മെരിലാന്‍ഡ്: വെടിവയ്പ്പുണ്ടായ അമേരിക്കന്‍ പ്രാദേശിക മാധ്യമം ദ ക്യാപിറ്റല്‍ സ്വന്തം സഹപ്രവര്‍ത്തകരുടെ മരണവാര്‍ത്തയുമായി പത്രം പുറത്തിറക്കി. എഡിറ്ററും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ അഞ്ചു ജീവനക്കാരെയാണ് അക്രമി വെടിവച്ച് കൊന്നത്. ആദ്യ പേജില്‍ സഹപ്രവര്‍ത്തകരുടെ ചിത്രങ്ങളും താഴെ ക്യാപിറ്റലില്‍ വെടിവയ്പ് അഞ്ചു മരണം എന്ന വലിയ തലക്കെട്ടും കൊടുത്തിരുന്നു.
നാളെ ഞങ്ങള്‍ നശിച്ച പത്രം പുറത്തിറക്കുമെന്ന് ക്യാപിറ്റലിന്റെ റിപ്പോര്‍ട്ടര്‍ ചേസ് കൂക്ക് ട്വിറ്റ് ചെയ്തിരുന്നു. കാര്‍ പാര്‍ക്കില്‍ ഇരുന്ന് ജോലി ചെയ്താണ് പത്രം പുറത്തിറക്കിയതെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.
Yes, we’re putting out a damn paper tomorrow. https://t.co/ScNvIK1A4R— Capital Gazette (@capgaznews) June 29, 2018
എഡിറ്റര്‍ വെന്‍ഡി വിന്റേഴ്സ് (65), സെയില്‍സ് അസിസ്റ്റന്റ് റെബേക്ക സ്മിത്ത് (34), അസിസ്റ്റന്റ് എഡിറ്റര്‍ റോബര്‍ട്ട് ഹിയാസെന്‍ (59), എഡിറ്റോറിയല്‍ റൈറ്റര്‍ ജെറാള്‍ഡ് ഫിഷ്മാന്‍ (61) റിപ്പോര്‍ട്ടര്‍ ഡോണ്‍ മക്നമാരെ (56), എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ജെറോഡ് റാമോസ് എന്നയാളാണ് അക്രമത്തിന് നേതൃത്വം നേതൃത്വം നല്‍കുന്നത്.
യുഎസിലെ മെരിലാന്‍ഡ് തലസ്ഥാനമായ അന്നപോളിസിലെ 888 കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമത്തിന് നേരെ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് വെടിവയ്പ് തുടങ്ങിയത്. ന്യൂസ് റൂമിലേക്ക് കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഓഫീസിന്റെ ചില്ലുവാതിലിന് നേരെ വെടിയുതിര്‍ത്ത ശേഷമാണ് അകതത്തേക്ക് കടന്ന് ആക്രമണം നടത്തിയത്.
ഷോട്ട്ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. സംഭവസമയത്ത് 170 പേരോളം കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. ആക്രമണത്തെ സംബന്ധിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തിയിരുന്നു.