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ അന്‍കിത് അല്‍പമധികം ഹെന്ന വാങ്ങി. മുടിയുടെ അടിയിലായി കട്ടിയില്‍ ഹെന്ന വച്ച്, ഇത് തിരിച്ചറിയാത്ത വിധത്തില്‍ മുടി ചീകി വച്ചു. ഉയരമളക്കുന്ന ഉപകരണത്തിലെ ഇരുമ്പു പ്ലേറ്റും തലയോട്ടിയും തമ്മില്‍ വ്യത്യാസം ഉള്ളതായി തോന്നിയതോടെ പരീക്ഷ നടത്തിപ്പുകാര്‍ക്ക് സംശയമായി. തുടര്‍ന്ന് നടത്തിയ വിശദപരിശോധനയിലാണ് ഹെന്ന വച്ച് ഉയരം കൂട്ടാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്.

uploads/news/2018/06/229665/ankith2.jpg

എഴുത്തുപരീക്ഷ നേരത്തേ നന്നായി ചെയ്തുവെന്നും ഉയരക്കുറവിന്റെ പേരില്‍ പുറത്താകാന്‍ വയ്യാത്തത് കൊണ്ടാണ് കടുംകൈ ചെയ്തതെന്നും അന്‍കിത് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പരീക്ഷയില്‍ നിന്ന് അന്‍കിത് പുറത്തായി. അതേസമയം, വഞ്ചനാ ശ്രമത്തിന് അന്‍കിതിനെതിരെ കേസുമെടുത്തിട്ടുണ്ട്.

Ads by Google
Saturday 30 Jun 2018 12.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW