Monday, September 17, 2018 Last Updated 11 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 09.40 AM

അമ്മയുടെ മരണാനന്തര നടന്മാരുടെ പട്ടികയില്‍ പോലും തിലകന്റെ പേരില്ല ;മരണാനന്തരമെങ്കിലും പിതാവിനെതിരേയുള്ള നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷമ്മി തിലകന്‍

uploads/news/2018/06/229633/shammi thilakan.jpg

കൊല്ലം: അന്തരിച്ച പ്രമുഖ നടന്‍ തിലകനെതിരേ എടുത്ത നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അമ്മയ്ക്ക് മകന്‍ ഷമ്മിതിലകന്റെ കത്ത്. മരണാനന്തരമായിട്ട് എങ്കിലും തന്റെ പിതാവിനെതിരേയുള്ള നടപടി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറി ഇടവേളബാബുവിനാണ് ഷമ്മി കത്ത് നല്‍കിയത്. സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്ന തന്റെ പിതാവിനെ അമ്മയുടെ അന്തരിച്ച നടന്മാരുടെ പട്ടികയില്‍ നിന്നു പോലും ഒഴിവാക്കിയത് തങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പറഞ്ഞു.

നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ തന്റെ പിന്തുണ നടിമാര്‍ക്ക് ഒപ്പമാണെന്നും കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി വ്യക്തമാക്കി. നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെ ഡബ്‌ളുസിസി അംഗങ്ങളായ നാലു നടിമാര്‍ അമ്മയിലെ അംഗത്വം രാജിവെച്ചതോടെയ ആയിരുന്നു സംഭവം വലിയ വിവാദത്തിലേക്ക് നീങ്ങിയത്. ഗീതുമോഹന്‍ദാസ്, റീമാ കല്ലിങ്കല്‍, രമ്യാനമ്പീശന്‍, ഭാവന എന്നിവരാണ് അമ്മയില്‍ നിന്നും രാജിവെച്ച അംഗങ്ങള്‍.

ഇവരുടെ നടപടിയോടെ വന്‍ വിവാദം പൊട്ടിപ്പുറപ്പെടുകയായിരുന്നു. അമ്മയിലെ വനിതാഅംഗങ്ങളും വനിതാസിനിമാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി) സജീവപ്രവര്‍ത്തകരുമായ മൂന്നുനടിമാര്‍ അമ്മയുടെ അടിയന്തര ജനറല്‍ ബോഡി ചേരണമെന്നു ആവശ്യപ്പെട്ടതോടെ സംഭവം കൂടുതല്‍ സങ്കീര്‍ണതയിലേക്കാണു നീളുന്നത്. എക്‌സിക്യൂട്ടീവ് യോഗം ചേരാനുള്ള സന്നദ്ധത അമ്മ സെക്രട്ടറി അറിയിച്ചെങ്കിലും ഔദ്യോഗിക അറിയിപ്പൊന്നും ഡബ്ല്യൂ.സി.സി. അംഗങ്ങള്‍ക്കു ലഭിച്ചിട്ടില്ല.

ചിത്രീകരണത്തിനായി ലണ്ടനിലേക്കു പോയ മോഹന്‍ലാല്‍ അടുത്ത മാസം ആദ്യം മടങ്ങിവന്നതിനുശേഷമേ അമ്മയുടെ ജനറല്‍ബോഡി യോഗത്തിന്റെ കാര്യത്തിലും ദിലീപ് വിഷയത്തിലും ഔദ്യോഗിക പ്രതികരണമുണ്ടാകാന്‍ സാധ്യതയുള്ളൂ. ജൂെലെ 13, 14 തിയതികളില്‍ അമ്മ യോഗം ചേരണമെന്ന ഡബ്ല്യു.സി.സിയുടെ ആവശ്യം നടക്കാനിടയില്ലെന്നാണു സൂചന.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW