Monday, February 18, 2019 Last Updated 25 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 08.55 AM

കുടുംബത്തിന് അപമാനമുണ്ടാക്കി: മകന്‍ അമ്മയെ തലയ്ക്കടിച്ചു കൊന്നു

uploads/news/2018/06/229631/murder.jpg

ഹൈദരാബാദ്: കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നാരോപിച്ച് അമ്മയെ മകന്‍ കൊന്നു. ചിട്ടിഫണ്ട് നടത്തുകയായിരുന്ന മമത എന്ന സ്ത്രീയെ 23കാരനായ മകന്‍ മദനാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ചിട്ടിഫണ്ട് നഷ്ടത്തിലായതോടെ ഇടപാടുകാര്‍ ഇവര്‍ക്കെതിരെ കേസ് കൊടുത്തു. പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ സഹോദരന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു മമത.

ഇതിനിടെ ഇവരുടെ കുടുംബത്തിനെതിരെ ഇടപാടുകാര്‍ രംഗത്തെത്തി. അന്വേഷണവുമായി പോലീസും എത്തിയതോടെ അമ്മ കാരണം കുടുംബം അപമാനിതരായെന്ന ചിന്തയായിരുന്നു മകന്. ഇതോടെ അങ്കിളിന്റെ വീട്ടിലായിരുന്ന അമ്മയെ നിര്‍ബന്ധപൂര്‍വ്വം മകന്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തകയായിരുന്നു. വീട്ടിലെത്തിയ ഇരുവരും തമ്മില്‍ ടെറസില്‍ നിന്ന് സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി . ഇതോടെ നിയന്ത്രണം വിട്ട് അടുത്തിരുന്ന അലങ്കാരപാത്രം എടുത്ത് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. മദനെ പോലീസ് അറസ്റ്റ് ചെയ്തു.

Ads by Google
Saturday 30 Jun 2018 08.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW